Wednesday, 31 January 2007

കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ-

കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ- " പ്രണയം
പുരളാത്തതെന്തു നിന്‍ കവിതയൊന്നില്‍
കരളിറ്റുമൊളി തൊട്ടു പുണരാഞ്ഞിട്ടോ കനവില്‍
തിരിയിട്ട വിരലൊട്ടു പൊള്ളിയിട്ടൊ
സ്മ്രിതികളില്‍ ഞാന്‍ നട്ട ചിരിമുത്തുകള്‍ നിണ്റ്റെ
മതിയറ്റ വെയിലേറ്റു വാടിയിട്ടോ
വഴിവക്കിലുലയുന്ന വാകയൊപ്പം മധുര
വിരഹം കൊറിച്ച നാളറിയാഞ്ഞിട്ടൊ?
പുലര്‍വെട്ടം പുണരുന്ന മുകിലെന്നു പലവട്ടം
പുകളേറ്റ മുടിതെല്ലുണങ്ങിയിട്ടൊ
പകലറ്റ പടിയൊന്നിലിന്നുമെന്‍ നെഞ്ചകം
പിടയുന്ന മിടിനിന്നിലെത്താഞ്ഞിട്ടോ"
കതിരൊത്ത മൊഴിമങ്ങി മാഴുന്നു നീ.. "ഹ്രിദയം
നിറയാത്തതെന്തു നിന്‍ കവിതയൊന്നില്‍"

"അറിയാത്തതല്ല സഖി അമ്രിതൊത്തു നീ പകരും
അഴിയാതൊരനുരാഗസുഖ ബന്ധനം
കേള്‍ക്കത്തതല്ലെണ്റ്റെ കരള്‍വാതിലില്‍ നിണ്റ്റെ
കാല്‍ത്തളക്കുളിരിണ്റ്റെ മ്രിദുമന്ത്രണം
വിളവേന്തി വിപണിയിയില്‍ പോയ്‌വന്നു വയറിണ്റ്റെ
വിളികേട്ടു മ്രിതി തിന്ന കര്‍ഷകനില്‍
ഇരതേടിയിരവിണ്റ്റെയിറയത്തു കെട്ട കണ്‍
തിരിയൂതി നില്‍ക്കുന്ന പെണ്‍കൊടിയില്‍
ഒരുനേരമുലകിനെ ഒരുമിച്ചൊന്നൂട്ടുവാന്‍
കഴിയാതെ കരിയുന്ന ദൈവങ്ങളില്‍
തലതല്ലി വീണെണ്റ്റെ പദ ദീപിക നിണ്റ്റെ
തണലോളമെത്താതണഞ്ഞതാകഅം"

Monday, 29 January 2007

ഫെബ്രുവരീ..ഞാനും നിന്നെ പോലെ..

ഫെബ്രുവരീ..
ഞാനും നിന്നെ പോലെ..
കുറിയവനായതുകൊണ്ട്‌
കൂക്കല്‍ വാങ്ങുന്നവന്‍
നാലാണ്ടിലൊരിക്കല്‍
തലപൊങ്ങിയാല്‍
അധികപ്പറ്റെന്ന പേരുദോഷം കേള്‍ക്കുന്നവന്‍
പരീക്ഷപ്പേടി കൊണ്ട്‌
പിള്ളേറ്‍ ശപിക്കുന്നവന്‍
ശിവരാത്രിയുറക്കളപ്പിണ്റ്റെ
കോട്ടുവാ പ്രാക്കേക്കുന്നവന്‍
പലിശക്കാരന്‍ നേരത്തെ വരുമല്ലോന്നൊറ്‍ത്ത്‌
പട്ടിണിപ്പാവങ്ങളുടെ ചീത്തവിളി കേള്‍ക്കുന്നവന്‍

ഫെബ്രുവരീ എനിക്കുമിപ്പോള്‍ ഭയമാണു
വയസായവരേയും
വൈകല്യമുള്ളവരേയും
തള്ളിപ്പറയുന്ന മനുഷ്യറ്‍
പ്ളുട്ടൊയെപ്പോലെ നിന്നെയും (ഒപ്പം എന്നെയും ) ഉപേക്ഷിക്കുമോ?

Saturday, 27 January 2007

ഫാക്ടറി ഗേറ്റിലെ പെണ്‍ തൊഴിലാളി

അന്തിസൂര്യണ്റ്റെ
വിഷാദവുമായിട്ടാണവള്‍
എന്നും ഗേറ്റില്‍ നില്‍ക്കുക
അവളുടെ മുടിപ്പകര്‍പ്പ്‌
സിന്ദൂരം പടര്‍ന്ന് വിക്രുതമായിട്ടിരിക്കും
ചുണ്ടില്‍
കാന്തണ്റ്റെ ദേശിച്ചാരായം മണക്കുന്ന
ലിപ്‌ സ്റ്റിക്‌ ഉണ്ടാവും
കൈകളില്‍
മര വളകള്‍ കിലുങ്ങാതെയുണ്ടാവും
കങ്കാണിയൊടവള്‍ കെഞ്ചിക്കൊണ്ടിരിക്കും
"ഭായി.. ഇന്നെങ്കിലും പണി താ ഭായി"
"ഭാഗ്‌ ജാ സാലെ " എന്നയാള്‍ പറഞ്ഞാലും
അവള്‍ അവിടെത്തന്നെ നില്‍ക്കും
ഉച്ചവെയില്‍ പൊട്ടി
ഉച്ചിയില്‍ വീഴും വരെ.
അവളെ നിങ്ങള്‍ ഒരിക്കല്‍
കണ്ടിട്ടുണ്ടാവാം
ഒരിക്കല്‍ കാണും പോലെ അല്ലല്ലൊ
ഒരിക്കല്‍കൂടി കാണുന്നത്‌

