നടപ്പൂ ഞാനീ തെരുവോരത്തുകൂടി പല
നിറങ്ങള്‍ വില്‍ക്കും കടത്തിണ്ണയില്‍ കണ്ണും നട്ട്
കുങ്കുമം വിളിക്കുമ്പോളോര്‍പ്പു ഞാന്‍ പുലരിയില്‍
കണിയായന്നു കണ്ട നെറ്റിയെ, ഇളം പച്ച
കാണുമ്പോളറിയാതെ കിലുങ്ങിത്തുടങ്ങു നിന്‍
കങ്കണം കരള്‍ത്തുമ്പില്‍ പിന്നെയുമൊരുവട്ടം
മഞ്ഞയില്‍ നിന്നോടൊപ്പം നടന്നോരമ്പലത്തില്‍
മുന്നിലെ കളഭവും വയലില്‍ തിളക്കവും
നീലയില്‍ കണ്ണാടിത്തുമ്പൊന്നിലായ് നീയൊട്ടിച്ച
ചേലെഴും പശപ്പൊട്ടും കുസൃതിക്കണ്ണിന്‍ മട്ടും
കറുപ്പില്‍ കണ്‍മഷിയും കുറുമ്പിന്‍ നിറക്കൂട്ട്
കലര്‍ന്നു മങ്ങും മുഖസന്ധ്യയും കടുംചുവ-
പ്പൊന്നിലായ് മുറിവിരല്‍ തുമ്പിലെ തുണിത്തുണ്ടും
പിന്നെനീയൂതിയാറ്റി തണുത്ത വേദനയും
നിറങ്ങള്‍ വീണ്ടും മാടി വിളിപ്പൂ നമ്മെ വരു
ഒരുമിച്ചൊരു സൌമ്യധവളാഭയെ തീര്‍ക്കാന്‍.....
Friday, 21 March 2008
Subscribe to:
Post Comments (Atom)
11 comments:
നടപ്പൂ ഞാനീ തെരുവോരത്തുകൂടി പല
നിറങ്ങള്‍ വില്‍ക്കും കടത്തിണ്ണയില്‍ കണ്ണും നട്ട്
കുങ്കുമം വിളിക്കുമ്പോളോര്‍പ്പു ഞാന്‍ പുലരിയില്‍
കണിയായന്നു കണ്ട നെറ്റിയെ, ഇളം പച്ച
കാണുമ്പോളറിയാതെ കിലുങ്ങിത്തുടങ്ങു നിന്‍
കങ്കണം കരള്‍ത്തുമ്പില്‍ പിന്നെയുമൊരുവട്ടം
ഒന്നായി സൌമ്യമാം ധവളവര്‍ണ്ണത്തിലാറാടാ-
നൊരായിരമാശംസ നല്‍കുന്നു ഹൃത്തിനാല്‍
മനു,
നിറങ്ങളെ സ്നേഹിക്കുന്നവരുമായ് കൂട്ടി ഇണക്കുന്നത് ഇഷ്ടപ്പെട്ടു. :-)
മാഷേ,
വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ
ഹോളിയുടെ ഓര്‍മകള്‍ക്ക്
പൊന്നിന്‍ മികവ്..
ഹൃദ്യമായീ വരികള്‍..
മനൂ, വര്‍ണ്ണങ്ങളിലൂടെ ഒരു കവിത വിരിയിച്ചു.
നന്നായി..
നിറങ്ങള്‍ നിറഞ്ഞാടട്ടെ ഹൃദയങ്ങളില്‍...
കലക്കി
നിറങ്ങള്‍ ന്രിത്തം വയ്ക്കുമീ തെരുവിന്‍ ഓരത്തെങ്ങോ
എന്‍ പ്രണയം ഞാനറിയാതിറങ്ങിപ്പോയി-
പരതീപലവട്ടമെങ്കിലുംകാണാതിവിടീ പതിരിന്‍ധൂളികള്‍ക്കടിയിലെങ്ങോ തങ്ങി-
ഓര്‍മ്മകള്‍, കോടി നിറങ്ങള്‍!!
ഓര്‍മ്മകള്‍,വര്‍ണ്ണങ്ങള്‍...
ജീവിതവുമായി എത്ര മനോഹരമായി ചേര്‍ത്തു വച്ചിരിക്കുന്നു :)
ആശംസകള്‍
nimisha kaviyanallo manu,
athum ithra manoharamaiyirikkunnu.
super!!
ഓര്‍മ്മകളുടെ നിറം ചാലിച്ചെഴുതിയ വരികള്‍..നന്നായിരിക്കുന്നു..മനസ്സിലെപ്പോഴും ഈ നിറങ്ങള്‍ മങ്ങാതെ നില്‍ക്കട്ടെ......
Post a Comment