ഒരു കവലയില്‍ ഒരു ഭ്രാന്തന്‍ ഉണ്ടാകും
കുട്ടികള്‍ പേടിച്ച് ഒരുരുള ചോറുകൂടി കഴിക്കുവാന്‍
ഒരു കവലയില്‍ ഒരു പൊട്ടനുണ്ടാകും
പുസ്തകഭാരം ചുമന്ന് തളരുമ്പോള്‍
അവര്‍ക്കു ചിരിച്ചയയാന്‍
നല്ലപോലെ പടിച്ചില്ലെങ്കില്‍
ഇങ്ങനെയാവും എന്നു ചൂണ്ടിക്കാണിക്കപ്പെടാന്‍
ഒരു കവലയില്‍ ഒരു കള്ളനോ
കൊലപാതകിയോ ഉണ്ടാവും
പണക്കൊഴുപ്പഹങ്കാരത്തിണ്റ്റെ മുനയൊടിക്കാന്‍
ഒരു കവലയില്‍ ഒരു വേശ്യയുണ്ടാവും
കള്ളുകുടിയന്‍മാറ്‍ക്ക്
ചുടുവാര്‍ത്തയുടെ അരച്ച മുളകു തൊട്ടുനക്കാന്‍
ഒരു കവലയില്‍ ഒരു പട്ടിണിക്കോലമുണ്ടാകും
കരുണയുടെ ഉറവ വറ്റാതിരിക്കുവാന്‍
എല്ലാം സന്തുലിതമാക്കുവാന്‍
എത്ര അമ്മമാരുടെ
കണ്ണീര്‍ക്കല്ലു വേണം ദൈവത്തിനു..
Wednesday, 28 February 2007
Tuesday, 27 February 2007
അത് അവള്‍ക്കു കാമുകനെപ്പോലെയായി
ഇരുമ്പു കതകിലെ കൊതുകുവലക്കണ്ണിയിലൂടെ
അച്ഛണ്റ്റെ കൈയക്ഷരം മാടി വിളിച്ചപ്പോളാണവള്‍
ധൈര്യത്തോടെ കതകു തുറന്നതു
അപരിചതരെ അകത്തേക്കു ക്ഷണിക്കരുതെന്നും
ആറുമണിക്കു ശേഷം ഒറ്റയ്ക്കു നടക്കരുതെന്നും
ഭരണകൂടം പത്രപ്പരസ്യം നല്‍കുന്നതുകൊണ്ട്
വേഗം അത് ഒപ്പിട്ടു വാങ്ങി വാതിലടച്ചു
അകലെനിന്ന് അച്ഛന്‍ അയച്ച പിറന്നാള്‍ സമ്മാനം
തുറന്നു
കൈയിലൊതുങ്ങുന്ന പെപ്പര്‍ സ്പ്രേ....
ശിലാവിഗ്രഹത്തേയും
ശൈവഭസ്മത്തേയും ഉപേക്ഷിച്ചു
അവള്‍ അതിനെ ആരാധിച്ച്
നെഞ്ചൊടു ചേര്‍ത്തു പിന്നെ..
കരഞ്ഞു ചായാന്‍
തോളെല്ല് കൊതിക്കാത്തവള്‍ ആയിരുന്നിട്ടു കൂടി
അത് അവള്‍ക്കു കാമുകനെപ്പോലെയായി
അച്ഛണ്റ്റെ കൈയക്ഷരം മാടി വിളിച്ചപ്പോളാണവള്‍
ധൈര്യത്തോടെ കതകു തുറന്നതു
അപരിചതരെ അകത്തേക്കു ക്ഷണിക്കരുതെന്നും
ആറുമണിക്കു ശേഷം ഒറ്റയ്ക്കു നടക്കരുതെന്നും
ഭരണകൂടം പത്രപ്പരസ്യം നല്‍കുന്നതുകൊണ്ട്
വേഗം അത് ഒപ്പിട്ടു വാങ്ങി വാതിലടച്ചു
അകലെനിന്ന് അച്ഛന്‍ അയച്ച പിറന്നാള്‍ സമ്മാനം
തുറന്നു
കൈയിലൊതുങ്ങുന്ന പെപ്പര്‍ സ്പ്രേ....
ശിലാവിഗ്രഹത്തേയും
ശൈവഭസ്മത്തേയും ഉപേക്ഷിച്ചു
അവള്‍ അതിനെ ആരാധിച്ച്
നെഞ്ചൊടു ചേര്‍ത്തു പിന്നെ..