Thursday, 25 January 2007

നീ അവധി യാത്രക്കൊരുങ്ങുമ്പോഴാണെനിക്കേറെ നൊമ്പരം

നീ അവധി യാത്രക്കൊരുങ്ങുമ്പോഴാണെനിക്കേറെ നൊമ്പരം.
മഞ്ഞിച്ചു പൊയ നിണ്റ്റെ പഴയ പുസ്തകങ്ങളോടും,
നിന്നെ കാത്ത്‌,
ഒടുവില്‍ മറന്നു
പൊടികളെ കൂട്ടുപിടിച്ച ഡയറിത്താളുകളോടും,
നിണ്റ്റെ കൌമാരചിരിക്കിലുക്കങ്ങള്‍
മാറാലതൂങ്ങുന്ന മുറിയോടും,
പണ്ട്‌ മുടിയറ്റത്ത്‌ പിടിച്ചു വലിച്ച്‌
വഴക്കിട്ടിരുന്ന കുരുന്നു കാറ്റിനോടും
നിനക്കു പറയാന്‍ പുതുതായി ഒന്നുമില്ലല്ലൊ..
ബസ്സ്‌ വരും മുമ്പു
നീ പൊട്ടു കുത്തി കൊടുത്ത തുളസിയും
നിന്നെ തിരിച്ചറിയണം എന്നില്ലല്ലൊ...
നിന്നെ അറിഞ്ഞാലും നിണ്റ്റെ കണ്ണീരിനു
പഴയ നെല്ലിക്കാപുളിയല്ലാത്തതുകൊണ്ട്‌
കുഞ്ഞു നിലാവ്‌ മുഖം തിരിക്കുമല്ലൊ...

എല്ലാത്തില്‍നിന്നും നിന്നെ പൊതിഞ്ഞുപിടിക്കാന്‍
ഇടവപ്പാതി മഴയുണ്ടെങ്കിലും
നീ അവധിയാത്രക്കൊരുങ്ങുമ്പോഴാണെനിക്ക്‌ ഏറെ നൊമ്പരം

Wednesday, 24 January 2007

ഞങ്ങളുടെ ബാല്യങ്ങള്‍

നീല നിറത്തിലെ കാറുവേണം കൊച്ചു
നീലിയണിയുമുടുപ്പു വേണം
താഴെ നിലയിലെ കൂട്ടുകാരിക്കൊത്ത
താമരച്ചേലെഴും ഞാത്തു വേണം
ചോറുണ്ണുവാന്‍ ഉടന്‍ വാങ്ങിവരാം വില-
യേറും കൊലുസ്സെന്ന വാക്കു വേണം
തൊട്ടാല്‍ ചിരിക്കുന്ന പാവവേണം വില-
യൊട്ടുമിണങ്ങാ ചെരിപ്പു വേണം
എണ്ണിയാല്‍ത്തീരാ കളിക്കോപ്പിലും നിണ്റ്റെ..
കണ്ണു നിറയാന്‍ വേറൊന്നു വേണം

കെട്ട ദാരിദ്ര്യക്കനല്‍ക്കൂട്ടിലന്നമ്മ
ചുട്ടെടുക്കും മരക്കപ്പതിന്നും
സ്വസ്ഥ നിശ്വാസപഴമ്പാളയില്‍ അച്ഛ്‌-
നൊത്തു ചിരിച്ചു മദിച്ചുരുണ്ടും
കൊച്ചു മോഹം മരപൊത്തിലെത്തി കിളി-
മുട്ടയില്‍തൊട്ടു വിരിച്ചെടുത്തും
മുത്തുമണല്‍ മെത്തയിട്ട പുഴത്തട്ടില്‍
മുത്തിനിവറ്‍ന്ന് കുളിരണിഞ്ഞും
പിന്നിട്ട ബാല്യത്തിലൊന്നിലും ഞാന്‍ അകം
നൊന്തു കരഞ്ഞിട്ടില്ലിത്രയോളം

ഇല്ലായ്മ തന്നിലും നല്ലായ്മ കണ്ടെത്തി
ഉള്ളം കുളിര്‍ത്തു എനിക്കു ബാല്യം
നല്ലായ്മ തന്നിലും ഇല്ലായ്മ കണ്ടെത്തി..
ഉള്ളം തകര്‍പ്പൂ മകള്‍ക്കു ബാല്യം

Tuesday, 23 January 2007

ഒന്നാം ക്ളാസിലെ മകളോടവള്‍

ഒന്നാം ക്ളാസിലെ മകളോടവള്‍ പറഞ്ഞു
"മോളെ അമ്മ ഇന്നൊരു സ്വപ്നം കണ്ടു.
നമ്മള്‍ രണ്ടാളും ഒരേ ക്ലാസില്‍ ഇരിക്കുന്നു.
ഒന്നിച്ചു നുള്ളിച്ചിരിക്കുന്നു.
ഒന്നിച്ചു പാട്ടു പാടുന്നു.
ടീച്ചര്‍ നമുക്ക്‌ രണ്ടാള്‍ക്കും സമ്മാനം തരുന്നു.
ഒന്നിച്ച്‌ നമ്മള്‍ പൂവിറുക്കുന്നു..
തുമ്പിയെ പിടിക്കുന്നു.
പൈപ്പു വെള്ളം കുടിക്കുന്നു.
നാരങ്ങ മിട്ടായി നീ കടിച്ചു പൊട്ടിച്ച്‌
പാതിയില്‍ കൂടുതല്‍ എനിക്കു തരുന്നു "

കുണുങ്ങിച്ചിരിച്ചു കൊണ്ട്‌ മകള്‍ ചൊദിച്ചു
"എന്നിട്ടോ അമ്മേ"
"എന്നിട്ടു അങ്ങനെ അങ്ങനെ അങ്ങനെ...."
അയാളുടെ കൂറ്‍ക്കം വലിയിടെ ശബ്ദത്തില്‍
കെട്ടിപ്പിടിച്ചിരിക്കുന്ന അവര്‍
ഒരു ട്രെയിന്‍ യാത്ര ചെയ്യുന്ന പോലെ ആടി ആടി...

