Thursday, 17 January 2008

വിശ്വാസം

നെറ്റും
സെല്‍ഫോണൂം
മൈക്രോചിപ്പുകളുടെ അതിപ്രസരങ്ങളും ഇല്ലാതിരുന്ന പണ്ട്‌
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
നിന്നില്‍ മാത്രം അടങ്ങിക്കിടന്നിരുന്നു

നിന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
എന്നില്‍ മാത്രം കുരുങ്ങിക്കിടന്നിരുന്നു

ഇന്ന്
ഇതെല്ലാം ആയപ്പോള്‍
നീ എങ്ങനെ എന്നെ വിശ്വസിക്കും
ഞാന്‍ എങ്ങനെ നിന്നെ വിശ്വസിക്കും.....

22 comments:

G.manu said...

നെറ്റും
സെല്‍ഫോണൂം
മൈക്രോചിപ്പുകളുടെ അതിപ്രസരങ്ങളും ഇല്ലാതിരുന്ന പണ്ട്‌
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
നിന്നില്‍ മാത്രം അടങ്ങിക്കിടന്നിരുന്നു

സുമേഷ് ചന്ദ്രന്‍ said...

മൈക്രോച്ചിപ്പുള്ള ഓരോ വെബ് കാം ഘടിപ്പിയ്ക്കച്ചായാ!!

ഹഹ.. കവിത കൊള്ളാം!

അതുല്യ said...

പണ്ട് 4 കൊല്ലം മുമ്പേ മറ്റോ,കാക്കനാടന്റേതോ മറ്റോ ആണെന്ന് തോന്നുന്നു, ഒരു കവിത വന്നിരുന്നു, കലാകൌമുദിയില്‍, ഇത് പോലെ,
ഞാനില്ലാതെ അവളെങ്ങനെ ജീവിയ്കുമെന്ന്
ഓര്‍ത്ത് ഞാന്‍ നടന്നപ്പോഴ്,
മുമ്പേ പോകുന്നു,
അവളും പുതിയവനും
അവന്റെ നായയും
എന്നോ മറ്റോ. (ഓര്‍മ്മയില്‍ നിന്ന്)

ചുമ്മാതങ്ങട് വിശ്വസിച്ചാല്‍ മതി. അതാ നല്ലത്.
(പത്തില്ലാതെ ശരിയാവില്ലാ എന്ന റ്റൂഥ് പേസ്റ്റ് പരസ്യം പോലെ, നെറ്റില്ലെങ്കില്‍ പറ്റില്ല എനിക്കും)

സുല്‍ |Sul said...

സംഭവാമി യുഗേ യുഗേ അച്ചായാ.
-സുല്‍

ശ്രീ said...

നന്നായി, മനുവേട്ടാ...
:)

നിലാവര്‍ നിസ said...

അല്ല.. അങ്ങനെയല്ല...

കൃഷ്‌ | krish said...

നീ അവളെ വിശ്വസിച്ചാലും ഇല്ലെങ്കിലും അവള്‍ നിന്നെ വിശ്വസിക്കൂലാ..മോനേ.
:)

ജ്യോനവന്‍ said...

:)

സിമി said...

നെറ്റും
സെല്‍ഫോണൂം
മൈക്രോചിപ്പുകളുടെ അതിപ്രസരങ്ങളും ഇല്ലാതിരുന്ന പണ്ട്‌
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
നിന്നില്‍ മാത്രം അടങ്ങിക്കിടന്നിരുന്നു

കള്ളം പറയാതെ

നിന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
എന്നില്‍ മാത്രം കുരുങ്ങിക്കിടന്നിരുന്നു

ആര്‍ക്കറിയാം? വല്ല ഉറപ്പുമുണ്ടോ?

പഴയകാലം എപ്പൊഴും മധുരിക്കും മനുവേയ്.. മനുഷ്യന്റെ മനസ്സ് അങ്ങനെയാ - നല്ലതു മാത്രം ഓര്‍ക്കും. ചീത്തക്കാര്യങ്ങള്‍ മറന്നുപോവും. പക്ഷേ മനുഷ്യന്‍ അന്നും ഇന്നും ഇങ്ങനെയൊക്കെത്തന്നെ :)

ഈ കവിത നന്നായി. സീരിയസായി ഒരു കവിത കണ്ടതില്‍ സന്തോഷം.

kaithamullu : കൈതമുള്ള് said...