കരഞ്ഞു ചായാന്‍
തോളെല്ല് കൊതിക്കാത്തവള്‍ ആയിരുന്നിട്ടു കൂടി
അത് അവള്‍ക്കു കാമുകനെപ്പോലെയായി
Saturday, 24 February 2007
ഉപേക്ഷിക്കപ്പെട്ട ഉരല്‍
മിക്സി വാങ്ങിയപ്പൊള്‍ ആണു
അച്ഛന്‍ ഉരല്‍ ഉപേക്ഷിക്കുവാന്‍ പറഞ്ഞത്
വെട്ടിക്കീറി വിറകാക്കാന്‍
അമ്മ സമ്മതിച്ചില്ല
അതില്‍ പിന്നെ അമ്മ ഇടക്കൊക്കെ
മുറ്റത്ത് കിടക്കുന്ന ഉരലിനെ
കണ്ണെടുക്കാതെ നോക്കി നില്‍ക്കും
യൌവനം മുതല്‍ വാര്‍ദ്ധക്യം വരെ കൂട്ടായിരുന്ന....
പുസ്തകങ്ങള്‍ വായിക്കാത്ത അമ്മ ഒരിക്കല്‍ പറഞ്ഞു
പണ്ടേതോ കിളി ഉപേക്ഷിച്ച വിത്ത്
എതോ കാട്ടില്‍
ആരും നോക്കാനില്ലാതെ
മരമായി വളര്‍ന്ന്
ആരൊ ആര്‍ക്കോ വിറ്റു കാശാക്കി
ആരോ ഉരലാക്കി വിറ്റ്
പിന്നെയും കാശാക്കി
എനിക്ക് മാത്രം കൂട്ടായി
എണ്റ്റെ ഒരുപാട് കണ്ണീര്‍ പുരണ്ട ഇടി കൊണ്ട്
ഒന്നും മിണ്ടാതെ
എന്നൊടൊത്ത് അങ്ങനെ.....
വേണ്ട ഇതിവിടെ മഴകൊണ്ട്
നശിച്ചു പൊക്കോട്ടെ..വിറകാക്കേണ്ട...
അച്ഛന്‍ ഉരല്‍ ഉപേക്ഷിക്കുവാന്‍ പറഞ്ഞത്
വെട്ടിക്കീറി വിറകാക്കാന്‍
അമ്മ സമ്മതിച്ചില്ല
അതില്‍ പിന്നെ അമ്മ ഇടക്കൊക്കെ
മുറ്റത്ത് കിടക്കുന്ന ഉരലിനെ
കണ്ണെടുക്കാതെ നോക്കി നില്‍ക്കും
യൌവനം മുതല്‍ വാര്‍ദ്ധക്യം വരെ കൂട്ടായിരുന്ന....
പുസ്തകങ്ങള്‍ വായിക്കാത്ത അമ്മ ഒരിക്കല്‍ പറഞ്ഞു
പണ്ടേതോ കിളി ഉപേക്ഷിച്ച വിത്ത്
എതോ കാട്ടില്‍
ആരും നോക്കാനില്ലാതെ
മരമായി വളര്‍ന്ന്
ആരൊ ആര്‍ക്കോ വിറ്റു കാശാക്കി
ആരോ ഉരലാക്കി വിറ്റ്
പിന്നെയും കാശാക്കി
എനിക്ക് മാത്രം കൂട്ടായി
എണ്റ്റെ ഒരുപാട് കണ്ണീര്‍ പുരണ്ട ഇടി കൊണ്ട്
ഒന്നും മിണ്ടാതെ
എന്നൊടൊത്ത് അങ്ങനെ.....
വേണ്ട ഇതിവിടെ മഴകൊണ്ട്
നശിച്ചു പൊക്കോട്ടെ..വിറകാക്കേണ്ട...
Thursday, 22 February 2007
അപ്പനാണപ്പന്‍ അപ്പാ.
പയ്യന്‍ എം.ബി.എ. കഴിഞ്ഞെത്തിയാന്‍ സ്റ്റേറ്റ് സില്‍ നിന്നും
പയ്യനെത്തുടങ്ങണം സ്വന്തമായെന്തെങ്കിലും
ഐ. ടിയോ ബയോടെക്കൊ നാടനായുര്‍വേദമൊ
ഹൈടെക് സിറ്റിക്കുള്ളില്‍ റിയല്‍ എസ്റ്റേറ്റൊ സ്കൂളൊ..