Monday, 22 January 2007

ക്രെഡിറ്റ്‌ കാര്‍ഡ്‌ വില്‍പ്പനക്കാരന്‍

പറയുന്നതു നുണയാണെന്നു
കേള്‍ക്കുന്ന എനിക്ക്‌
അറിയാമെന്നറിഞ്ഞിട്ടും
നീ പുലമ്പിക്കൊണ്ടേയിരിക്കുന്നു.
എനിക്കു കടം തന്ന്
പിന്നെയും തന്ന്
ഒടുവില്‍
ഒരു ക്വട്ടേഷന്‍ ഗാംഗിനു നീ തന്നെ എണ്റ്റെ വിലാസം
പറഞ്ഞു കൊടുക്കുമെന്നറിഞ്ഞിട്ടും
ഞാന്‍ നിനക്കു ചെവി തന്നു.
ഒരോന്നു കേട്ട്‌ ഞാന്‍ തലകുലുക്കുന്നത്‌
നിണ്റ്റെ കണ്ണില്‍
പടിക്കല്‍ മധുരപൊതി കാത്തിരിക്കുന്ന നിണ്റ്റെ കുഞ്ഞിണ്റ്റെയും
ഉരുട്ടാന്‍ ആട്ട തേടുന്ന പെണ്ണിണ്റ്റെയും
തിളങ്ങുന്ന കണ്ണുകള്‍ ഒന്നു കാണാന്‍ വേണ്ടി മാത്രം....
കടം വില്‍ക്കുന്ന കൂട്ടുകാരാ
നിണ്റ്റെ കണ്ണിലെ തിളങ്ങുന്ന കണ്ണുകളെ ഉടച്ചോളൂ..
എണ്റ്റെ വണ്ടിയും വന്നു.

വാനപ്രസ്ഥം ഭവനത്തില്‍ അഛന്‍ മകനോട്‌

"ഇതാണഛണ്റ്റെ വില്ല..
നമ്പര്‍ ഇരുന്നൂറ്റി ഒന്ന്
അഛനിവിടെ എല്ലാം ഉണ്ട്‌.
പത്രങ്ങള്‍, ടി.വി. ,
ഏറെയിഷ്ടമുള്ള മുരിങ്ങത്തോരന്‍
കായലിനെ ഇക്കിളിയിട്ടു വരുന്ന അന്തിക്കാറ്റ്‌.
പിന്നെ ഞാന്‍ ഒത്തിരി ദൂരത്തല്ലല്ലൊ..
ഒരു വിളിപ്പാടില്‍. പത്തു വിരല്‍ കുത്തിനപ്പുറത്ത്‌.
എന്തെങ്കിലും ഒന്നു പറ അഛാ.
സോഡാ നാരങ്ങാ വെള്ളം വേണൊ? യാത്രാക്ഷീണം മാറ്റാന്‍?
ദാ അമ്മയുടെ പടം പൊതിഞ്ഞു വച്ചിട്ടുണ്ട്‌.
അഛാ ഇറങ്ങുന്നതിനു മുമ്പ്‌ ഒരു വാക്കെങ്കിലും . പ്ളീസ്‌.. "
അക്ഷരങ്ങള്‍ നിറഞ്ഞ മുദ്രപ്പത്രം നീട്ടി
അയാള്‍ ഒടുവില്‍ പറഞ്ഞു
"ഇതു വില്ല ഇരുന്നൂറ്റി രണ്ടിണ്റ്റെ പ്രമാണം..
ഞാന്‍ വാങ്ങിയതാ..നിനക്കു വേണ്ടി.
ഒറ്റക്കാവുമ്പോള്‍ നിനക്കു കൂട്ടു വേണ്ടെ?
കഥകള്‍ കേറ്റു കണ്ണീരാറ്റണ്ടെ?
ആയുസിണ്റ്റെയും ഒര്‍മ്മയുടേയും പഴമ്പാളകള്‍
കീറിപ്പൊയില്ലെങ്കില്‍
അതില്‍ ഇരുത്തി നിന്നെ വലിക്കണ്ടെ... "

