Thursday, 26 April 2007

കാത്തിരിക്കുന്നു നീ ആരെയോ ... ആരെന്നു തീര്‍ത്തുമറിയാതെ

കാത്തിരിക്കുന്നു നീ പിന്നെയും മുന്നിലായ്‌
കത്തും തിരിയുടെ കൊച്ചു വെട്ടത്തിലും
കാതോരമെത്തും കുളിര്‍നാദ വീചിയില്‍
കാലം തളിര്‍പ്പിച്ച രാഗസുഖത്തിലും
കാത്തിരിക്കുന്നു നീ പിന്നെയും ഒത്തിരി
കാതം കടന്നെത്തുമാരോ ഒരിക്കലെ-
ന്നൊര്‍ത്തും വിമൂക മനസിണ്റ്റെ തന്ത്രിയില്
‍കണ്ണുനീര്‍ കൈവിരല്‍ കൊണ്ടു നനച്ചിതാ..

കൈമുറിഞ്ഞാല്‍ "എനിക്കാരുണ്ടു വേറെന്നു"
കണ്ണോടുചേര്‍ന്നു പറഞ്ഞാലും തെല്ലൊ-
ന്നുണങ്ങിത്തുടങ്ങുന്ന മുമ്പേ തിരയു-
ന്നിണങ്ങിക്കലരുന്ന മറ്റോരു ഹൃത്തടം...
മുന്നിലെ നാളമുടഞ്ഞാലടിമുടി
വിങ്ങിക്കരയുമെന്നോരിലും, പിന്നെയും
മങ്ങാത്ത കണ്ണിലെ സ്വപ്നം പൊതിഞ്ഞു നീ
മൌനതീര്‍ത്ഥം വച്ചു കാത്തിരുക്കുന്നൊരു
നാളില്‍ വരും വരാതെങ്ങും മറയില്ലെ-
ന്നൊര്‍ത്തും കിതച്ചും, മനമുടച്ചും വൃഥാ....
കാത്തിരിക്കുന്നു നീ ആരെയോ ... ആരെന്നു
തീര്‍ത്തുമറിയാതെ തന്നെ നീ പിന്നെയും...

4 comments:

G.manu said...

മങ്ങാത്ത കണ്ണിലെ സ്വപ്നം പൊതിഞ്ഞു നീ
മൌനതീര്‍ത്ഥം വച്ചു കാത്തിരുക്കുന്നൊരു
നാളില്‍ വരും വരാതെങ്ങും മറയില്ലെ-
ന്നൊര്‍ത്തും കിതച്ചും, മനമുടച്ചും വൃഥാ....
കാത്തിരിക്കുന്നു നീ ആരെയോ ... ആരെന്നു
തീര്‍ത്തുമറിയാതെ തന്നെ നീ പിന്നെയും...

മനസ്സിലാക്കപ്പെടുന്നില്ലെന്ന പരാതിയുമായി അവള്‍ പിന്നെയും പറയുന്നു..വരും ഒരിക്കല്‍...എണ്റ്റെ പനിച്ചൂടിനെ ഉറക്കമിളച്ചു ആറ്റിവിട്ടിട്ടും അവള്‍ പറയുന്നു.. വരും ഒരിക്കല്‍

Sul | സുല്‍ said...

മനൂ
കൊള്ളാം :)
-സുല്‍

ഇത്തിരിവെട്ടം|Ithiri said...

കാത്തിരിക്കുന്നു നീ ആരെയോ ... ആരെന്നു
തീര്‍ത്തുമറിയാതെ തന്നെ നീ പിന്നെയും...

:)

സാലിം said...

മനൂ
നന്നായിരിക്കുന്നു.