Thursday, 11 October 2007

സി.വി. ശ്രീരാമന്‍


തമസ്സില്‍ പിറന്നും തമസ്സില്‍ പുലര്‍ന്നും
തമസായ്‌ കൊഴിഞ്ഞുമീ നമ്മള്‍
കണ്ടിരുന്നങ്ങിങ്ങിടയ്ക്കിടെ നിന്‍ മന-
ത്തുണ്ടു പൊഴിച്ച നിറകതിര്‍ മുത്തുകള്‍
കരളിന്‍ കടല്‍പ്പുറത്തന്തിക്കു നീ ചൊന്ന
കടലാസു വഞ്ചിക്കഥകള്‍ കിനാവുകള്‍
കൃഷ്ണസ്മിതം വീണ ചുണ്ടിലും കണ്ടു ഞാന്‍
തൃഷ്ണാനുരക്തമാം വ്യര്‍ത്ഥലോകത്തിലെ
കൊച്ചുദുഖങ്ങളും കാണാത്തിരകളും
"കത്തും വഴിയിലഭയാര്‍ത്ഥികള്‍ നമ്മള്‍
കത്തിമടക്കാന്‍" പറഞ്ഞ മിഴിയിതള്‍

അര്‍പ്പിക്കുവാനില്ലയൊന്നുമെന്‍ നെഞ്ചിലെ
അല്‍പത്ത പുഷ്പങ്ങളല്ലാതെ, നിന്‍ കാല്‍ക്കല്‍..

7 comments:

ശ്രീ said...

ശ്രീ. സി.വി. ശ്രീരാമന്‍ ആദരാഞ്ജലികള്‍‌...

സുമുഖന്‍ said...

ആദരാഞ്ജലികള്‍‌...

Murali Menon (മുരളി മേനോന്‍) said...

നന്ന്.

എന്റെ ഉപാസന said...

ചിദംബരസൃഷ്ടാവിന് ആദരവോടെ പ്രണാമം
:)
ഉപാസന

സിമി said...

മനൂ,

ഒരു വലിയ കലാകാരനു കലാസൃഷ്ടികൊണ്ടുതന്നെ ആദരാഞ്ജലികള്‍.. നല്ലത്.

- സിമി

നിഷ്ക്കളങ്കന്‍ said...

ആദരാഞ്ജലികള്‍‌...

Raji Chandrasekhar said...

njaanum.
kootuthal onnum ariyilla.