Saturday, 20 January 2007

നിനക്ക്‌ ആരാവണം

എനിക്കൊരു പോലിസുകാരനാകാനാവില്ല
അതിജീവനത്തിണ്റ്റെ ദുറ്‍ഗന്ധ വാഹിനിയായ
കോഴിവണ്ടി ഉന്തി വരുന്നതനെ തടഞ്ഞു നിറ്‍ത്താന്‍ എനിക്കാവില്ല
എനിക്കൊരു ന്യായാധിപന്‍ അവാനാവില്ല..
മകള്‍ക്കു മരുന്നു വാങ്ങാന്‍ തെങ്ങില്‍ കയറിയ മോഷ്ടാവിനെ
തടവിലിടാന്‍ എനിക്കാവില്ല
എനിക്കൊരദ്ധ്യാപകനാവാനാവില്ല..
പട്ടിണിയുടെ ചാണകത്തറയിലിരുന്ന്
പട്ടിക തലയില്‍ കയറാത്ത കുട്ടിയെ ശിക്ഷിക്കാനെനിക്കാവില്ല
വില്ലേജോഫീസറും തഹസില്‍ദാറുമാവാനെനിക്കാവില്ല..
കുടിയൊഴിപ്പിണ്റ്റെ നോട്ടിസുമായി കടം മേഞ്ഞ ചേരിയിലെക്കു പോകാനാവില്ല
ഇതുകൊണ്ടൊന്നുമല്ല ഞാന്‍ ഒരു പ്രോഗ്രാമര്‍ ആയതു..
കള്ളക്കണക്കിനു കോഡെഴുതി ഭരണരേഖയെ കളിപ്പിക്കുന്നവന്‍ എന്ന്
മൊണിറ്ററ്‍ മുഖത്തു നോക്കി പുഛിക്കുമ്പൊഴും
എന്തിനിതായതെന്ന് എനിക്കുമറിയില്ല

Friday, 19 January 2007

ഷില്‍പ്പ ഷെട്ടിയും രാഘവേട്ടനും

ഷില്‍പ്പ ഷെട്ടി പ്രശ്നം പത്രങ്ങളിലും ബ്ളോഗുകളിലും കത്തി നില്‍ക്കുന്ന കണ്ടു "രാഘവേട്ടണ്റ്റെ അഭിപ്രായം എന്താ ഇക്കാര്യത്തില്‍" എന്നു ചോദിച്ചപ്പൊള്‍ മറുപടി

"കൂറെ ഏറെ നാളുകള്‍ നമ്മളെ അടിമകളാക്കി ഭരിച്ച അവന്‍മാരുടെ നാട്ടില്‍ ചെന്ന് ആളാവാന്‍ നൊക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നൊ ആ പെണ്‍കൊച്ചിനു"


കൂടുതല്‍ രാഘവേട്ടന്‍ വിശേഷങ്ങള്‍ ഇവിടെ - brijviharam.blogspot.com

Wednesday, 17 January 2007

പെണ്ണു കാണല്‍

ട്രേയിലെ പൂക്കളച്ചന്തത്തില്‍ അടുക്കി വച്ച
ബിസ്കറ്റും,കേക്കും, ഉപ്പേരിയും
കൈകള്‍ മാറി കൈകള്‍ മാറി ഉടഞ്ഞു
അര്‍ഥമില്ലാത്ത ഇഷ്ടമായോ ചോദ്യങ്ങള്‍
ഇതു പതിനേഴാമത്തെ വട്ടവും പൊലിഞ്ഞെന്നറിഞ്ഞു
പറഞ്ഞുറപ്പീരു പാളിയെന്ന്
അച്ഛന്‍ മുത്തച്ചിയുടെ അസ്ഥിത്തറയില്‍
കണ്ണുടക്കിയിരിക്കുന്നത്‌ കണ്ടപ്പൊഴെ അറിഞ്ഞു
ബാക്കി കണ്ണീരും കൂടി പൊഴിച്ച്‌ കളയാണ്ടാന്നു അമ്മയൊട്‌
പ്രായം വേദനയുടെ പൊരുള്‍ പാകാത്ത മനസുമായി അപ്പു ടയര്‍ ഉരുട്ടുന്നു
ഉടുതുണി മാറി മുഷിഞ്ഞതുടുക്കുമ്പോളും
ഉമയുടെ മനസ്സില്‍ ആ സംശയം ആയിരുന്നു
അറവു മാടിനെ വില്‍ക്കുമ്പൊള്‍ പണമങ്ങൊട്ടോ?

Saturday, 13 January 2007

കൊട്ടാരത്തില്‍ നരേന്ദ്രന്‍

സര്‍ഗധനായ എഴുത്തുകാരനും പത്രപ്രവര്‍ത്തനും ആണു ഡെല്‍ഹിയിലുള്ള ശ്രീ കൊട്ടാരത്തില്‍ നരെന്ദ്രന്‍.

മദ്യസേവയില്‍ ഉള്ള താല്‍പര്യം കൊണ്ടു ചിലര്‍ അദ്ദേഹത്തെ വിളിക്കുന്നതു "പാലസ്‌ ഓണ്‍ വീല്‍ സ്‌" എന്നാണു.

ഇടക്കു ഒരു ആനുകാലികം അദ്ദേഹം ഇറക്കി. "ഇതു മാസികയൊ, വാരികയൊ അതൊ ദ്വവാരികയോ, ദ്വാമാസികയൊ " എന്നു ഞാന്‍ ചൊദിച്ചപ്പോള്‍ കിട്ടിയ മറുപടി.

"ഇതു ഇഷ്ടിക" യാണു

" ഇഷ്ടം ഉള്ളപ്പൊള്‍ ഇറക്കുന്നതു ഇഷ്ടിക"

