
പ്രിയേ നീ വളയണിക്കൈകള്‍ മാറ്റുക
മിഴിപൊത്തലില്‍ നിന്നുണര്‍ന്നിടാം ഞാന്‍
കാണം എനിക്കായി നീ വിയര്‍ത്തൊരുക്കിയ
കണിക്കൊന്ന സ്വര്‍ണ്ണവും തേങ്ങാമുറിയും
കണ്ണടത്തുണ്ടും മാമ്പഴവും മണിക്കസവില്‍
ചിരിക്കാതെ ചിരിക്കുന്ന കണ്ണന്‍റെ നോട്ടവും...
ഇല്ല
ഇന്ന് ഞാന്‍ കാണില്ല
വെള്ളരിയില്‍ ഒരു കര്‍ഷകന്‍റെ
ആത്മഹത്യാക്കുറിപ്പ്.
അരിയില്‍ ഒരു വായ്ക്കരി
കണ്ണടയില്‍ അങ്ങേ റെയില്‍ ട്രാക്കില്‍
കണ്ണടച്ചു വിസര്‍ജ്ജിക്കും ചെളിജന്മം
ഇല്ല
ഇന്നു ഞാന്‍ കാണില്ല
മാങ്ങയില്‍
ചതിസൂചി കുത്തിയിറക്കിയ കള്ളമധുരം
ഇല്ല
ഇന്നു ഞാന്‍ കാണില്ല
കണ്ണന്‍റെ കണ്ണില്‍
രാധികാ നൊമ്പരം
നീ അല്ലേ പറഞ്ഞത്
ബാക്കിയുണ്ടല്ലോ ഇപ്പൊഴും മണ്ണില്‍
ശ്വാസവും ശ്വസിക്കുവാന്‍
കറുത്തുതുടങ്ങിയീങ്കിലും
ഒത്തിരി പ്രാണവായുവും എന്നൊക്കെ
ഇനി നീ കൈ മാറ്റിക്കോളൂ
ഉറപ്പ്..
ഇന്ന് ഞാന്‍ കണികാണം..
എല്ലാം..
കണ്ണുമാറ്റി കാതില്‍ പൊത്തൂ..
കേള്‍ക്കാതിരിക്കാം ഒരു തെരുവു ഗാനം
‘കാണുവതെങ്ങിനെ കണ്ണാ നിന്നുടെ
കമലക്കണ്ണും കാല്‍ത്തളയും...”
15 comments:
നീ അല്ലേ പറഞ്ഞത്
ബാക്കിയുണ്ടല്ലോ ഇപ്പൊഴും മണ്ണില്‍
ശ്വാസവും ശ്വസിക്കുവാന്‍
കറുത്തുതുടങ്ങിയീങ്കിലും
ഒത്തിരി പ്രാണവായുവും എന്നൊക്കെ
കണി കാണുമ്പോള്‍ അതൊന്നും ഓര്‍ക്കരുത്. അല്ലെങ്കില്‍ കണിവെച്ചു കാണരുത്.
മനുവേട്ടാ...
നന്നായിരിയ്ക്കുന്നു. ഈ വിഷുപ്പുലരിയിലെങ്കിലും നല്ലതു മാത്രം കാണാനും കേള്‍ക്കാനും സാധിയ്ക്കട്ടെ എല്ലാവര്‍ക്കും.
വിഷു ആശംസകള്‍!
ഇനി നീ കൈ മാറ്റിക്കോളൂ
കണികാണാന്‍
വിഷു ആശംസകള്‍
മനൂ - കവിത നന്നായിരിക്കുന്നു. നന്മകളുടെ കണികാണാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കട്ടേ... :)
മനുവിനും കുടുംബത്തിനും ഞങ്ങളുടെ വിഷു ആശംസകള്‍!
മനുഅണ്ണാ.. വിഷുക്കണി ഇനി വേറെ വേണ്ടാ...
വിഷു ആശംസകള്‍.
നന്മയുടെ വിഷു ആശംസിക്കുന്നു!!!
മനൂ
കണ്ണടയല്ല...കണ്ണാടി....
വ്യത്യാസം വരുത്തൂ...
വേഗം....
വിഷു എത്തും മുമ്പു
മാഷേ, പേടിപ്പിക്കല്ലേ... വിഷു ആയാലും ചുറ്റും ഇതൊക്കെ തന്നെ അല്ലേ?
മനുജി,
പോസ്റ്റ് കലക്കി.
വിഷു ആശംസകള്‍..!
ഇങ്ങേരെല്ലാം തലകുത്ത്നേ കാണൂ? കാവിത കൊള്ളാം.
മനൂ, വിഷു ആശംസകള്‍!!കവിത നന്നായിട്ടുണ്ട്. കണ്ണു തുറപ്പിക്കുന്ന കവിത.
ഒന്നു രണ്ട് അക്ഷരതെറ്റ് കണ്ടു. പിന്നെ കണ്ണട അല്ല, കണ്ണാടി ആണ്. വര്‍ഷം മുഴുവന്‍ ആത്മപരിശോധന ചെയ്യാന്‍ നല്ല കണ്ണാടി തന്നെ വേണമല്ലോ, അതുകൊണ്ട്‌വാല്‍ക്കണ്ണാടിയാണ് സാധാരണ ഉപയോഗിക്കാറ്.
ഒരിക്കല്‍ കുടെ വിഷു ആശംസകള്‍!!
നല്ല കവിത
vearittoru noattam oru kavithayaay pirrannappoaal manoaharamaayirikkunnu
Post a Comment