അപ്പനോടോതീ മെല്ലെ "ഐഡിയാ വല്ലോമുണ്ടോ
അപ്പഴം മനസ്സിലൊന്നപ്ളൈ ചെയ്യുവാന്‍ താതാ"
"തുടങ്ങാം നമുക്കൊരു ശ്വാന ജാതകസെണ്റ്റര്‍
ഉടനെതന്നെ മോനേ വേണ്ടയൊരാമന്തവും
ദത്തെടുക്കുവാന്‍ ഇണ ചേര്‍പ്പിക്കാന്‍ വരിയുട-
ച്ചുത്തമനാക്കാന്‍ കൃത്യ സമയം ഗണിച്ചിടും
ശനിയും ശുക്രന്‍ വ്യാഴ രാഹുകേതുക്കളിനി
ശുനകന്‍ മാരെ വിഴുങ്ങില്ലെന്ന പരസ്യവും "
തുടങ്ങീ വെബ് സൈറ്റൊന്നു "ശ്വാനജാതകം ഡോട്ട് കോം"
തുടലണീക്കാന്‍ കാലം ചോദിച്ചും ബില്യണ്‍ ഹിറ്റ്.സും
പത്തുനാള്‍ കഴിഞ്ഞില്ല പയ്യനുണ്ടായി പത്തു
പുത്തനും പ്രശസ്തിയും നാള്‍ക്കുനാള്‍ ഫോറിന്‍ ട്രിപ്പും
"വിഡ്ഡികള്‍ വാഴും മലനാട്ടിലെന്തിനാ നിണ്റ്റെ
ഡിഗ്രിയും പത്രാസുമെന്‍ പുത്രാ കോടീശനകാന്‍"
ഗള്‍ഫിലെ സ്പെഷ്യല്‍ യാത്രക്കിടയിലപ്പന്‍ ചൊല്ലി
അപ്പനാണപ്പന്‍" പുത്രന്‍ വിരലാല്‍ തംസ് അപ്പേകി..
പയ്യനെത്തുടങ്ങണം സ്വന്തമായെന്തെങ്കിലും
ഐ. ടിയോ ബയോടെക്കൊ നാടനായുര്‍വേദമൊ
ഹൈടെക് സിറ്റിക്കുള്ളില്‍ റിയല്‍ എസ്റ്റേറ്റൊ സ്കൂളൊ..
അപ്പനോടോതീ മെല്ലെ "ഐഡിയാ വല്ലോമുണ്ടോ
അപ്പഴം മനസ്സിലൊന്നപ്ളൈ ചെയ്യുവാന്‍ താതാ"
"തുടങ്ങാം നമുക്കൊരു ശ്വാന ജാതകസെണ്റ്റര്‍
ഉടനെതന്നെ മോനേ വേണ്ടയൊരാമന്തവും
ദത്തെടുക്കുവാന്‍ ഇണ ചേര്‍പ്പിക്കാന്‍ വരിയുട-
ച്ചുത്തമനാക്കാന്‍ കൃത്യ സമയം ഗണിച്ചിടും
ശനിയും ശുക്രന്‍ വ്യാഴ രാഹുകേതുക്കളിനി
ശുനകന്‍ മാരെ വിഴുങ്ങില്ലെന്ന പരസ്യവും "
തുടങ്ങീ വെബ് സൈറ്റൊന്നു "ശ്വാനജാതകം ഡോട്ട് കോം"
തുടലണീക്കാന്‍ കാലം ചോദിച്ചും ബില്യണ്‍ ഹിറ്റ്.സും
പത്തുനാള്‍ കഴിഞ്ഞില്ല പയ്യനുണ്ടായി പത്തു
പുത്തനും പ്രശസ്തിയും നാള്‍ക്കുനാള്‍ ഫോറിന്‍ ട്രിപ്പും
"വിഡ്ഡികള്‍ വാഴും മലനാട്ടിലെന്തിനാ നിണ്റ്റെ
ഡിഗ്രിയും പത്രാസുമെന്‍ പുത്രാ കോടീശനകാന്‍"
ഗള്‍ഫിലെ സ്പെഷ്യല്‍ യാത്രക്കിടയിലപ്പന്‍ ചൊല്ലി
അപ്പനാണപ്പന്‍" പുത്രന്‍ വിരലാല്‍ തംസ് അപ്പേകി..