Thursday, 11 January 2007

ഷോപ്പിംഗ്‌ മാള്‍ - ഒരു പൈങ്കിളിക്കവിത

ചില്ലുചുവരുകളൊറ്റിയുലയുന്നു
നിണ്റ്റെയിഷ്ടനിറം വീണ ചേലകല്‍
കണ്ണുടക്കിയുരുമ്മിയകലുന്നു
വറ്‍ണ്ണമേറുമടുക്കളക്കോപ്പുകള്‍
നിണ്റ്റെ പാദത്തിനേറെയിണങ്ങുന്ന
സ്വര്‍ണവക്കുപുരണ്ട ചെരിപ്പുകള്‍
നിന്‍ വിയര്‍പ്പിന്നു വിശ്രമമേകുവാന്‍
നല്ലെരിവു പൊതിഞ്ഞ വിഭവങ്ങള്‍
പിന്നെ നീ കരലോടു കലര്‍ത്തുവാന്‍
എന്നുമേറെ കൊതിക്കുന്ന ബുക്കുകള്‍
ചെന്നെടുത്തും വിലനോക്കി മങ്ങിയും
വന്നടുത്ത ചുവറ്‍ ചൂണ്ടി നീങ്ങിയും
അക്കമേറെ കടം കരളുമെണ്റ്റെ
അര്‍ധദുഖപ്പൊതിയഴിച്ചുണ്‍മു നീ
ഒന്നു വാങ്ങാമടുത്ത വരവിനെ-
ന്നെണ്റ്റെ പൊള്ള മൊഴിയേട്ടു വഅങ്ങവെ
തുള്ളിവീഴുന്നൊരു ചിരി വേദന
നുള്ളിനോവു പകരാത്ത പുഞ്ചിരി
പാതവക്കില്‍ പണ്ടു കാത്തു നില്‍ക്കെ . എണ്റ്റെ
പാതി നുണ നുണഞ്ഞൂറുമതേ ചിരി

കമ്പ്യുട്ടര്‍ കടംചൊല്ലുകള്‍ (നേരം പോക്കു)

ഉത്തരം പറയമോ?

തൊട്ടാല്‍ വാടും തൊടാതെ വിടരും
കൊത്തി വലിച്ചാല്‍ കൂടെ പോരും
അമ്മായിയെ കണ്ടപ്പോള്‍ അസുഖം മാറി
കുഞ്ഞിക്കൂനന്‍ കുഴിയില്‍ വീണു
പായ വിരിച്ചു പാരതിലിട്ടു
ചുമ്മാ കിട്ടും മിട്ടായി..... ഇമ്മിണി കട്ടി കുട്ടായി
ഒരഛണ്റ്റെ മക്കളെല്ലാം ജനല്‍പടിയില്‍
ഇരുമ്പില്ലാത്തൊരു താക്കോല്‍.... തുരുമ്പിക്കാത്തൊരു താക്കോല്‍
രക്ഷപെടുത്താന്‍ എന്നെ വേണം.... ഇഷ്ടത്തൊടെ വിളിക്കില്ലാരും
നാഴൂരി കട്ടകൊണ്ട്‌ നാടാകെ കൊട്ടാരം
നൂറ്റൊന്നു പടിചവിട്ടി നമ്പൂരി ഉലകം ചുറ്റി
പമ്മിയിരുന്നു പുലമ്പുന്നൊരുവന്‍
മൂഷികവീരനു മൂട്ടില്‍ ചൂട്ട്‌
തൊട്ടാല്‍ പൊട്ടും ഇങ്ങ്ലിഷ്‌ കട്ട
കുട്ടനു രാഹുവിണ്റ്റെ അപഹാരം മാറി.... കട്ടിയായതു വന്നു

സ്ക്രീന്‍ സേവര്‍, മൌസ്‌ പൊയിണ്റ്ററ്‍, ആണ്റ്റി വൈറസ്‌,മൌസ്‌ പോയിണ്റ്ററ്‍,
ഇണ്റ്റര്‍നെറ്റ്‌ എക്സ്‌ പ്ളോറര്‍, പസ്സ്‌ വെര്‍ഡ്‌, റീസ്റ്റാര്‍റ്റ്‌, യുനികൊഡ്‌,
കീ ബോര്‍ഡ്‌,ഓഫ്‌ ലൈന്‍ ചാറ്റിംഗ്‌, ഒപ്റ്റികല്‍ മൌസ്‌, ക്ളോസ്‌ ബട്ടണ്‍, യാഹു

Wednesday, 10 January 2007

ബില്‍ ഗേറ്റ്‌ സും ഷെക്സ്‌ പിയറും

ഷെക്സ്‌ പിയര്‍ ബില്‍ഗെയ്റ്റ്‌ സിണ്റ്റെ ചെവിയ്ക്കു പിടിച്ചു
"ഡ്രോപ്‌ ഔട്ട്‌ ആകുന്നതിനു മുമ്പ്‌ നീ ഗ്രാമറ്‍
എങ്കിലും പടിക്കും എന്ന് എനിക്കു വിചാരം ഉണ്ടായിരുന്നു
നോക്കു നീ എന്താ എഴുതിവച്ചിരിക്കുന്നത്‌

-" വിന്‍ഡോസ് "ഈസ്" നൌ റെഡി റ്റു യുസ് -

അകവൂറ്‍

കവിതാസമാഹാരത്തിനു ഒരു അവതാരിക എഴുതിത്തരാന്‍
അകവൂറ്‍ നാരായണന്‍ സാറിനോടു പറഞ്ഞപ്പോള്‍ ചോദ്യം
"നീ നേരയോ അതോ ചരിഞ്ഞോ?"
കണ്ണുമിഴിച്ച എന്നോടുള്ള നമ്പൂതിരി സ്റ്റൈല്‍ വിശദീകരണം
"പ്പൊ. സാഹിത്യം രണ്ടു തരോണ്ട്ല്ലോ
നേരായ സാഹിത്യോം ചാരായ സാഹിത്യോം"