...”എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
നിന്നില്‍ മാത്രം അടങ്ങിക്കിടന്നിരുന്നു “
-നുണ, പച്ച നുണ!

...”നിന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
എന്നില്‍ മാത്രം കുരുങ്ങിക്കിടന്നിരുന്നു “
-നിന്റെ വിശ്വാസം!


...”ഇന്ന്
ഇതെല്ലാം ആയപ്പോള്‍ ....”


ഒരു കൊഴപ്പോല്യാ, എല്ലാം പണ്ടത്തെപ്പോലെ തന്നെയാ ഇപ്പോഴും, മനൂ!

ഗോപന്‍ - Gopan said...

വളരെ പരമാര്‍ത്ഥം..
പക്ഷെ ശ്രമങ്ങള്‍ തുടരുന്നു..
key stroke recordingum,
spyware സോഫ്റ്റ്‌വെയറും
detective agencyകളും
വിശ്വാസം കൂടുതല്‍ ദൃഡമാക്കി കൊണ്ടു വരുന്നു..

നല്ല പോസ്റ്റ് :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ പറഞ്ഞതൊക്കെ കറക്റ്റാണല്ലോ മാഷേയ്

വാല്‍മീകി said...

നീ എങ്ങനെ എന്നെ വിശ്വസിക്കും
ഞാന്‍ എങ്ങനെ നിന്നെ വിശ്വസിക്കും.....

എനിക്കും അതാണ് ചോദിക്കാനുള്ളത്.

പ്രയാസി said...

ആരും ആരെയും വിശ്വസിക്കണ്ട..!
വളരെ വിലകുറഞ്ഞ ഒരു സാധനം വാങ്ങാന്‍ കിട്ടും..!
അല്ലെങ്കില്‍ ആസ്സൂത്രികളില്‍ ഫ്രീ ആയും കിട്ടും..:)

അല്ല പിന്നെ..! ഞാനോടി..;)

മയൂര said...

അതാണ് കാര്യമല്ലേ..;)
കവിത നന്നായി..:)

അപര്‍ണ്ണ said...

പണ്ടും ഇന്നും ആരും ആരിലും കുരുങ്ങിക്കിടന്നിരുന്നു / കിടക്കുന്നു എന്ന് വിശ്വസിക്കുന്നില്ല.
കവിത ഇഷ്ടായി, as usual..

ഉപാസന | Upasana said...

:)

ഏ.ആര്‍. നജീം said...

ഇതെന്താ കുമ്പസാരമാണോ...?

ങൂം.... സംഭവം കൊള്ളാം.. :)

മഴത്തുള്ളി said...

ഹഹഹ അപ്പോ ഇതാണല്ലേ മാഷേ കഴിഞ്ഞദിവസം ഫോണ്‍ വന്ന കാര്യം പറഞ്ഞെ. സാരമില്ല നമുക്ക് എല്ലാം പറഞ്ഞൊതുക്കാമെന്നേ. കൃഷിന്റെ കമന്റ് കണ്ടപ്പോഴാ ഞാന്‍ അതോര്‍ത്തത്. ;)

അയ്യോ എന്നെയിട്ടോടിക്കല്ലേ........ ;)

കൊള്ളാം മാഷേ ചിന്തകള്‍.

(സുന്ദരന്‍) said...

രണ്ടുകുത്തും ഒരു വളഞ്ഞവരയും
(സ്മൈലി അക്ഷരത്തില്‍)

സനാതനന്‍ said...

ശ്വാസം
നിശ്വാസം
വിശ്വാസം
ആശ്വാസം :)

ഗീതാഗീതികള്‍ said...

എന്തൊക്കെ ആധുനി‍കത വന്നാലും വിശ്വാസം വേണം മനൂ.....
ആ വിശ്വാസം രക്ഷിക്കുകയും ചെയ്യും.