Wednesday, 21 February 2007
പാടിപ്പുകഴ്ത്തപ്പെടാതിരുന്ന ഒരു പഴയ കാമ്പസ് പ്രണയം
ചൂളമരം മഴ കൊണ്ടു നിന്നൂ പുതു
ചൂരിലിളം മണ്ണുണര്‍ന്നു നിന്നു
അന്തിവരുമെന്നറിഞ്ഞു പകലൊരു
ചെന്തീപ്പുടവമെനഞ്ഞിരുന്നു
ഒന്നും പറയാതെ നമ്മള്‍ മനസിണ്റ്റെ
പൊന്നിതളോരോന്നുലച്ചിരുന്നു
നിണ്റ്റെമുടിയിലെ മണ്ണെണ്ണ ഗന്ധത്തി-
നെന്തുമധുരിമയായിരുന്നു
കണ്‍മഷിയില്ലാത്ത കോണില്‍ ഞാനുമ്മറ
ത്തിണ്ണയിലപ്പന്‍ തളര്‍ന്ന കണ്ടു
പൊട്ടുവീഴാത്ത നിന്‍ നെറ്റിയിലമ്മച്ചി
തട്ടിയുടച്ച മണ്‍ചട്ടികണ്ടു
തൈലം പുരളാത്ത മേനിയില്‍ നീ കൊയ്ത
പുല്ലും പശുവും നിറഞ്ഞുനിന്നു
കാടികലക്കിത്തളരാത്ത കൈകളി-
ലോടിത്തഴമ്പു ഞാന്‍ എണ്ണിനിന്നു
സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരിനിന്നിരുന്നു
രാധയും കണ്ണനുമല്ലാത്ത നമ്മുടെ
രാഗത്തെ പാടിനടന്നില്ലാരും
കാലംകഴിഞ്ഞിരുതോണിയില്‍ നാമെങ്ങൊ
കാണാതകന്നു മറഞ്ഞെന്നാലും
കണ്ണുനീരുപ്പു പുരട്ടി നീ തന്നൊരു
കപ്പ രുചി പിന്നെ കണ്ടില്ല ഞാന്‍
ചൂരിലിളം മണ്ണുണര്‍ന്നു നിന്നു
അന്തിവരുമെന്നറിഞ്ഞു പകലൊരു
ചെന്തീപ്പുടവമെനഞ്ഞിരുന്നു
ഒന്നും പറയാതെ നമ്മള്‍ മനസിണ്റ്റെ
പൊന്നിതളോരോന്നുലച്ചിരുന്നു
നിണ്റ്റെമുടിയിലെ മണ്ണെണ്ണ ഗന്ധത്തി-
നെന്തുമധുരിമയായിരുന്നു
കണ്‍മഷിയില്ലാത്ത കോണില്‍ ഞാനുമ്മറ
ത്തിണ്ണയിലപ്പന്‍ തളര്‍ന്ന കണ്ടു
പൊട്ടുവീഴാത്ത നിന്‍ നെറ്റിയിലമ്മച്ചി
തട്ടിയുടച്ച മണ്‍ചട്ടികണ്ടു
തൈലം പുരളാത്ത മേനിയില്‍ നീ കൊയ്ത
പുല്ലും പശുവും നിറഞ്ഞുനിന്നു
കാടികലക്കിത്തളരാത്ത കൈകളി-
ലോടിത്തഴമ്പു ഞാന്‍ എണ്ണിനിന്നു
സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരിനിന്നിരുന്നു
രാധയും കണ്ണനുമല്ലാത്ത നമ്മുടെ
രാഗത്തെ പാടിനടന്നില്ലാരും
കാലംകഴിഞ്ഞിരുതോണിയില്‍ നാമെങ്ങൊ
കാണാതകന്നു മറഞ്ഞെന്നാലും
കണ്ണുനീരുപ്പു പുരട്ടി നീ തന്നൊരു
കപ്പ രുചി പിന്നെ കണ്ടില്ല ഞാന്‍
Monday, 19 February 2007
ബിരിയാണി
ഒരു ബിരിയാണിയില്‍
എല്ലാം ഉണ്ട്
കടക്കയര്‍ കഴുത്തില്‍ കുരുങ്ങിച്ചത്ത
എതോ കൃഷിക്കാരണ്റ്റെ
കണ്ണീരില്‍ വിളഞ്ഞ അരി
പോഷകദാഹത്താല്‍ ഭ്രൂണഹത്യചെയ്യപ്പെട്ട
പാവം കോഴിമുട്ട
കിടാങ്ങള്‍ക്കു കൊടുപ്പിക്കാതെ
കറന്നു കവര്‍ന്നെടുത്ത
പശുവിന്‍ പാല്‍ കടഞ്ഞ നെയ്യ്
ഇലയെ നോവിക്കാതടര്‍ത്തി തിന്ന
ഒരു കുഞ്ഞാടിണ്റ്റെ
ചോര പുരണ്ട എല്ലിന്‍ തുണ്ട്
മായത്താല്‍ ഭ്രമിപ്പിച്ച് തോല്‍പ്പിക്കുന്ന നിറങ്ങള്‍
എടുത്തെറിയലിനു കാത്ത്
സുഗന്ധം വറ്റിയ വയണയില, ഏലക്ക ...
ആത്മവഞ്ചനയുടെ താലത്തില്‍
എല്ലാം തയ്യാര്‍
ഏതാദ്യം രുചിക്കണമെന്ന്ഓര്‍ത്ത്
കണ്ണീരിനെക്കുറിച്ചു പാടാറുള്ള ഞാന്‍..