ആയുധം

വഴക്കു മൂറ്‍ധന്യത്തില്‍ എത്തുമ്പൊള്‍ ആണു
നീ ആ ആയുധം എടുക്കുന്നത്‌
"എന്നെക്കൊണ്ട്‌ കൂടുതല്‍ പറയിപ്പിക്കരുത്‌"
പിണക്കം തീര്‍ന്ന് പകലുരുക്കിയ പൊന്ന്
എണ്റ്റെ ചുണ്ടില്‍ പുരട്ടിത്തരുമ്പോളും
കടമിഴിക്കവിതകള്‍ വരിവരിയായി ചൊല്ലിത്തരുമ്പൊഴും
പ്രിയരുചികള്‍ പ്ളേറ്റില്‍ പകരുമ്പൊഴും
ഞാനോറ്‍ത്തു തിരയുന്നതു
നീ പറയാതെ മാറ്റിവച്ച ആ എന്തോ ആണു
അടുത്ത വഴക്കിനു കൊടിയേറുമ്പൊഴും
ഞാന്‍ പേടിക്കുന്നതു അവയെത്തന്നെയാണു
നീ പറയാതെ മാറ്റിവക്കുന്ന ആ കൂടുതല്‍ കാര്യങ്ങള്‍

Tuesday, 9 January 2007

പീഡന കേരളം

പത്തുനാള്‍ ലീവിന്നു പത്നീ സമേതനായ്‌
പത്തനംതിട്ടയ്ക്കു യാത്രയാവുന്നു ഞാന്‍
ചൂടല്‍പ്പമാറ്റാം കുറച്ചു നാള്‍ പച്ചപ്പിന്‍
കൂടിലുറ്റവര്‍ക്കൊത്തല്‍പ്പം രസിച്ചീടാന്‍
നെഞ്ചിലൂറും പുലറ്‍ വെട്ടം മാമ്പഴ
ചാറിന്‍ മധുരം മഴത്തുള്ളി മന്ത്രണം
രണ്ടര നാളിണ്റ്റെ ചുണ്ടില്‍ നിറച്ചു ഞാന്‍
പണ്ടത്തെയോണവും പാണ്ടിമേളങ്ങളും
വീണിടം കാണാന്‍ തിടുക്കമായ്‌ കൊച്ചിയില്‍
വേണാടു വണ്ടിയില്‍ കേറുന്നു ഞങ്ങളും
അപ്പുറത്തുള്ളോരു മുപ്പതുകാരനെ
അല്‍പ്പമാശങ്കയാല്‍ നോക്കിയാള്‍ ധര്‍മ്മിണി
"ദ്റ്രിഷ്ടിയാല്‍ വസ്ത്രം അഴിച്ചു തുടങ്ങുന്നു
ദുഷ്ടനിവന്‍" മുഖം തെല്ലു ചുവപ്പിച്ചാള്‍
ഒന്നു മുഖം കഴുകാനകം പൂണ്ടവള്‍
ചെന്ന വേഗത്തിനിരട്ടിയിലെത്തുന്നു
"അയ്യോ.... മൊബൈല്‍ ഖജുരാഹയൊ തീവണ്ടി-
യ്ക്കുള്ളിലെ ബാത്‌ റൂം ചുവരുകളീശ്വരാ.....
എന്നുദിച്ചീ പുതു വാക്കുകള്‍" - ഭാഷയില്‍
എമ്മെ കഴിഞ്ഞവള്‍ തെല്ലമ്പരക്കുന്നു
വത്സ്യായനനൊന്നു മുള്ളാന്‍ കയറിയാല്‍
വത്സല ശിഷ്യര്‍ക്കവാര്‍ഡു നല്‍കും
സൂചികുത്തന്‍ ഇടമില്ലെങ്കിലും കാമ-
സൂചിയും നീട്ടി വരുന്നു വയോധകന്‍
"തള്ള ഇല്ലെ വീട്ടില്‍" ഉള്ളുതുറന്നു നീ
ഭള്ളുചൊല്ലുന്നതു കേട്ടു തരിച്ചു ഞാന്‍
കട്ടനോടൊപ്പം നിവര്‍ത്തിയ പത്രത്തില്‍
ഞെട്ടുന്ന വര്‍ത്തകള്‍ പാതി വായിപ്പു ഞാന്‍
ആറു വയസ്സുള്ള പിഞ്ചിനെ ഉച്ചക്കു
ആറംഗ സംഘം വലിച്ചു കീറുന്നതും
രോഗിണിയമ്മയെ ആസ്പത്രി മൂലയില്‍
ഭോഗിച്ചു കൊന്നതും - വയ്യിനി ചൊല്ലുവാന്‍
ആറന്‍മുളയിലെ അമ്മാവനെക്കാണാന്‍
കാറുപിടിക്കാനോ? ബസ്സിത്രയുള്ളപ്പൊള്‍
കഷ്ടകാലതിനു ചൊല്ലി ഞാന്‍... യാത്രയില്‍
"ശിഷ്ടകാലം മറുനാടെന്നു"റപ്പിച്ചാള്‍
മുന്തിയ മാറിടം കണ്ടൊരാള്‍ ചൊല്ലിപോല്‍
"പന്തുതട്ടാനൊന്നു നല്‍കുമോ സോദരീ"
ഇഷ്ട നടണ്റ്റെ പുതുപ്പടം കാണുവാന്‍
എത്ര തടഞ്ഞതാണെങ്കിലും വന്നവള്‍
പൊട്ടിച്ചിരികള്‍ക്കിടയിലെന്തൊ കൊണ്ട്‌
ഞെട്ടിയെണീറ്റിട്ടിരുട്ടില്‍ തിരിയവെ
"മൂട്ട കടിച്ചുവോ?" ചൊദിച്ചു ഞാന്‍ പിന്നില്‍
കൂട്ട ച്ചിരിക്കു "വിദേശി" ഗന്ധം
"ക്ളൈമാക്സു കാണുവാന്‍ നില്‍ക്കണ്ട - അല്ലെങ്കില്‍
ക്ളൈമാക്സു കാണിക്കുമെണ്ടെയീ കശ്മലറ്‍"
വെക്കമവിധി പകുതി മുറിച്ചു ഞാന്‍
ഒക്കെയടുക്കിപെറുക്കിയിരിക്കവെ
ഉറ്റതൊഴന്‍ ചൊന്ന വക്കുകള്‍ ഓറ്‍ക്കുന്നു
"കുട്ടാ ഇതു പുതുകേരള സാമ്രാജ്യം
അല്‍പ്പം കരാട്ടെയൊ കത്തിയേറോ - ഭാര്യ-
യ്ക്കൊപ്പം നടക്കാനറിഞ്ഞിടേണം
ബീഡിക്കളും സീഡിക്കടകളായ്‌
സീരിയല്‍ വാണിഭ ചന്തക്കളങ്ങളായ്‌
ഊണു കഴിഞ്ഞാല്‍ ഒഴിച്ചു കൂടാത്തതു-
റക്കമല്ലിന്നു തിളങ്ങുന്ന കാമമേ
കോന്തലത്തുമ്പാല്‍ മിഴിതുടച്ചാളമ്മ
എന്തിത്ര വേഗം ഇനിയെന്നു കാണും ഞാന്‍
"കെട്ടിയോള്‍ എണ്‍പതില്‍ എത്തട്ടെ ... ആയുസു
കിട്ടിയാല്‍ അമ്മയെ വന്നു കാണാം
ചുട്ടുപൊള്ളും ദില്ലി താന്‍ ഭേദം സംസ്ക്രുതി
മൂട്ടകടികൊള്ളും നാടിനേക്കാള്‍"

