മകനേ എന്നെക്കൂടി കൊണ്ടുപോവുക വേഗം
മതിയായെനിക്കിപ്പോള്‍ മലനാട്ടിലെ വാസം
രണ്ടുനാളായി പടിവാതില്‍ക്കല്‍ വരുന്നൊരു
തണ്ടുമൂത്തൊരു മസില്‍ധാരിയും പിണിയാളും
'തള്ളേ നീ വില്‍ക്കൂ വീടും പറമ്പും ഞങ്ങള്‍ക്കുടന്‍
തൊള്ളയില്‍ ശ്വാസം വേണേല്‍, പുതിയ ഫ്ലാറ്റിന്നായി
ആറേഴു സെന്‍റും കൂടി വേണമായതിലേക്ക്
തീറെഴുതേണമുടന്‍ അല്ലെങ്കില്‍ മരണവും'
ഭയന്നു വിറച്ചു ഞാന്‍ കോലായിലിരിക്കവെ
ഭസ്മവും കൈയിലൊരു ശൂലവും പേറിക്കൊണ്ട്
വരുന്നൂ ജടസ്വാമിയൊരുത്തന്‍ നിറതോക്കാല്‍
'കൊടുക്കൂ മണ്ണെന്‍ വത്സേ ശപിക്കുമല്ലെങ്കില്‍ ഞാന്‍ ‘
തിണ്ണയില്‍ കിതച്ചല്‍പ്പം നില്‍ക്കുമാ വേലക്കാരി
പെണ്ണിനെ കണ്ടനേരം വിടര്‍ത്തി മിഴി മുനി
'വത്സേ നീ ഉടുതുണി അഴിച്ചു വരൂ പൂജ-
ക്കുത്സാഹത്തോടെ ജന്‍മം ധന്യമായ്ത്തീരും പക്കാ
തെക്കുനിന്നൊരു വരന്‍ വന്നിടും നിനക്കായ്
വിഘ്നമുണ്ടൊരിത്തിരി നഗ്നപൂജ താന്‍ ക്രിയ.. '
ഉടനെയെത്തി എന്‍റെ വോട്ടിനാല്‍ ജയിച്ചവന്‍
ഉടുമുണ്ടിലെ വെണ്‍മ പരത്തിച്ചിരിച്ചിട്ട്
'ക്വട്ടേഷന്‍ വന്നാലെന്നെ കുറ്റമോതല്ലേ ചേച്ചീ
ക്വാട്ടയുണ്ടെനിക്കുമൊരല്‍പ്പമതോര്‍ത്തീടേണേ'
പെട്ടെന്നു നിലവിളിയൊത്തിരി മുഴക്കി ഞാന്‍
തൊട്ടടുത്തുള്ളോരാരും വന്നതേയില്ല കല്ലിന്‍
മതിലിന്നകത്തിരുന്നവരോ ടെലിവിഷന്‍
ചതുരത്തിലെ 'സിംഗര്‍' ആസ്വദിക്കുകയല്ലേ
വിറച്ചു പോലീസ് സ്റ്റേഷന്‍ തിണ്ണയിലെത്തീ ഞാനും
തരിച്ചു കണ്ടൂ! സ്വാമി ഏമാന്‍റെയൊപ്പമിരു-
ന്നുടച്ചു കഴിക്കുന്നു മുട്ടയും പാലപ്പവും
ഇടയ്ക്ക് ഫോണില്‍ക്കൂടി 'ഇരയെ' വിരട്ടലും
തിരികെ വന്നൂ വീടിന്നരികില്‍ കണ്ടു വാറ്റു-
ചരുവം കൂടെ നാലു കന്നാസും പ്രജകളും
'നാവടക്കുക തള്ളേ കള്ളുവാറ്റിവിടിന്ന്
നാല്‍പ്പതു പേരുവന്നാല്‍ നല്‍കണം ടച്ചിംഗ് നിങ്ങള്‍
ഇല്ലെങ്കില്‍ കഴുത്തറുത്തവിയല്‍ വക്കും തെല്ലു
പൊല്ലാപ്പും വേണ്ടാ ഞങ്ങള്‍ ആരെന്നതറിയില്ലേ.. '
പിറ്റേന്നു കാലത്തോടി കിതച്ചങ്ങെത്തി കൊച്ചു
മുറ്റത്തേക്കമ്മുക്കുട്ടി നമ്മുടെ വേലക്കാരി
'ചേച്ചീയെന്‍ കെട്ട്യോന്‍ വക ഓട്ടോറിക്ഷയെ തല്ലി
ചതച്ചിട്ടൊടുക്കം തീ വച്ചല്ലോ നരാധമര്‍
തലവെട്ടുവാനോട്ടം പോകുവാന്‍ വയ്യെന്നൊന്ന്
ഉരുവിട്ടതിനാണീ ചതി ഞാനെന്തു ചെയ്യും.