എല്ലാം ഉണ്ട്
കടക്കയര്‍ കഴുത്തില്‍ കുരുങ്ങിച്ചത്ത
എതോ കൃഷിക്കാരണ്റ്റെ
കണ്ണീരില്‍ വിളഞ്ഞ അരി
പോഷകദാഹത്താല്‍ ഭ്രൂണഹത്യചെയ്യപ്പെട്ട
പാവം കോഴിമുട്ട
കിടാങ്ങള്‍ക്കു കൊടുപ്പിക്കാതെ
കറന്നു കവര്‍ന്നെടുത്ത
പശുവിന്‍ പാല്‍ കടഞ്ഞ നെയ്യ്
ഇലയെ നോവിക്കാതടര്‍ത്തി തിന്ന
ഒരു കുഞ്ഞാടിണ്റ്റെ
ചോര പുരണ്ട എല്ലിന്‍ തുണ്ട്
മായത്താല്‍ ഭ്രമിപ്പിച്ച് തോല്‍പ്പിക്കുന്ന നിറങ്ങള്‍
എടുത്തെറിയലിനു കാത്ത്
സുഗന്ധം വറ്റിയ വയണയില, ഏലക്ക ...
ആത്മവഞ്ചനയുടെ താലത്തില്‍
എല്ലാം തയ്യാര്‍
ഏതാദ്യം രുചിക്കണമെന്ന്ഓര്‍ത്ത്
കണ്ണീരിനെക്കുറിച്ചു പാടാറുള്ള ഞാന്‍..
Wednesday, 14 February 2007
ഒരിക്കല്‍ ഒരു ലേബര്‍ ക്യാമ്പില്‍ ഒരു ഇന്ത്യാക്കാരനും
ഒരിക്കല്‍
ഒരു ലേബര്‍ ക്യാമ്പില്‍
ഒരു ഇന്ത്യാക്കാരനും
പാകിസ്ഥാനിയും
ബംഗ്ളാദേശിയും കണ്ടുമുട്ടി.
പരസ്പരം മുറിവൂതിയും,
ഉണക്കറൊട്ടി പകുത്തെടുത്തും
അവരങ്ങനെ...
ഒരാള്‍ അമ്മയെപ്പറ്റിയും,
ഒരാള്‍ ഭാര്യയെപ്പറ്റിയും
മറ്റെയാള്‍ മകനെപ്പറ്റിയും പറഞ്ഞു
കരഞ്ഞു കണ്ണീര്‍ മൂന്നായി വീതിച്ചു.
ഭാവി ഇല്ലാത്തവരായതിനാല്‍ ദൈവവും
സൌഭാഗ്യങ്ങള്‍ ഇല്ലാത്തതിനാല്‍ മതവും
അത്യാഗ്രഹം ഇല്ലാത്തതിനാല്‍ തീവ്രവാദവും
അവരെ തേടിയെത്തിയില്ല..
മൂവരും ഒരു പായയില്‍ ഉറങ്ങി..
ഒരു ലേബര്‍ ക്യാമ്പില്‍
ഒരു ഇന്ത്യാക്കാരനും
പാകിസ്ഥാനിയും
ബംഗ്ളാദേശിയും കണ്ടുമുട്ടി.
പരസ്പരം മുറിവൂതിയും,
ഉണക്കറൊട്ടി പകുത്തെടുത്തും
അവരങ്ങനെ...
ഒരാള്‍ അമ്മയെപ്പറ്റിയും,
ഒരാള്‍ ഭാര്യയെപ്പറ്റിയും
മറ്റെയാള്‍ മകനെപ്പറ്റിയും പറഞ്ഞു
കരഞ്ഞു കണ്ണീര്‍ മൂന്നായി വീതിച്ചു.
ഭാവി ഇല്ലാത്തവരായതിനാല്‍ ദൈവവും
സൌഭാഗ്യങ്ങള്‍ ഇല്ലാത്തതിനാല്‍ മതവും
അത്യാഗ്രഹം ഇല്ലാത്തതിനാല്‍ തീവ്രവാദവും
അവരെ തേടിയെത്തിയില്ല..
മൂവരും ഒരു പായയില്‍ ഉറങ്ങി..
