എനിക്കെന്തോണം പ്രിയേ കരളിന്നിലത്തുമ്പില്‍
കനയ്ക്കും കിനാവുകളെരിച്ച കറിക്കൂട്ടും
പിടയ്ക്കുമിടനെഞ്ചില്‍ പാതിവേന്തുണങ്ങിയ
പകല്‍ചിന്തകള്‍ വാര്‍ത്തു വക്കുമാ പഴഞ്ചോറും
അഴലിന്‍ നെടുവീര്‍പ്പില്‍ പുകച്ചു പഴുപ്പിച്ചോ-
രഴകില്ലാത്ത പഴം നുറുക്കും, പ്രണയത്തിന്‍
അടുപ്പില്‍ തിളപ്പിച്ച പിരിഞ്ഞ പായസവും
ഒടുക്കം പുളിശ്ശേരിയായി നിന്‍ മിഴിനീരും
വിശപ്പിന്നവസാന തുള്ളിയും മായും വരെ
വശംചേര്‍ന്നിരുന്നെന്‍റെ വയറിന്നൊപ്പം മിഴി
നിറയ്ക്കും നിന്‍റെ തണു രാഗവും, പടിവാതില്‍
നെറുകത്തുമ്പില്‍ നെഞ്ചിന്‍ മിടിപ്പിന്‍ സിന്ദൂരമി-
ട്ടൊരുക്കും കാത്തിരിപ്പിന്‍ വിളക്കിന്‍ തെളിച്ചവും
ഉരുകും നിശ്വാസത്തിന്‍ കൂട്ടിലെയുറക്കവും
അന്നത്തെയോണങ്ങളെ അരികില്‍ വിളിച്ചിവ
യൊന്നൊന്നായെടുത്തുള്ളില്‍ പൂക്കളമൊരുക്കവേ
അറിയുന്നിതളൊക്കെ വാടിയും കരിഞ്ഞും പി-
ന്നൊരുങ്ങാന്‍ മടിച്ചേറെ പിണങ്ങി പൊഴിയുന്നു
എത്തിടാമൊരു മഹാവ്യാധിയോ ദുരന്തമോ
ഒത്തുചേര്‍ത്തിനി നമ്മെ വീണ്ടുമൊന്നിണക്കുവാന്‍
പൊഴിയും നിമിഷത്തിന്‍ മുത്തുകളെടുത്തിന്നും
ചിമിഴില്‍ വപ്പൂ ഞാനാ പുത്തനോണത്തിന്‍ മുറ്റ-
ത്തൊരു പൂക്കളം തീര്‍ക്കാന്‍, ഇത്തിരി നിലാവിനെ
മുത്തി നിന്‍ ചുണ്ടില്‍ മറ്റോരുത്രാടമുണര്‍ത്തുവാന്‍
Monday, 20 August 2007
Subscribe to:
Post Comments (Atom)
15 comments:
എത്തിടാമൊരു മഹാവ്യാധിയോ ദുരന്തമോ
ഒത്തുചേര്‍ത്തിനി നമ്മെ വീണ്ടുമൊന്നിണക്കുവാന്‍
പൊഴിയും നിമിഷത്തിന്‍ മുത്തുകളെടുത്തിന്നും
ചിമിഴില്‍ വപ്പൂ ഞാനാ പുത്തനോണത്തിന്‍ മുറ്റ-
ത്തൊരു പൂക്കളം തീര്‍ക്കാന്‍, ഇത്തിരി നിലാവിനെ
മുത്തി നിന്‍ ചുണ്ടില്‍ മറ്റോരുത്രാടമുണര്‍ത്തുവാന്‍
alankarangngaluTe pampukal ake kettupinanjnju kitakkunnu.. manu.kavithayOdadukkan vayya.vallaththa complication.
avasaana varikal ishtamaayi..:)
മനോഹരം!
nannayirikkunnu Manu...