മെമ്പറോടൊതീ പക്ഷെ പുള്ളിയും പറയുന്നു
അമ്പെടീ ജീവന്‍ ബാക്കി ഉണ്ടല്ലോ മഹാഭാഗ്യം.. '
വയ്യെനിക്കുണ്ണീയൊരു നിമിഷം പോലും മഹാ
വയ്യാവേലിയാം നാട്ടില്‍ പൊറുക്കാന്‍ ഉടനേ നീ
വരിക കൊണ്ടുപോക എന്നെയും കൂടി മഹാ
നരകമെന്നാകിലും ദില്ലിയില്‍ പൊറുത്തോളാം
മരവിപ്പേറും കൊടും തണുപ്പും ചൂടും കൊള്ളാം
മരിച്ചു ജീവിക്കുന്നതേക്കാളും സുഖമല്ലേ
Friday, 23 May 2008
Subscribe to:
Post Comments (Atom)
25 comments:
വയ്യെനിക്കുണ്ണീയൊരു നിമിഷം പോലും മഹാ
വയ്യാവേലിയാം നാട്ടില്‍ പൊറുക്കാന്‍ ഉടനേ നീ
വരിക കൊണ്ടുപോക എന്നെയും കൂടി മഹാ
നരകമെന്നാകിലും ദില്ലിയില്‍ പൊറുത്തോളാം
മരവിപ്പേറും കൊടും തണുപ്പും ചൂടും കൊള്ളാം
മരിച്ചു ജീവിക്കുന്നതേക്കാളും സുഖമല്ലേ
മനൂ,
കാലികപ്രസക്തമായ എല്ലാം ഉള്‍ക്കൊള്ളിച്ച കവിത ആണല്ലോ
:(
ഒരുപാട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച കവിത ഉഷാറായി
മനൂജി,....
കപടസ്വാമിയും. ,
നിയമത്തിണ്റ്റെ
അന്ധകരാവുന്ന പോലീസും
ചിരിച്ചുകൊണ്ട്
കഴുത്തറക്കുന്ന രാഷ്ട്രീയക്കാരും....
ഇങ്ങനെ
എല്ലാവര്‍ക്കിട്ടും
നല്ല പെട തന്നെ
കൊടുക്കണ്ണ്ടല്ലോ...മാഷേ......
നല്ല കവിത...
നാട്ടിലെ അവസ്ഥ കണ്ട അമ്മ അങ്ങനെ പറഞ്ഞതില്‍ ഒരു അത്ഭുതവുമില്ല...
ഇനി അമ്മ ദില്ലിയില്‍ വന്നാല്‍ എന്താണാവോ പറയുക...
നല്ല കവിത മനുവേട്ടാ..
ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥ മുഴുവനായുണ്ടല്ലോ മനുവേ
ശരിക്കും അമ്മ ഇങ്ങനെ എഴുതിയോ?..
കാലിക പ്രസക്തം :)
ഇന്നിന്റെ ചിത്രം.. ഈ കവിത.
വയ്യെനിക്കുണ്ണീയൊരു നിമിഷം പോലും മഹാ
വയ്യാവേലിയാം നാട്ടില്‍ പൊറുക്കാന്‍ ഉടനേ നീ
വരിക കൊണ്ടുപോക എന്നെയും കൂടി മഹാ
നരകമെന്നാകിലും ദില്ലിയില്‍ പൊറുത്തോളാം
മരവിപ്പേറും കൊടും തണുപ്പും ചൂടും കൊള്ളാം
മരിച്ചു ജീവിക്കുന്നതേക്കാളും സുഖ
അമ്മ പറഞ്ഞത് സത്യമല്ലെ മനുവേട്ടാ
അസൂയയും കുശുമ്പും കാപട്യവുമൊക്കെ
നിലനിലക്കുന്ന നമ്മുടെ സമൂഹത്തില്‍ നിന്നും
എത്രയും പെട്ടെന്ന് മഹാനഗരമെങ്കിലും അങ്ങോട്
പോയാല്‍ അതു തന്നെ ഭേദം
മനൂ
എന്തൊരു നല്ല കവിത!
