Monday, 11 June 2007

രണ്ടുപേര്‍ക്കൊന്നിച്ചു വാഴുവാന്‍ വയ്യാതെ വെന്തുപോകുന്നു ഈ കാലവുമെന്‍ സഖീ

രണ്ടുപേര്‍ക്കൊന്നിച്ചു വാഴുവാന്‍ വയ്യാതെ
വെന്തുപോകുന്നു ഈ കാലവുമെന്‍ സഖീ
ഓര്‍മ്മയുണ്ടോ കരള്‍ത്തീരത്തു നാമിരു-
ന്നോരോന്നു ചൊല്ലിച്ചിരിച്ച നിലാരാത്രി
പൊട്ടിച്ചിരിക്കിലുക്കത്തില്‍ ഇടച്ചേര്‍ന്നു
കുപ്പിവളപ്പാട്ടൊഴുകിയ യാമിനി

"കാത്തുവക്കീ മടിത്തട്ടെനിക്കായന്ത്യ
യാത്രക്കുവേണ്ടി" അന്യോന്യം പറഞ്ഞതും
"കൊണ്ടുപോകെന്നെ മഴശമിക്കാ ചിറാ-
പുഞ്ചിയിലെക്ക്‌, അതിശൈത്യം തപം ചെയ്യും
കേദാരമണ്ണിലേക്ക്‌, ആയിരം ഗോപികള്‍
പാദം തണുപ്പിച്ച കാളിന്ദിയോരത്തേ-
ക്കര്‍ക്കാംശു ചോപ്പുകലര്‍ത്തിരസിക്കുന്ന
കന്യാകുമാരിക്കടല്‍ത്തിരത്തുമ്പിലേ-
ക്കാപ്പിള്‍ മുഖികള്‍ക്കഴകിണ്റ്റെ കിന്നരി-
ക്കാപ്പുകൊടുക്കുന്ന കശ്മീരഭൂവിലേ-
ക്കായിരം ദീപങ്ങള്‍ മന്ത്രം കുഴയ്ക്കും
ഹരിദ്വാര മണ്ണിലെ ഗംഗതന്‍ നെഞ്ചിലേ-
ക്കങ്ങു സബര്‍മതിയാശ്രമ മുറ്റത്തെ
വിങ്ങുമൊരു വൃദ്ധ ഹൃത്തിന്‍ കയത്തിലേക്ക്‌....
"ഇപ്പഴല്ലെല്ലാ തിരക്കുമണഞ്ഞിട്ടു
ഒപ്പം വരാന്‍ കൊതിയേറെക്കൊരുപ്പു ഞാന്‍.............

" മൌനങ്ങളില്‍ വിരഹത്തെ നനച്ചു ഞാന്‍
മന്ദമഴിക്കുന്നു നിന്നാര്‍ദ്ര നെഞ്ചകം
ഏറെയിടറിപ്പതിഞ്ഞെങ്കിലും നമ്മള്‍
കോറിയ ചിത്രങ്ങളെത്ര സുഭദ്രമെന്
‍നെഞ്ചിലെ കണ്ണുനീര്‍ ചെപ്പിലിന്നും പ്രിയേ...

13 comments:

G.manu said...

കൊണ്ടുപോകെന്നെ മഴശമിക്കാ ചിറാ-
പുഞ്ചിയിലെക്ക്‌, അതിശൈത്യം തപം ചെയ്യും
കേദാരമണ്ണിലേക്ക്‌, ആയിരം ഗോപികള്‍
പാദം തണുപ്പിച്ച കാളിന്ദിയോരത്തേ-
ക്കര്‍ക്കാംശു ചോപ്പുകലര്‍ത്തിരസിക്കുന്ന
കന്യാകുമാരിക്കടല്‍ത്തിരത്തുമ്പിലേ-
ക്കാപ്പിള്‍ മുഖികള്‍ക്കഴകിണ്റ്റെ കിന്നരി-
ക്കാപ്പുകൊടുക്കുന്ന കശ്മീരഭൂവിലേ-

സാരംഗി said...

നല്ല കവിത, ഇഷ്ടമായി.

സു | Su said...