അന്നും ഇന്നും (ചുമ്മാ ചിരിക്കാന്‍ ഒരു ഗവേഷണം)

അന്ന് (രമണന്‍ )
കാമുകി : കാനനഛായയില്‍ ആടു മേയ്ക്കാന്‍
ഞാനും വരട്ടെയോ നിണ്റ്റെ കൂടെ

കാമുകന്‍ (എത്ര നല്ലവന്‍)
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ..

ഇന്ന് (ചതിക്കാത്ത ചന്തു)
കാമുകി : ഞാനും വരട്ടേ....ഞാനും വരട്ടേ.....
ആടു മേയ്ക്കാന്‍ കാട്ടിനുള്ളില്‍

കാമുകന്‍ (കേള്‍ക്കാത്ത താമസം)
പൊരൂ പുന്നാരെ......പോരൂ പുന്നാരെ....
മാമ്പൂ പൂക്കും കാലമല്ലെ

Monday, 8 January 2007

അറിവില്ലാപൈതങ്ങള്‍

അറിവില്ലാപൈതങ്ങളാണു ദേവാ - നിണ്റ്റെ
അലിവിന്‍ നടയില്‍ വരുന്നു ദേവാ
അഴിമതി പമ്പയില്‍ മുങ്ങി ഞങ്ങള്‍ - ഈറ-
നണിദേഹിയായി നിന്‍ മുന്നിലെത്തി
എങ്കിലും നീ പുണരില്ലെ അയ്യാ ഞങ്ങള്‍
അറിവില്ലാ പൈതങ്ങള്‍ അല്ലേ അയ്യാ
കാടിണ്റ്റെ മക്കടെ ചൊറുകട്ടു - അതില്‍
കാല്‍പങ്കു നിണ്റ്റെ നടക്കലിട്ടു
റിതുമതിപ്പെണ്ണിനെ ചീന്തിയിട്ടു - നിണ്റ്റെ
വ്രതശുദ്ധി കാക്കുവാന്‍ മാലയിട്ടു
എങ്കിലും നീ പൊറുക്കില്ലെ അയ്യാ -
ഞങ്ങള്‍ അറിവില്ല പൈതങ്ങള്‍ അല്ലെ അയ്യാ
അഛനെ വ്രുദ്ധ ഗ്രുഹത്തിലിട്ടു - കൂട്ടി-
നമ്മയെ ഇന്നു പറഞ്ഞുവിട്ടു
കാക്കണം എന്നെയും പെണ്ണിനെയും - പിന്നെ -
കണ്ണിനു കണ്ണയ മക്കളെയും
മണ്ണു മുടിച്ചു കൊട്ടാരമിട്ടു - പുഴ-
ക്കണ്ണു ചുഴന്നു സുര രുചിച്ചു
പാപം നിറച്ചൊരീ നാളികേരം - ഏെതു -
പാറപ്പുരത്തും പിളരുകില്ല
പുലിയാണു ഞങ്ങളില്‍ ഭേദമെന്നിട-
യ്ക്കൊരുവേള തെല്ലു നിനച്ചു പൊയോ
എങ്കിലും നീ പൊറുക്കില്ലെ അയ്യാ -
ഞങ്ങള്‍ അറിവില്ല പൈതങ്ങള്‍ അല്ലെ അയ്യാ

സത്യം

മാംസക്കഷണങ്ങള്‍ നിറഞ്ഞൊഴുകുന്ന തൊട്ടിലൂടെ
റോസാപ്പൂ അഴുകി ഒലിച്ചു പോകുന്നതു കണ്ടുമടുത്തപ്പോള്‍
നമ്മള്‍ അന്നാദ്യം രണ്ട് വണ്ടിയില്‍ മടങ്ങി.
സത്യം അറിഞ്ഞതു കൊണ്ടാണൊ
ഇപ്പോള്‍ നമ്മള്‍ രണ്ടാളും
സ്വസ്തമായി ഉറങ്ങുന്നത്‌.