Friday, 9 February 2007
വാലണ്റ്റൈന്‍ ദിനത്തെ ഓര്‍ക്കുമ്പോള്‍
പ്രിയേ നിനക്കെന്തു നല്‍കുവാനീ സുഖദ
പ്രണയ ദിനത്തില്‍ നിന്നിഷ്ടം തിരഞ്ഞു ഞാന്‍
തരിമഞ്ഞ് പുണരുമാ പഴയ സായാഹ്നത്തില്‍
തരിവള കൊതിച്ചുനിന്‍ ചിരിമണികള്‍വീണതും
കരതലം കണ്ണൊടു ചേറ്‍ക്കവെ നിറഹരിത-
മൊരുമാഘമാസം കുളിറ്‍ പാകി നിന്നതും
മധുരമൊരുമൃദുപവനസ്പന്ദനത്താല്‍ നമ്മള്‍
മരുവും നിമിഷങ്ങളൊക്കെ മറന്നതും
തുടര്‍ചിരികളിഴയിടും നിന്‍ ശ്വാസതാളത്തി-
ലടറ്‍ജയം നേടിയെന്‍ താപങ്ങള്‍ കെട്ടതും
കൈവളകളൊ നിണ്റ്റെ കണ്ണിണയൊ എണ്റ്റെ
കൈവല്യമേറെ കവര്‍ന്നതെന്നോര്‍ത്തതും
കവിതകളൊരുനൂറു കോറി ഞാന്‍ നീട്ടവെ
കവിയില്ലയിവ നിണ്റ്റെ കരളൊപ്പമെന്നു നീ
കളിവാക്കു ചൊല്ലിച്ചിരിച്ചതും പുതുവരിക-
ളൊരുകോടി കൂടി ഞാനെഴുതിത്തളര്‍ന്നതും
വിരഹത്തിലാണെണ്റ്റെയിഷ്ടമേറുന്നതെ-
ന്നൊരുവാക്കു ചൊല്ലി നീയകലത്തു മാഞ്ഞതും
പുലറ്‍വേളയും ശ്യാമതമസ്സെന്നറിഞ്ഞു ഞാന്‍
പുനറ്‍ദറ്‍ശനത്തിന്നു കാതോര്‍ത്തിരുന്നതും
ശതകോടിസൌവറ്‍ണ്ണ സന്ധ്യയൊന്നിച്ചപോല്‍
ശലഭമിഴിതുള്ളിനീയരികിലണഞ്ഞതും
ഒരുയാത്രമൊഴിയായി മിഴിനീരിലൊരുതുള്ളി
കരളരികില്‍ വച്ചു നീ മഞ്ഞായ് മറഞ്ഞതും....
ഹിമമണികള്‍ പൊഴിയുന്ന ദൂരെയെങ്ങൊ നിന്നു
ഇമയിതളു വിടരുന്ന നിമിഷമൊന്നില്‍ എണ്റ്റെ
ഹൃദയമിടിയൊരുവേള കണ്ടുനിന്നാല്‍ പഴയപ
ടികളിലൊരുപിടിപ്പൂവു നല്‍കാം.. സ്മൃതികള്‍
പടിപൂജ ചെയ്തോരു പൂവു നല്‍കാം
പ്രണയ ദിനത്തില്‍ നിന്നിഷ്ടം തിരഞ്ഞു ഞാന്‍
തരിമഞ്ഞ് പുണരുമാ പഴയ സായാഹ്നത്തില്‍
തരിവള കൊതിച്ചുനിന്‍ ചിരിമണികള്‍വീണതും
കരതലം കണ്ണൊടു ചേറ്‍ക്കവെ നിറഹരിത-
മൊരുമാഘമാസം കുളിറ്‍ പാകി നിന്നതും
മധുരമൊരുമൃദുപവനസ്പന്ദനത്താല്‍ നമ്മള്‍
മരുവും നിമിഷങ്ങളൊക്കെ മറന്നതും
തുടര്‍ചിരികളിഴയിടും നിന്‍ ശ്വാസതാളത്തി-
ലടറ്‍ജയം നേടിയെന്‍ താപങ്ങള്‍ കെട്ടതും
കൈവളകളൊ നിണ്റ്റെ കണ്ണിണയൊ എണ്റ്റെ
കൈവല്യമേറെ കവര്‍ന്നതെന്നോര്‍ത്തതും
കവിതകളൊരുനൂറു കോറി ഞാന്‍ നീട്ടവെ
കവിയില്ലയിവ നിണ്റ്റെ കരളൊപ്പമെന്നു നീ
കളിവാക്കു ചൊല്ലിച്ചിരിച്ചതും പുതുവരിക-
ളൊരുകോടി കൂടി ഞാനെഴുതിത്തളര്‍ന്നതും
വിരഹത്തിലാണെണ്റ്റെയിഷ്ടമേറുന്നതെ-
ന്നൊരുവാക്കു ചൊല്ലി നീയകലത്തു മാഞ്ഞതും
പുലറ്‍വേളയും ശ്യാമതമസ്സെന്നറിഞ്ഞു ഞാന്‍
പുനറ്‍ദറ്‍ശനത്തിന്നു കാതോര്‍ത്തിരുന്നതും
ശതകോടിസൌവറ്‍ണ്ണ സന്ധ്യയൊന്നിച്ചപോല്‍
ശലഭമിഴിതുള്ളിനീയരികിലണഞ്ഞതും
ഒരുയാത്രമൊഴിയായി മിഴിനീരിലൊരുതുള്ളി
കരളരികില്‍ വച്ചു നീ മഞ്ഞായ് മറഞ്ഞതും....
