വല്യ നക്ഷത്രമേ വാല്‍-നക്ഷത്രത്തെ പേടിക്കല്ലേ
ബ്ലോഗ് എഴുത്തുകാര്‍ മിക്കവരും വാല്‍ നക്ഷത്രം പോലെ ആണ്. പെട്ടെന്ന് കത്തി പോകാന്‍ മാത്രം സര്‍ഗശേഷിയുള്ള വെളിച്ചം മാത്രം അവര്‍ക്ക് -
ഇത് പറഞ്ഞത് 'കൊമാല' പോലെ നടുക്കുന്ന കഥ എഴുതിയിട്ടുള്ള മലയാളത്തിലെ പുതു തലമുറയിലെ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം(മാതൃഭുമി). കഴിഞ്ഞ ലക്കം മാതൃഭൂമി വാരികയില്‍ 'ഹിഗ്വിറ്റ' ഫെയിം എന്‍.എസ. മാധവന്‍ അവര്കളും ബ്ലോഗര്‍മാരെ പുച്ചിച്ചു പ്രസ്താവന നടത്തി.
വല്യ നക്ഷത്രങ്ങള്‍ പാവം വാല്‍ നക്ഷത്രങ്ങളെ പേടിച്ചു തുടങ്ങിയിരിക്കുന്നു. ഏച്ചിക്കാനം സഹോദരനും ആ പേടിയിലേക്ക് കയറുമ്പോ ഞങ്ങള്‍ വാല്‍ നക്ഷത്രങ്ങള്‍ക്ക് ആണ് പേടി കൂടുന്നത്. വെളിച്ചം പുളിച്ചു പോയത് ആര്‍ക്കൊക്കെ ആണെന്ന കഴിഞ്ഞ ഒരു വര്‍ഷമായി ആനുകാലികങ്ങളില്‍ വരുന്ന 'സര്‍ഗ സൃഷ്ടികള്‍' വായിച്ചാല്‍ മനസിലാവും. ബ്രെസിയറും ആര്‍ത്തവരക്തവും ഒക്കെ ഉള്ളതുകൊണ്ട് മാത്രം ബിംബ പ്രതിഷ്ഠ നടത്തി രക്ഷപെട്ടു പോവുന്ന 'യുവ(ഗ)'കഥാ പുരുഷന്മാരെ അറിയുന്നവര്‍ക്ക് അത് പറഞ്ഞു കൊടുക്കേണ്ട കാര്യവും ഇല്ല..
ഭയക്കണം ചെറുതിനെ, പക്ഷെ ഭയമില്ലെന്നു പറഞ്ഞു കൊണ്ടാവരുത്..
Saturday, 19 February 2011
Subscribe to:
Posts (Atom)