ഇക്കിളിദിനത്തിനു
പ്റണയദിനത്തിനു
അമ്മദിനത്തിനു
പെണ്‍ദിനത്തിനു
ഒക്കെ ഇവിടെ ആഘോഷം ഉണ്ട്
മണ്ണില്‍ നിന്നു
സ്വര്‍ഗം ഉണ്ടാക്കി കൊടുക്കുന്ന തൊഴിലാളി
നിന്റെ ദിവസത്തിനു ആരും കാറ്‍ഡ് ഉണ്ടാക്കില്ല..
ഉണ്ടാക്കിയാല്‍ത്തന്നെ ആരും അത് വാങ്ങി നിനക്ക് അയക്കില്ല
നിന്റെ വിയര്‍പ്പുമണിയ്ക്കു മുകളിലെ
പഞ്ചനക്ഷത്ര ബംഗ്ളാവില്‍
സുഖങ്ങള്‍ ഒഴുകുമ്പോള്‍,
നിന്നെ ആരും ഓര്‍ക്കില്ല
ബീഡി പുകച്ച്
ചുമച്ച്
ക്ഷയിച്ച്
മെലിഞ്ഞ പെണ്ണിന്റെ വിയര്‍പ്പൊപ്പി
കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് നീ.....
ഇന്നും...
നീ പണിക്കുപോകാതെ ഹാരമിട്ട
വിപ്ളവവും നിന്നെത്തഴഞ്ഞല്ലോ...
എനിക്കറിയാം...
എന്റെ ഓരോ ചിരിയുടെയും
ഒോരോ ഉരുളയുടെയും
ഉടമ നീയാണു..
നിന്റെ വിയര്‍പ്പില്
ഞാനൊന്നു കുതിര്‍ന്നോട്ടെ...
നിന്റെ ബീഡിപ്പുകനിശ്വാസത്തില്
ഞാന്‍ എന്നെ ഒന്നു അറിഞ്ഞോട്ടെ..
Monday, 30 April 2007
Subscribe to:
Post Comments (Atom)
4 comments:
നീ പണിക്കുപോകാതെ ഹാരമിട്ട
വിപ്ളവവും നിന്നെത്തഴഞ്ഞല്ലോ...
എനിക്കറിയാം...
എന്റെ ഓരോ ചിരിയുടെയും
ഒോരോ ഉരുളയുടെയും
ഉടമ നീയാണു..
നിന്റെ വിയര്‍പ്പില്
ഞാനൊന്നു കുതിര്‍ന്നോട്ടെ...
നിന്റെ ബീഡിപ്പുകനിശ്വാസത്തില്
ഞാന്‍ എന്നെ ഒന്നു അറിഞ്ഞോട്ടെ
“നീ പണിക്കുപോകാതെ ഹാരമിട്ട
വിപ്ളവവും നിന്നെത്തഴഞ്ഞല്ലോ... “
മേയ്‌ദിനാശംസകള്‍...
മേയ്ദിനാഘോഷത്തിന്റെ രീതി ഒരിക്കലും മാറില്ല മനൂ.
3 പീസ്സ് സ്യൂട്ടിന്റെ ഫാഷന്‍ എല്ലാ ആറുമാസത്തിലും മാറും, എന്നാല്‍ കൌപീനത്തിന്റെ ഫാഷന്‍ കഴിഞ അയ്യായിരം കൊല്ലമായി ഒന്നു തന്നെ. മേയ് ദിനാശംസകള്‍
മെയ്ദിനാശംസകള്‍...
qw_er_ty
Post a Comment