ഹിമമണികള്‍ പൊഴിയുന്ന ദൂരെയെങ്ങൊ നിന്നു
ഇമയിതളു വിടരുന്ന നിമിഷമൊന്നില്‍ എണ്റ്റെ
ഹൃദയമിടിയൊരുവേള കണ്ടുനിന്നാല്‍ പഴയപ
ടികളിലൊരുപിടിപ്പൂവു നല്‍കാം.. സ്മൃതികള്‍
പടിപൂജ ചെയ്തോരു പൂവു നല്‍കാം
Wednesday, 7 February 2007
മകളെ സത്യമേ പറയാവു എന്നു നിന്‍ മതിയോടു ചൊല്ലുവാന്‍
മകളെ സത്യമേ പറയാവു എന്നു നിന്‍
മതിയോടു ചൊല്ലുവാന്‍ മടിയാണെനിക്കിന്ന്
കൊതിയോടുനീ രുചിക്കും ചോറുകറിയിലും
അതിദാഹമോടു കുടിക്കുന്ന നീരിലും
അതിജീവനത്തിണ്റ്റെയതിറ്‍ വരമ്പില്‍ നിണ്റ്റെ
മൃദുവിരല്‍കൂട്ടി ഞാനലയുന്ന വഴിയിലും
നിറനിദ്രയില്‍ നിണ്റ്റെ ദേഹം പൊതിയുമീ
യിരവിണ്റ്റെ നെഞ്ചിലും പാതിയും നൂണയാണു
ധവളാംഗ ഭരണമിന്നുരുവിടും വാക്കിലും
തവമിഴികള്‍ കാണുന്ന നിറമിട്ട പകലിലും
പതിരാണു പകുതിയിലേറെയെന്നറിയവെ...
മധുരം മണക്കുന്ന മാമ്പഴച്ചാറിലും
മതിയെ മയക്കുന്ന മാധവമലരിലും
കുളിരിണ്റ്റെ കൂടുമായ് നിന്നെത്തിരക്കുന്ന
കളിമഴത്തുള്ളിതന്‍ കരളിണ്റ്റെയുള്ളിലും
മലിനമാണേറെയെന്നറിയുമ്പൊളഴലിണ്റ്റെ
മണ്‍കുടം കള്ളം നിറയ്ക്കാനൊരുങ്ങവെ
നേരിണ്റ്റെനേരെ മുഖം തിരിച്ചാല്‍
നിന്നെ നേരിടാനെത്തും ദുരന്തമെന്നോറ്‍ക്കവെ
മകളെ സത്യമേ പറയാവു എന്നു നിന്‍
മതിയോടു ചൊല്ലുവാന്‍ മടിയാണെനിക്കിന്ന്
മതിയോടു ചൊല്ലുവാന്‍ മടിയാണെനിക്കിന്ന്
കൊതിയോടുനീ രുചിക്കും ചോറുകറിയിലും
അതിദാഹമോടു കുടിക്കുന്ന നീരിലും
അതിജീവനത്തിണ്റ്റെയതിറ്‍ വരമ്പില്‍ നിണ്റ്റെ
മൃദുവിരല്‍കൂട്ടി ഞാനലയുന്ന വഴിയിലും
നിറനിദ്രയില്‍ നിണ്റ്റെ ദേഹം പൊതിയുമീ
യിരവിണ്റ്റെ നെഞ്ചിലും പാതിയും നൂണയാണു
ധവളാംഗ ഭരണമിന്നുരുവിടും വാക്കിലും
തവമിഴികള്‍ കാണുന്ന നിറമിട്ട പകലിലും
പതിരാണു പകുതിയിലേറെയെന്നറിയവെ...