നോയിഡ

അധിനിവേശത്തിണ്റ്റെ നെയ്‌ പുരണ്ട കയര്‍
സദ്ദാമിണ്റ്റെ കഴുത്തില്‍ മുറുകിയതിണ്റ്റെ
പിറ്റേന്നാണു
പുളിച്ച പ്രഭാതത്തിലെ പത്രത്താളിലെ
പതിവു ചോരക്കളങ്ങളുടെ മുന്‍ നിരയില്‍
നിണ്റ്റെ ഹൈ ടെക്‌ പഞ്ചാക്ഷരി ഞാന്‍ കണ്ടതു
ഇന്നലെ വരെ എനിക്കു സ്വപ്നം കാണാന്‍ ഒരു സുഖമരണം എങ്കിലും ഉണ്ടായിരുന്നു
എണ്ണിയാല്‍ തീരാത്ത ദൈവങ്ങള്‍ മൂന്നാം ലോകത്തിനു നല്‍കിയ വരങ്ങളില്‍
വേദന അറിയിക്കാത്ത ബോംബു സ്ഫോടനങ്ങളും
തലയരിയലുകളും ഉണ്ടെന്ന അഹംകാരം എനിക്കുണ്ടായിരുന്നു
പുതുവറ്‍ഷത്തില്‍ മകള്‍ക്കു മധുരം വാങ്ങുമ്പോള്‍ കടക്കാരന്‍
പുതിയ വാര്‍ത്ത സൌജന്യമയി വിതരണം തുടങ്ങിയിരുന്നു
ഞങ്ങള്‍ക്കു പറഞ്ഞു നടക്കാന്‍
മല്ലികയുടെ മാല്‍ - ഫങ്ങ്ഷന്‍

Saturday, 6 January 2007

ഗായത്രി അവാറ്‍ഡ്‌ 2006


ഈ വര്‍ഷത്തെ ഗായത്രി അവാറ്‍ഡ്‌ കിട്ടിയ സന്തോഷം പങ്കിടുന്നു

ദൈവവും ഞാനും

കോവിലില്‍ നിന്നു ഞാന്‍ ചോദിച്ചു നിന്‍ മെയ്യില്‍
പൂവിടാന്‍ നീചനൊ ബ്രാഹ്മണനോ?
അരെയാണിഷ്ടം തിരുമനസ്സേ ഭക്തറ്‍
അരാഞ്ഞിടുന്നു പടിപ്പുറത്ത്
ദൈവം ചിരിച്ചു ,തരുമോ എനിക്കൊരു
വര്‍ണ്ണം കലരാത്ത വാനരനെ

പേടി

പേടിയുണ്ടോ നിനക്ക്‌
ഇനി പതിനായിരം രാവേയുള്ളൂ
നമ്മെ തള്ളിപ്പറയാനവരുടെ കാത്തിരിപ്പിനു
അപ്പുറത്തെ മുത്തശ്ശിയെ കാണാന്‍
ആശുപത്രിയില്‍ ചെന്നപ്പോള്‍പലരും പരയുന്നതു കേട്ടു
ഇനി മരിക്കുന്നതാണു നല്ലതെന്ന്
നരകിക്കതെ നരകിപ്പിക്കതെ
നശിക്കുന്നതണു നല്ലതെന്ന്

നോക്കൂ
വിഷാദത്തിണ്റ്റെ മുഷിഞ്ഞ തുണി ഉടുത്ത്‌
ഒരു സന്ധ്യ കൂടി പടി കയറി വരുന്നു
ഇക്കലത്തു പതിനായിരം ഒരു വലിയ സംഖ്യ
അല്ലെന്നറിയുമ്പോള്‍ പേടിയുണ്ടോ നിനക്ക്
നിണ്റ്റെ മുടിയില്‍ നോക്കാന്‍ എനിക്കു പേടിയാണു
വെള്ളികെട്ടിയ വടിയിടിച്ചു വെറുപ്പു കടന്നു വരുന്നുണ്ടൊ?

പുതുവര്‍ഷാശംസകള്‍

പടിയിറങ്ങി പഴയ രാത്രിയും മായവെ
പകുതിയില്‍ വച്ചു മടക്കിയ സ്വപ്നങ്ങള്‍
പതിരുകൂടി പതുങ്ങിയ മോഹങ്ങള്‍
പതിയെ പൊലിഞ്ഞ പ്രണയപ്രതീക്ഷകള്‍
അടരാന്‍ മടിക്കും മിഴിനീര്‍ത്തുടിപ്പുകള്‍
അടവാതിലില്‍ മുട്ടി വീഴും കദനങ്ങള്‍
ഇടവേള തേടും വിരഹക്കുറിപ്പുകള്‍
കാത്തിരിപ്പിണ്റ്റെ കരിങ്കല്ലൊതുക്കുകള്‍
കാതോരമെത്തിയിടറിയൊരീണങ്ങള്
ഓറ്‍മ്മകള്‍ പോലും മറന്ന വദനങ്ങള്‍
ഓമനിക്കാന്‍ ഓടിയണയും മനസ്സുകള്‍
കയ്പും പുളിപ്പും പുരണ്ട ഡയറികള്‍
കത്തിക്കരിയാ കരിമഷിക്കത്തുകള്‍
ചുണ്ടിന്നരികില്‍ പിണങ്ങിയ കപ്പുകള്‍
ചൂണ്ടയ്‌ഇല്‍ തൊട്ടു തൊടാത്ത കനവുകള്‍
പുത്തന്‍പുലരൊളിപ്പൊട്ടുതൊടാനോടി-
യെത്തുമ്പോളുള്ളില്‍ പുരളുമാശംസകള്‍