കൊള്ളാം മനുകുട്ടാ,, വളരെ ഇഷ്ടമായി
സത്യസന്ധമായ വരികള്‍.. !!
മനൂജീ..
ആക്ഷേപ ഹാസ്യം രസകരമായി..!
നനയുന്നു എന്‍ കണ്ണുകള്‍...
"'തള്ളേ നീ വില്‍ക്കൂ വീടും പറമ്പും ഞങ്ങള്‍ക്കുടന്‍
തൊള്ളയില്‍ ശ്വാസം വേണേല്‍, പുതിയ ഫ്ലാറ്റിന്നായി
ആറേഴു സെന്‍റും കൂടി വേണമായതിലേക്ക്
തീറെഴുതേണമുടന്‍ അല്ലെങ്കില്‍ മരണവും'"
മനൂ,
ഇന്നലെ രാവിലെയല്ലേ, നമ്മളിതു സംസാരിച്ചത്, ഉച്ചയാകുമ്പോഴേക്കും കവിതയായോ!! അതും ഇത്ര മനോഹരമായ രൂപത്തില്‍!!ആളു നിമിഷകവി തന്നെ.
മനൂ ജി..,ഇന്നിന്റെ തിന്മകളെല്ലാം വരച്ചു കാട്ടുന്ന വരികള്‍...നാട്ടിന്റെ നന്മകളെല്ലാം അസ്തമിക്കുമ്പോള്‍ ആ അമ്മക്കെന്തു ചെയ്യാനാകും..??...നന്നായിരിക്കുന്നു വരികളെല്ലാം ..ആശംസകള്‍.....
പണ്ടു് പാടിയ രണ്ടുവരി ഓര്‍ത്തുപോയി:
കാലവുംചരിത്രവുംചതിക്കയാണുനമ്മളെ
ചരിത്രപാഠമൊക്കെയും വരേണ്യവര്‍ഗ്ഗലീലകള്‍!
നന്നായിരിക്കുന്നു.
ഒരുപാട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച കവിത !!!!ഉഷാറായി
മനുവേട്ടാ...
നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥയെ മുഴുവനായും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു, ഈ വരികളിലൂടെ...
ആശംസകള്‍!
അപ്പൊ കുടുംബക്കാര് മുഴുവനും കവികളാണ് അല്ലെ മനുജി....
ഉം, നടക്കട്ടെ... മനുസ്വമിക്ക് ഒരു ആശംസ... :)
നാടിന്റെ അവസ്ഥയെ വരച്ചുകാട്ടിയ വരികള്‍ നന്നായിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളിച്ച വരികള്‍ പറയുന്നതൊക്കെയും സത്യം മാത്രം.
കവിത്വം കുറവാണെങ്കിലും കാലിക- സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തോട് ഒരു കവിയുടെ പ്രതികരണം നന്നായി.; ഒരമ്മയുടെ കണ്ണീരിലൂടെ..
അഭിനന്ദനങ്ങള്‍.
വയ്യെനിക്കുണ്ണീയൊരു നിമിഷം പോലും മഹാ
വയ്യാവേലിയാം നാട്ടില്‍ പൊറുക്കാന്‍ ഉടനേ നീ
വരിക കൊണ്ടുപോക എന്നെയും കൂടി മഹാ
നരകമെന്നാകിലും ദില്ലിയില്‍ പൊറുത്തോളാം
മരവിപ്പേറും കൊടും തണുപ്പും ചൂടും കൊള്ളാം
മരിച്ചു ജീവിക്കുന്നതേക്കാളും സുഖമല്ലേ
ഏറ്റവും ഇഷ്ടമായ വരികള്‍!
പ്രവാസിയായ ഒരു മകന്റെ നിരാലംബയായി നാട്ടില്‍ക്കഴിയുന്ന അമ്മക്ക്....ഇതിലും ദുഃഖഭരിതമായി എങ്ങനെ എഴുതാനാവും?!
അമ്മേ...ദില്ലിയെന്നല്ല;ലോകത്തിന്റെ എല്ലാമൂലകളും അരക്ഷിതമാണ്!
മകന്റെ സാന്നിധ്യത്തിന്റെ ആശ്വാസം മാത്രം മതിയെങ്കില്‍...
ഓ.ടോ: മകന്‍ ദില്ലിയിലെ ഗുണ്ടയായതുകൊണ്ട് പേടിക്കാനില്ല! :)
നന്നയിട്ട്ടുന്ദ്...
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്!!
ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
ഇതിന് ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
Post a Comment