നന്നായിട്ടുണ്ട്. കുറച്ച് വരികള്‍ അവിടേയും ഇവിടേയുമൊക്കെ ശരിയാക്കിയാല്‍ ഇനിയും നന്നാവുമെന്ന് തോന്നുന്നു.

P.R said...

വരികള്‍ ഇഷ്ടമായി.

(സുന്ദരന്‍) said...

നല്ല കവിത മനു...

Haree | ഹരീ said...

"കാത്തുവക്കീ മടിത്തട്ടെനിക്കായന്ത്യ
യാത്രക്കുവേണ്ടി"
- കാത്തുവെയ്ക്കീ എന്നല്ലേ ഉദ്ദേശിച്ചത്? എനിക്കായന്ത്യയാത്രക്കുവേണ്ടി എന്നതിനും ഒരു ഭംഗിക്കുറവ് തോന്നുന്നു(എനിക്ക്‌!).

ചിറാപ്പുഞ്ചിയില്‍ ഇപ്പോള്‍ മഴകുറവാണെന്ന് എവിടെയോ വായിച്ചതായൊരോര്‍മ്മ. :)

മുഖികള്‍ക്കഴകിണ്റ്റെ - മുഖികള്‍ക്കഴകിന്റെ എന്നല്ലേ?

വൃദ്ധ ഹൃത്തിന്‍ - വൃദ്ധഹൃത്തിന്‍ എന്ന് ഒറ്റവാക്കായല്ലേ ഇവിടെ വേണ്ടത്?

ഇപ്പഴല്ലെല്ലാ - ???

കവിത ഇഷ്ടമായി കേട്ടോ... :)
--

G.manu said...

സാരംഗി നന്ദി... .
സു ചേച്ചി..ശരിയാണു. പെട്ടെന്നു എഴുതിയതു കൊണ്ട്‌ അക്ഷരങ്ങള്‍ മുഴച്ചിട്ടിട്ടുണ്ട്‌. എഡിറ്റ്‌ യ്യാം..നന്ദി

പി.ആര്‍. നന്ദി
സുന്ദരാ. നന്ദിയെടാ..

ഹരീ...ഒരുപാട്‌ നന്ദി..ശരിയാണു..ചില ഭംഗിക്കുറവുണ്ട്‌. ധൃതി കാട്ടിയതിണ്റ്റെ കുറ്റം. പിന്നെ എണ്റ്റെ കീമാനില്‍ "ണ്റ്റ്‌" അങ്ങനെയെ വരൂ...ഹ ഹ...

കിനാവ്‌ said...

വൈലോപ്പിള്ളിക്കവിത വായിച്ചപോലെ.ശരിക്കും.

മുല്ലപ്പൂ || Mullappoo said...

മനൂ,
ഇന്നാണ് ഇതു വായിച്ചത്.
മന്‍സ്സില്‍ ഇരുന്ന് ആരോ പറയുന്നവ ആണോ ഇവിടെ വരികളായി ഇങ്ങനെ വരുന്നത്

G.manu said...

അതേ മുല്ലപ്പൂ...മനസില്‍ നിന്നുള്ള മന്ത്രണം.. കളങ്കമില്ലാത്ത നൊമ്പരത്തിണ്റ്റെ പുനര്‍വ്യാഖ്യാനം

Anonymous said...

മനൂ കവിതകളെല്ലാം ഒത്തിരി ഇഷ്ടം. തലക്കെട്ടുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നയി

അപ്പു said...

കല്ലുപെന്‍സില്‍പോലെ ഇതും സുന്ദരം!
ഇതേതു പെണ്ണ്‌? വനജ?? !!

ശ്രീജിത്ത്‌ കെ said...

നല്ല കവിത. ചിലയിടത്ത് കാ‍വ്യഭംഗി വേണ്ടത്ര വന്നിട്ടില്ലെങ്കിലും ആശയം നന്നായി എഴുതിഫലിപ്പിച്ചിട്ടുണ്ട്. വികാരങ്ങളെ മനസ്സിലാക്കുന്നു.

ഈ കവിത മഞ്ഞക്കിളി എന്ന് ബ്ലോഗിലും ഇടുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? ഇതാണ് ലിങ്ക്.