ചോദിച്ചിരുന്നു നീയന്നൊക്കെ എന്നിലെ
ചേതന നേദിച്ച സ്വപ്നത്തെപ്പറ്റിയും
ചോദിച്ചിരുന്നുഷസന്ധ്യയെപ്പറ്റിയും
ചാറിവീഴും മഴക്കാലത്തെപ്പറ്റിയും
നീറിപ്പിടയും നഗരയാനത്തിലെ
നീളും നരകത്തിളപ്പിനെ പറ്റിയും
കത്തും ദിനങ്ങള്‍ക്കു കൂട്ടുണ്ടു ഞാനെന്ന്
കാതോരമോതുവാനുഷ്ണത്തെപറ്റിയും
കുപ്പിവളപ്പാട്ടൊഴുക്കാന്‍ തെരുവിലെ
കാളും നിലവിളിയൊച്ചയെപ്പറ്റിയും
'പൊള്ളാതെ കാക്കുക നിന്നെ സ്വയം, കാലം
പുല്‍കിയെടുക്കും ദിനം വരേക്കെങ്കിലും'
പുഞ്ചിരി ചൊല്ലിയതെത്ര നിലാവല
പൊങ്കലായുള്ളം തളിര്‍ത്ത വഴികളില്‍
ചോദ്യങ്ങളെല്ലാം പൊലിഞ്ഞിട്ടുമെന്നിലെ
ചാവടിത്തിണ്ണയിലിന്നുമാ പുഞ്ചിരി
പൊന്നിതള്‍ പാറി പറയുന്നിടയ്ക്കിടെ
'വീഴുവാനല്ലേ വിരിഞ്ഞതീ പൂവുകള്‍'
Tuesday, 12 February 2008
Subscribe to:
Post Comments (Atom)
25 comments:
ചോദിച്ചിരുന്നു നീയന്നൊക്കെ എന്നിലെ
ചേതന നേദിച്ച സ്വപ്നത്തെപ്പറ്റിയും
ചോദിച്ചിരുന്നുഷസന്ധ്യയെപ്പറ്റിയും
ചാറിവീഴും മഴക്കാലത്തെപ്പറ്റിയും
നല്ല കവിത... നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന കവിത.. :)
വീണിടാം പൂക്കളെന്നാകിലും, നാളേയ്ക്കു-
നില്‍ക്കുമീ മാധുര്യമോലും ഫലങ്ങളും..
വന്നെത്തുമോരോ വസന്തവും നല്‍കുമാ
വര്‍ണ്ണങ്ങളേറ്റിപ്പറക്കൂ പതംഗമേ...
മനുവിന് ഇങ്ങനെയൊരു ബ്ലോഗോ ?????!!!!
ഞാന്‍ കണ്ടിട്ടില്ലല്ലോ മനൂ, താന്‍ പറഞ്ഞീട്ടും ഇല്ല. കവിത നന്നായിട്ടുണ്ട്..അങ്ങനെയല്ല സൂപ്പര്‍ തന്നെ. കൊടുകൈ. ചന്ദ്രകാന്തത്തിന്റെ വരികളും സുന്ദരം!
പ്രിയ മനൂ,
വളരെ നന്നായി. ലളിതം ... മനോഹരം.
നല്ല ഈണമുള്ള, മനോഹരമായ കവിത.
:)
കൊള്ളാംട്ടാ അതില്‍ കൂടുതലെന്തു പറയാന്‍..:)
'പൊള്ളാതെ കാക്കുക നിന്നെ സ്വയം, കാലം
പുല്‍കിയെടുക്കും ദിനം വരേക്കെങ്കിലും'
ഇതാണെനിക്കിഷ്ടമായത്,
'....വീഴുവാനല്ലേ വിരിഞ്ഞതീ പൂവുകള്‍'
മനുവിന്റെ പെസിമിസത്തിന് ചന്ദ്രയുടെ ഓപ്റ്റിമിസ്റ്റിക് മറുപടി ഇഷ്ടായി!
വീഴുന്നതിനുമുമ്പുള്ള നല്ല കാലങ്ങളെക്കുറിച്ചോര്‍ക്കുന്നതാവും നല്ലത്. :)
ഇവിടെ ഇടയ്ക്കിടെ വന്നു നോക്കാാറുണ്ട്.
ഇങ്ങനെ ഇടയ്ക്കോരോന്ന് കാണുന്നതില്‍ സന്തോഷം.
ഇടയ്ക്കിടെ ആക്കൂ.
good manu
നല്ല കവിത.
മനോഹരമായ കവിത.. ബഹുവ്രീഹിയെക്കിട്ടിയിരുന്നെങ്കില്‍ ഒന്നു ചൊല്ലിക്കേള്‍ക്കാമായിരുന്നു!
"പൊള്ളാതെ കാക്കുക നിന്നെ സ്വയം, കാലം
പുല്‍കിയെടുക്കും ദിനം വരേക്കെങ്കിലും'
പുഞ്ചിരി ചൊല്ലിയതെത്ര നിലാവല
പൊങ്കലായുള്ളം തളിര്‍ത്ത വഴികളില്‍"
നന്നായിരിക്കുന്നു കവിത
നന്‍മകള്‍ നേരുന്നു മനു
നല്ല ചുന്ദരന്‍ കവിത മനു.
മനോഹരമായ കവിത മനൂജി
'പൊള്ളാതെ കാക്കുക നിന്നെ സ്വയം, കാലം
പുല്‍കിയെടുക്കും ദിനം വരേക്കെങ്കിലും'
പൊന്നിതള്‍ പാറി പറയുന്നിടയ്ക്കിടെ
'വീഴുവാനല്ലേ വിരിഞ്ഞതീ പൂവുകള്‍'
:))
മനുച്ചായ ..... ഡാന്കു ..... ഞാന്‍ ഇവനെ പോക്കുന്നു ... നേരായ വഴിയില്‍ ഒറ്റ പെങ്കൊച്ച് പോലും എന്നെ നോക്കുനില്ല .. ഇനി കവിത വഴി ഒരു ശ്രെമം നടത്തി നോകാം ......
വീണ്ടും വായിക്കാന്‍ തോന്നുന വരികള്‍.
മനൂ.. പതിവുപോലെ മനോഹരം...
nice poem....really nice....
good one
മനൂ,
നല്ല ഏണത്തില്‍ ചൊല്ലാവുന്ന മനോഹര കവിത...
അഭിനന്ദനങ്ങള്‍
Post a Comment