Friday, 15 February 2008

ഇവിടെല്ലാമിന്നും പഴയതുപോലെ

ഇവിടെല്ലാമിന്നും പഴയതുപോലെ
ഇടറിത്തളരും ദിനാന്ത്യപ്പുകച്ചില്‍
നരകഗന്ധം നടും നാല്‍ച്ചക്രയാത്രകള്‍
നിണമണികള്‍ നിറയുന്ന പുലര്‍കാലവാര്‍ത്തകള്‍
പ്രാണനെ കീശയിലിട്ട കുതിപ്പുകള്‍
പ്രാരാബ്ധഗീതം പുലമ്പും പകലുകള്‍
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍
തൃഷ്ണയൊളിക്കും മരണക്കിതപ്പുകള്‍
പലിശ തിരക്കും പണയച്ചിലങ്കകള്‍
പെരുവിരല്‍തുമ്പിലുരയുന്ന നെറ്റികള്‍

ഇവിടെല്ലാമിന്നും പഴയതുപോലെ
ഇനിപറയു അവിടെ സുഖംതന്നെയല്ലേ

20 comments:

G.manu said...

ഇവിടെല്ലാമിന്നും പഴയതുപോലെ
ഇടറിത്തളരും ദിനാന്ത്യപ്പുകച്ചില്‍
നരകഗന്ധം നടും നാല്‍ച്ചക്രയാത്രകള്‍
നിണമണികള്‍ നിറയുന്ന പുലര്‍കാലവാര്‍ത്തകള്‍

പ്രയാസി said...

ഇവിടെ അടിച്ചു പൊളി ലാവിഷ്..:)

ലാപുട said...

ഇഷ്ടമായി.
മരണത്തിന്റെ കിതപ്പുകള്‍ക്കുപിന്നില്‍ മറയത്തിരിപ്പുള്ള തൃഷ്ണകളുടെ വിശേഷം ഉള്ളില്‍ തൊടുന്നത്...

ചന്തു said...

ഇങ്ങനെയൊക്കെയായിട്ടും എങ്ങിനേയാണ്‌ കണ്ണാ സുഖമെന്നു പറയുക.

അതിമനോഹരം ഈ വരികള്‍

sivakumar ശിവകുമാര്‍ said...

നല്ല ചിന്ത....നല്ല വരികള്‍....

ഉപാസന | Upasana said...

അതിന് ഞാന്‍ അവിടേന്ന് പോന്നില്ലേ മാഷെ.
പിന്നെന്തൂട്ട് ചോദ്യമാ ഇത്.
:)
ഉപാസന

ശ്രീ said...

കൊള്ളാം മനുവേട്ടാ.

ഇവിടെയും സുഖം തന്നെ.
:)

ശ്രീനാഥ്‌ | അഹം said...

ഹൊ!

ജ്യോനവന്‍ said...

ഇവിടെ എല്ലാം പഴയതുപോലെ.
നന്നായിട്ടുണ്ട് .....ട്ടോ

ധ്വനി said...

ഇവിടേയുമെല്ലാ-
മിന്നലേ പോലെ ത-
ന്നീറന്‍ പ്രഭാതങ്ങള്‍
നീറ്റി പകല്‍നെഞ്ചി-
ലെന്റെ ത്രിസന്ധ്യകല്‍
കുങ്കുമം ചാര്‍ത്തുന്നു!
ഓരൊ പ്രഭാതവും
നീട്ടുന്ന പൂക്കളെ-
യാരും തലോടാതെ
രാവു കൊഴിയ്ക്കുന്നു!
പട്ടണപ്പാഴ്ചാലില്‍
മുങ്ങി നിവരുമ്പോ-
ളെന്നിനിലെ പുഞ്ചിരി-
യെന്നില്‍ മരിയ്ക്കുന്നു!

കാഴ്‌ചക്കാരന്‍ said...

ഈ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഫസ്റ്റ്‌ റാങ്ക്‌ നിങ്ങള്‍ നേടി
നല്ല വരികളിലൂടെ.

സിമി said...

ഇവിടെയോ?
ഇവിടെ എന്താ, ഒന്നുമില്ല.
മരണം മിടിയ്ക്കുന്ന ക്ലോക്കിന്റെ
സൂചിപോലും ഇതാ, ചത്തിരിക്കുന്നു.
എന്തെങ്കിലും പറയണമെന്നുണ്ട്
പക്ഷേ എന്തു പറയാനാ,
ഇന്ന് - ഇന്നലെയുടെ ഫോട്ടോക്കോപ്പി.
ആകാശത്ത് പറന്നുപോയ ഒരു അപ്പൂപ്പന്‍‌താടി,
ഇതാ പറക്കമുറ്റി അന്തരീക്ഷത്തില്‍ ചത്തുനില്‍ക്കുന്നു.
കാലം എന്നെ ഉപ്പിലിട്ടുവെയ്ച്ചിരിക്കുന്നു.
വിരലുകള്‍ മാത്രം, ഒരോര്‍മ്മയുടെ ബാക്കി,
ഒരു സൌഹൃദത്തിന്റെ ബാക്കി,
കീബോഡില്‍ റ്റൈപ്പ് ചെയ്തു കൂട്ടുന്നു.
ഓ, പറയാന്‍ മറന്നു - ഇവിടെ എല്ലാര്‍ക്കും സുഖം.

Typist | എഴുത്തുകാരി said...

ഇവിടേയും സുഖം.

വാല്‍മീകി said...

ഇവിടെ എല്ലാവര്‍ക്കും സുഖം കേട്ടോ.

മയൂര said...

മനൂ, വരികള്‍ പൊള്ളുന്നു... :)




ധ്വനി, :)

ചന്ദ്രകാന്തം said...

അവിടത്തെപ്പോലെ ഇവിടെയും.... സുഖം.

സുമേഷ് ചന്ദ്രന്‍ said...

പിന്നേ.... പരമസുഖം.

കരീം മാഷ്‌ said...

പലിശ തിരക്കും പണയച്ചിലങ്കകള്‍
പെരുവിരല്‍തുമ്പിലുരയുന്ന നൈറ്റികള്‍
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍
ഒരുഭാഗം മാത്രം നോക്കി നടക്കല്ലെ കണ്ണാ..!
:)

സുല്‍ |Sul said...

ഗംഭീരം മനൂ.

(ഇവിടെ ഗംഭീരം എന്നാണുദ്ദേശിച്ചത് :))
-സുല്‍

Rare Rose said...

ഇവിടത്തെ സ്ഥിതിയും അതുതന്നെ......നന്നായിട്ടോ വരികള്‍......:-)