കാണുമോ പടിക്കല്‍ നീ കണ്ണിലെ തിരിയുമായ് കാതങ്ങള്‍ കടന്നു ഞാനെത്തുമാ തൃസ്സന്ധ്യയില്‍ ക്ളാവേറിപ്പടര്‍ന്നൊരെന്‍ കരളിന്‍ വിളക്കില്‍ നിന്‍ കൈവിരല്‍ത്തുമ്പാല്‍ നിറദീപങ്ങളുണര്‍ത്തുവാന്‍
കണ്ണിലെണ്ണ ഒഴിച്ച് തിരിയിട്ട് കൊളുത്തി കാത്തിരിക്കും, പോരേ, പക്ഷെ കണ്ണ് കത്തിപോകുന്നതിനു മുമ്പ് ക്ലായ്‌വ് പിടിച്ച കരളുമായ് ചെന്നേക്കണം. NB: പിന്നെ എല്ലാവരുടെ അടുത്തും ഇതേ ഡയലോഗ് പറയണ്ട, ചിലരുടെ അടുത്ത് വരികള്‍ മാറ്റിപ്പറഞ്ഞോളു. എല്ലാവരും കാത്തിരിക്കട്ടെ. കണ്ണിലെണ്ണക്കും വരുതിയില്ലാത്തോരുടെ അടുത്ത് ഓടിയെത്തുക!!! :)))
Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി.
പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും അല്ലറചില്ലറ എഴുത്തുമായി ചിലവിട്ടു.
തിരുവനന്തപുരത്ത് എഫ്.എം റേഡിയോയില്‍ Creative Writer/Presenter ആയി ഒരു വര്‍ഷം..ഇപ്പോള്‍ കോഴിക്കോട് റേഡിയോ മാംഗോയില്‍ പ്രൊഡ്യൂസര്‍
25 comments:
കാണുമോ പടിക്കല്‍ നീ കണ്ണിലെ തിരിയുമായ്
കാതങ്ങള്‍ കടന്നു ഞാനെത്തുമാ തൃസ്സന്ധ്യയില്‍
കാണുമായിരിക്കും. :)
കാണും,പുതുവര്‍ഷം ആഗ്രഹ സാഫല്യങ്ങളുടേതായിരിക്കട്ടെ!
അങ്ങനെ ആശിയ്ക്കാം മനുവേട്ടാ...
:)
ചിത്രം വളരെ ഇഷ്ടമായി..
പുതുവര്‍ഷത്തില്‍ എല്ലാ ആശംസകളും..
തീര്‍ച്ചയായും കാണും...
അങ്ങനെ പ്രതീക്ഷിക്കാം...
ആശംസകള്‍.
തീര്‍ച്ചയായും കാണും.
മോഹങ്ങള്‍ നടക്കട്ടെ.
:)
കാത്തിരിക്കുന്നു ഞാന്‍ പ്രാണനേ
എന്നുള്‍ച്ചെരാതുതിര്‍ക്കും വെളിച്ചത്തില്‍
ദൂരയങ്ങു നില്‍ കാലടി കാതോര്‍ത്തു
ദൂര്‍മേറെ താണ്ടുവാനെന്നു വേപഥുവോടെ.
ചുമ്മാ. വായിച്ചപ്പോല്‍ പെട്ടന്നു മനസിലിങ്ങനെ വന്നു അങ്ങനങ്ങെഴുതി അത്രേള്ളൂ
മനുവിന്റെ ആദ്യ രണ്ട് വരികള്‍ വളരെ ഹൃദ്യം!
കാര്‍വണത്തിന്റേയും ആദ്യ രണ്ട് വരികള്‍ നന്നയിരിക്കുന്നു.
എന്തായാലും തുടക്കം നന്നായി, 2008 ന്റെ!
കാതരമോഹങ്ങളെ തൊട്ടു നീയുണര്‍ത്തുമാ
വേളയിലെന്നുള്പ്പൂവില്‍ തെളിയും വിളക്കിന്റെ
നാളമാ നിറദീപം തെളിക്കും, പടിവാതില്‍
പാതിയും തുറന്നു ഞാന്‍ കാത്തിരിക്കുന്നൂ മൂകം...
നാലു വരിയിലൊരു കാത്തിരിപ്പ്, ഇഷ്ടമായി ഈ കവിത! :-)
:)
ആശംസകള്‍
മാഷെ, അടിപൊളി...
“പൂമുഖവാതില്‍ക്കല്‍ ദീപം....“ ഓര്‍ത്തുപോയി!
പ്രതീക്ഷ സഫലമാകാട്ടെ. ആശംസകള്‍.
സഫലമാകട്ടെ ഭായ്
:)
ഉപാസന
വരികള്‍ കിടിലന്‍..
ഇതാരുടെ വീടാ അണ്ണാ?
ക്ലാവര്‍ പിടിച്ച കരളുമായി ചെന്നോളൂ..
ആഡ്തനുമായി ലവളുണ്ടാവും..:)
കണ്ണിലെണ്ണ ഒഴിച്ച് തിരിയിട്ട് കൊളുത്തി കാത്തിരിക്കും, പോരേ, പക്ഷെ കണ്ണ് കത്തിപോകുന്നതിനു മുമ്പ് ക്ലായ്‌വ് പിടിച്ച കരളുമായ് ചെന്നേക്കണം.
NB: പിന്നെ എല്ലാവരുടെ അടുത്തും ഇതേ ഡയലോഗ് പറയണ്ട, ചിലരുടെ അടുത്ത് വരികള്‍ മാറ്റിപ്പറഞ്ഞോളു. എല്ലാവരും കാത്തിരിക്കട്ടെ. കണ്ണിലെണ്ണക്കും വരുതിയില്ലാത്തോരുടെ അടുത്ത് ഓടിയെത്തുക!!! :)))
നിറകണ്‍ മിഴിയാലെ
നിറമുള്ള ചിരിയാലെ
നിന്‍ ഹൃദയേശ്വരിയാ
പടികളില്‍ കാത്തിരിക്കും...
കാണും മാഷേ...
Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
മനു ചേട്ടന്റെ തറവാടാണോ ഇതു?? മനോഹരമായിരിക്കുന്നു.
അയോ വിന്‍സേ അതെണ്റ്റെ വീടല്ല.. നെറ്റില്‍ തപ്പിയപ്പോ ഒരടഞ്ഞ വീടുകിട്ടി.. ഇവിടിട്ടു...
നാലു വരിയിലൊരു കാത്തിരിപ്പ്...:)
ആശംസകള്‍...
പുതുവര്‍ഷപ്പുലരിയിലെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ
വൈകി അല്ലേ..ബ്ലോഗില്‍ ഇപ്പോള്‍ വരാന്‍ സമയം കിട്ടാറില്ല അതാണ്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നല്ല കവിത, നല്ല ചിത്രം, മനു.
Post a Comment