ഇളം കുളിരിന്‍റെ കൈപിടിച്ചാണ്
ഗോപിയമ്മാവന്‍ പടിയിറങ്ങിയത്
കുളിരു പുണര്‍ന്നൊടിവില്‍
തണുപ്പിച്ചു കിടത്തി.
കളപ്പുരയിലെ പുന്നെല്ലു മണത്തിനിടയിലൂടെ
ഓര്‍മ്മകള്‍ ഓലക്കാല്‍കാറ്റാടി പറത്തിയപ്പോള്‍
ഒരു ചിരി കൂടെയോടി
മൂവാണ്ടന്‍ മാവില്‍ തൂങ്ങിയ കൊതിയെ
അടര്‍ത്തിത്തന്നപ്പോള്‍
'നീറു' കൊടുത്ത നോവ് സ്നേഹം കൊണ്ട് ചുരണ്ടിക്കളഞ്ഞു..
കൊല്ലം-കോന്നി 'സ്വപ്ന' ബസില്‍
എല്ലാ മെയ്‌മാസവും
ഒരു മുറുക്കന്‍ മണം കൊണ്ടുവന്നിരുന്നു..
കണ്ണാരം പൊത്താന്‍
കൊത്തംകല്ലാടാന്‍
അച്ചന്‍കോവിലാറ്റില്‍ അടയിരിക്കാന്
കൂട്ടിനു
രണ്ടു മക്കളെ പറഞ്ഞുവിട്ടിരുന്നു...
ഗോപിയമ്മാവന്‍ തണുത്തുറഞ്ഞു
വള്ളിനിക്കര്‍ സ്മരണ
അമ്മയെ ബോധക്ഷയത്തിനിടവേളയില്‍ നുള്ളിയുണര്‍ത്തുന്നത്രേ
'ഗോപിയണ്ണാ... ഒരു ആഞ്ഞിലിച്ചക്കകൂടി പറിച്ചു തന്നിട്ടു പോ... "
അമ്മയുടെ അനാഥ വ്യഥ ഇപ്പോഴും തലതല്ലുന്നത്രേ
'ഗോപിയണ്ണാ... ഒരു ആഞ്ഞിലിച്ചക്കകൂടി പറിച്ചു തന്നിട്ടു പോ... "
(എന്‍റെ അമ്മാവന്‍ ഇന്നലെ രാത്രി അന്തരിച്ചു)
Thursday, 31 January 2008
Subscribe to:
Post Comments (Atom)
17 comments:
മൂവാണ്ടന്‍ മാവില്‍ തൂങ്ങിയ കൊതിയെ
അടര്‍ത്തിത്തന്നപ്പോള്‍
'നീറു' കൊടുത്ത നോവ് സ്നേഹം കൊണ്ട് ചുരണ്ടിക്കളഞ്ഞു
bharath gopi manu cheettante ammaavan aayirunnoo??? sorry enikkallelum kavitha onnum manassilaavathilla but that is the Idea I got. aa maha kalakarante bandhu aayi janikkaanum veenam punyam.
ഭരത് ഗോപി മരിച്ച ദിവസം തന്നെയാണു വിന്‍സ് എന്റെ സ്വന്തം അമ്മാവനും മറഞ്ഞത്
ആ അമ്മാവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
ആ അമ്മാവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
ആ അമ്മാവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
എന്റെ ആദരാഞ്ചലികള്‍..
അമ്മാമ്മന് ആദരാഞ്ജലികള്‍
അമ്മാവന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
കൊല്ലം - കോന്നി സ്വപ്ന ബസ്സ് എന്നെയും പഴയ ചില ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. അത് എന്റെ വീടിനു മുന്നിലൂടെയാണ് പോകുന്നത്.
ആദരാഞ്ജലികള്‍!
അമ്മാവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു...
ആദരാഞ്ജലികള്‍
ആദരാജ്ഞലികള്‍.
അമ്മാവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു...
ആദരാഞ്ജലികള്‍
പ്രാര്‍ത്ഥനകള്‍!
ആദരാഞ്ജലികള്‍
Post a Comment