Thursday, 21 June 2007

എല്ലാവരും മഴയെക്കുറിച്ചു പറയുമ്പോള്‍ നീ എന്താണൊന്നും മിണ്ടാത്തത്‌

"എല്ലാവരും മഴയെക്കുറിച്ചു പറയുമ്പോള്‍
നീ എന്താണൊന്നും മിണ്ടാത്തത്‌"

മഴയെ ഭയമാണു...
പണ്ടുതൊട്ടേ..

ഓലത്തുളയിലൂടെ പണ്ട്‌
കഞ്ഞിയിലേക്കു ചെള്ളു പൊഴിച്ചിട്ടത്‌ മഴയായിരുന്നു
അമ്മിക്കല്ലില്‍ കണ്ണീരുപ്പു വച്ചരയ്ക്കുമ്പോള്‍
അമ്മയുടെ തലയില്‍ മേല്‍ക്കൂര തള്ളിയിട്ടതും മഴയായിരുന്നു
അമ്മവണ്റ്റെ പുലഭ്യത്തെ അയല്‍ വക്കക്കാരെ
കേള്‍പ്പിക്കാതിരിക്കാന്‍ മഴവന്നിരുന്നില്ല
പാമ്പുകടിച്ച അനിയണ്റ്റെ നിലവിളി
കേള്‍പ്പിക്കാതിരിക്കാന്‍
മഴ അലറിവന്നിരുന്നു
ഒരു കള്ളണ്റ്റെ കത്തിമുനയില്‍
നിന്നോടിരക്ഷപെടുമ്പോള്‍
അച്ഛണ്റ്റെ കൈയില്‍നിന്നു
എണ്റ്റെ നെയ്യപ്പം തട്ടിയെടുത്തതും മഴയായിരുന്നു
മുത്തച്ഛണ്റ്റെ ചിതയെക്കെടുത്തിയതും മഴ

ഒരു മഴയത്താണു
ചെളിക്കുണ്ടിലെ ജന്‍മം പകുക്കാന്‍ വയ്യെന്നു പറഞ്ഞു
പെണ്ണു പടിയിറങ്ങിയതും..
എനിക്കു മഴ വേണ്ട.
തലവെന്തു പൊളിയുന്ന
കടുംവേനലിണ്റ്റെ മരണലഹരി മതി.....

13 comments:

G.manu said...

ഓലത്തുളയിലൂടെ പണ്ട്‌
കഞ്ഞിയിലേക്കു ചെള്ളു പൊഴിച്ചിട്ടത്‌ മഴയായിരുന്നു
അമ്മിക്കല്ലില്‍ കണ്ണീരുപ്പു വച്ചരയ്ക്കുമ്പോള്‍
അമ്മയുടെ തലയില്‍ മേല്‍ക്കൂര തള്ളിയിട്ടതും മഴയായിരുന്നു
അമ്മവണ്റ്റെ പുലഭ്യത്തെ അയല്‍ വക്കക്കാരെ
കേള്‍പ്പിക്കാതിരിക്കാന്‍ മഴവന്നിരുന്നില്ല

ഇട്ടിമാളു said...

വേണം മനു... അപ്പൊഴെല്ലാം നിന്റെ തേങ്ങലുകളേ നിന്നില്‍ ഒതുക്കി നിര്‍‌ത്തിയതും ആ മഴയല്ലായിരുന്നോ..

സാല്‍ജോ+saljo said...

ഒരു മഴയത്താണു
ചെളിക്കുണ്ടിലെ ജന്‍മം പകുക്കാന്‍ വയ്യെന്നു പറഞ്ഞു
പെണ്ണു പടിയിറങ്ങിയതും..


ഭംഗിയായി വളരെ ഇഷ്ടവും...

ഉണ്ണിക്കുട്ടന്‍ said...

മനൂ എനിക്കിത് വളരെ ഇഷ്ടമായി.

സു | Su said...

മഴ വേണം. മഴയെക്കുറിച്ച് പറയണം. വെയിലും വേണം. ജീവിതം സുഖദുഃഖങ്ങള്‍ക്ക് നടുവിലാവണം.

ആഷ | Asha said...

കവിതാസ്വാദകയല്ലെങ്കിലും എനിക്കിതിഷ്ടപ്പെട്ടു.

ഞാന്‍ ഇരിങ്ങല്‍ said...

കവിത വായിച്ചു
പവിത്രന്‍ തിക്കുനി കവിതകളെ ഓര്‍മ്മിപ്പിക്കുന്നു. അതോ അയ്യപ്പന്‍? എന്തു ചെയാം.

വേണു venu said...

നിന്‍റെ പൊട്ടിക്കരച്ചിലുകളെ പുറത്തേയ്ക്കറിയിക്കാതിരുന്നതും മഴയായിരുന്നു. നിന്‍റെ കണ്ണു നീരുകളെ മഴത്തുള്ളിയിലൊളിപ്പിച്ചതും മഴയായിരുന്നു.
മഴയെ എനിക്കിഷ്ടമാണു്. കവിത ഇഷ്ടമായി മനു.:)

സാരംഗി said...

മഴയെപ്പറ്റിയുള്ള സ്ഥിരം വിവരണങ്ങളില്‍നിന്നു വേറിട്ടു നില്‍ക്കുന്നു ഈ കവിത.
വളരെ ഇഷ്ടമായി മനൂ.

കിനാവ്‌ said...

മഴയുടെ വ്യത്യസ്ഥമായ ഒരുഭാവം, മനുവിന്റെ വ്യത്യസ്ഥമായ ഒരു കവിത, വായനക്കാരുടെ വ്യത്യസ്ഥമായ ആസ്വാദനം. മഴയിവിടെ നിന്നോട്ടെ, ഒരു വ്യത്യസ്ഥതയ്ക്കെങ്കിലും.

ജിജി വി ജോണ്‍ said...

മഴയേ പ്പറ്റി എനിക്കിതാണ്‌ പറയാനുള്ളത്‌ :-

മഴയോരു സുന്ദര പ്രതിഭാസം
ഇതിലുണ്ടതിശയ സന്ദേശം
ചറപറചറപറ രവമോടെ
തുള്ളികളുതിര്‍ക്കും സംഗീതം
ഈശ്വരനുള്ളൊരു സ്തുതിഗീതം
വ്രക്ഷലതാതികളൊട്ടു നനഞ്ഞും
ഭൂമിക്കേകും സ്നാനമിത്‌
അവ തന്‍ ക്ഷേമം പാലിക്കും
സകലനൊടുള്ളോരു
ശ്വാശ്വത സ്നേഹം.

P.R said...

മഴയോടുള്ള പരിഭവം [?] നന്നായി.

Asmo Puthenchira said...

Mazha orey thalathil negative.. positive.. akunnakazcha rasamundu. kavitha mazhayayi anney kulippikkunnu. Nandhi.