:)
ബഹുത് ഗംഭീര്‍ ഹെ ജി..
ന്നാലും ഒരു ഓണാശംസകള്‍..
“പൊഴിയും നിമിഷത്തിന്‍ മുത്തുകളെടുത്തിന്നും
ചിമിഴില്‍ വപ്പൂ ഞാനാ പുത്തനോണത്തിന്‍ മുറ്റ-
ത്തൊരു പൂക്കളം തീര്‍ക്കാന്‍, ഇത്തിരി നിലാവിനെ
മുത്തി നിന്‍ ചുണ്ടില്‍ മറ്റോരുത്രാടമുണര്‍ത്തുവാന്‍...”
മനുവേട്ടാ...
നന്നായിട്ടുണ്ട്.
"ഒടുക്കം പുളിശ്ശേരിയായി നിന്‍ മിഴിനീരും "
എന്തു ഭാവനയാണ് മനോജ് ഭായ് ഇത്...
നല്ല കവിത തന്നെ...
ഓണാശംസകള്‍.
:)
സുനില്‍
ഇതു തന്നെ തിരുവോണം!!! :)
നന്നായിട്ടുണ്ട്...
കണ്ണുനീര്‍ തുള്ളിയെ പുളിശ്ശേരിയോടുപമിച്ച കാവ്യഭാവനേ (കാവ്യയും, ഭാവനയുമല്ല),
അഭിനന്ദനം..നിനക്കഭിനന്ദനം.
(ഓണം കി മുബാരക്)
ആദ്യത്തെ എട്ടു വരികള്‍ വീണ്ടും വീണ്ടും ചൊല്ലുവാന്‍ മോഹം.... അതുപോല അവസാനിപ്പിക്കുന്നതും വളരെ മനോഹരമായ വരികളില്‍ “ഇത്തിരി നിലാവിനെ മുത്തി നിന്‍ ചുണ്ടില്‍ മറ്റൊരുത്രാടമുണര്‍ത്തുവാന്‍”
രണ്ടു സ്ഥലത്ത് ഹൃസ്വത്തിനു പകരം ദീര്‍ഘം വന്നു.. 1. “പാതിവേന്തുണങ്ങിയ” 2. “മറ്റോരുത്രാടമുണര്‍ത്തുവാന്‍”
ഓണാശംസകളോടെ,
വായിച്ചു, രസിച്ചു, ആസ്വദിച്ചു.
മനൂ
വഴി തെറ്റി വന്നതാണ് ഇവിടെ. വെറുതെയായില്ല. പഴയ ചില ഓണക്കാലങ്ങള്‍ ഉള്ളിലൂടെ മിന്നിമറഞ്ഞു.
അതിനു നിമിത്തമായി ഈ കവിത.
പണ്ടു വായിച്ച ചില വരികളുടെ നിഴല്‍ അവിടെയുമിവിടെയും അനുഭവപ്പെട്ടുവെങ്കിലും
കവിത വേറിട്ടു തന്നെ നില്‍ക്കുന്നു
നന്ദി
ആശംസകളോടെ
ആദ്യ എട്ടു വരികള്‍ക്കു മാറ്റി വെച്ചാല്‍ കൂടുതല്‍ ഇഷ്ടം.
ഇത് പ്രസിധീകരിക്കണം.. പത്തോ പതിനഞ്ചോ കമെന്റുകളില്‍ ഒതുങ്ങി പോകേണ്ട കവിതയല്ല ഇത്... ഒരുപാട് പ്രേക്ഷകര്‍ ഇതിനായി കാതിരിപ്പുണ്ടെന്ന് എനിക്കുറപ്പുണ്ട്... ഉറപ്പായും പുസ്തകമായി പബ്ലിഷ് ചെയ്യണം... ഇതെല്ലാം ഒരു പുസ്തകമായി ഇറങുന്ന കാലം വിദൂരമല്ല എന്നെനിക്ക് തോന്നുന്നു............
Post a Comment