മധുരം മണക്കുന്ന മാമ്പഴച്ചാറിലും
മതിയെ മയക്കുന്ന മാധവമലരിലും
കുളിരിണ്റ്റെ കൂടുമായ് നിന്നെത്തിരക്കുന്ന
കളിമഴത്തുള്ളിതന്‍ കരളിണ്റ്റെയുള്ളിലും
മലിനമാണേറെയെന്നറിയുമ്പൊളഴലിണ്റ്റെ
മണ്‍കുടം കള്ളം നിറയ്ക്കാനൊരുങ്ങവെ
നേരിണ്റ്റെനേരെ മുഖം തിരിച്ചാല്‍
നിന്നെ നേരിടാനെത്തും ദുരന്തമെന്നോറ്‍ക്കവെ
മകളെ സത്യമേ പറയാവു എന്നു നിന്‍
മതിയോടു ചൊല്ലുവാന്‍ മടിയാണെനിക്കിന്ന്
Monday, 5 February 2007
ദൈവങ്ങള്‍ വിരമിച്ച ഒരു സായംസന്ധ്യയില്‍
ദൈവങ്ങള്‍ വിരമിച്ച
ഒരു സായംസന്ധ്യയില്‍
ഭൂമിയില്‍ ശാന്തിയും സമാധാനവും ഉണ്ടായി
തീവ്രമായി വാദിക്കുവാന്‍ വേണ്ടി
ആരും ഇല്ലാതായ ഭീകരറ്‍
തോക്കുപേക്ഷിച്ചു പച്ച മനുഷ്യരായി
മതനേതാക്കള്‍ മനുഷ്യത്തത്തിലേക്കു
നേര്‍ച്ചയെറിയാന്‍ തുടങ്ങി
ഒരിക്കലും ദൈവങ്ങള്‍ ഇല്ലാതിരുന്ന
തെരുവിലെ കുട്ടികള്‍
മതഗ്രന്ഥങ്ങളുടെ താളുകള്‍ കീറി
കളിവഞ്ചിയും കാറ്റാടിയും ഉണ്ടാക്കി
വിശപ്പു മറന്നു തുടങ്ങി
കുറ്‍ബാനയ്ക്കും നിറ്‍മ്മാല്യത്തിനും
പരസ്പരം മുഖം തിരിച്ചു നടന്നിരുന്ന സംഘങ്ങള്‍
ഒന്നിച്ചു നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങി
മനസ്സും ബാലറ്റുപെട്ടിയും
സത്യസന്ധമാകാന്‍ തുടങ്ങി
അമ്പലമുറ്റവും കുരിശുതറയും മദ്രസത്തിണ്ണയും
അണുംബൊംബു നിറ്‍മ്മാണമുപേക്ഷിച്ചു
ചേരിയിലെ പുഴു ജന്‍മങ്ങള്‍ക്കു കിടപ്പറയൊരുക്കി
ഭരണ പരാജയം മറന്നു
കൃഷ്ണനും ക്രിസ്തുവും റബ്ബും
അതുവരെയില്ലാതിരുന്ന ശാന്തിയോടെ
വിശ്രമജീവിതത്തിനു പിരിയയച്ചു.
ദൈവങ്ങള്‍ വിരമിച്ച സായംസന്ധ്യയില്‍
ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം വിടര്‍ന്നു.
ഒരു സായംസന്ധ്യയില്‍
ഭൂമിയില്‍ ശാന്തിയും സമാധാനവും ഉണ്ടായി
തീവ്രമായി വാദിക്കുവാന്‍ വേണ്ടി
ആരും ഇല്ലാതായ ഭീകരറ്‍
തോക്കുപേക്ഷിച്ചു പച്ച മനുഷ്യരായി
മതനേതാക്കള്‍ മനുഷ്യത്തത്തിലേക്കു
നേര്‍ച്ചയെറിയാന്‍ തുടങ്ങി
ഒരിക്കലും ദൈവങ്ങള്‍ ഇല്ലാതിരുന്ന
തെരുവിലെ കുട്ടികള്‍
മതഗ്രന്ഥങ്ങളുടെ താളുകള്‍ കീറി
കളിവഞ്ചിയും കാറ്റാടിയും ഉണ്ടാക്കി
വിശപ്പു മറന്നു തുടങ്ങി
കുറ്‍ബാനയ്ക്കും നിറ്‍മ്മാല്യത്തിനും
പരസ്പരം മുഖം തിരിച്ചു നടന്നിരുന്ന സംഘങ്ങള്‍
ഒന്നിച്ചു നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങി
മനസ്സും ബാലറ്റുപെട്ടിയും
സത്യസന്ധമാകാന്‍ തുടങ്ങി
അമ്പലമുറ്റവും കുരിശുതറയും മദ്രസത്തിണ്ണയും
അണുംബൊംബു നിറ്‍മ്മാണമുപേക്ഷിച്ചു
ചേരിയിലെ പുഴു ജന്‍മങ്ങള്‍ക്കു കിടപ്പറയൊരുക്കി
ഭരണ പരാജയം മറന്നു
കൃഷ്ണനും ക്രിസ്തുവും റബ്ബും
അതുവരെയില്ലാതിരുന്ന ശാന്തിയോടെ
വിശ്രമജീവിതത്തിനു പിരിയയച്ചു.
ദൈവങ്ങള്‍ വിരമിച്ച സായംസന്ധ്യയില്‍
ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം വിടര്‍ന്നു.
Subscribe to:
Posts (Atom)