നില്‍ക്കുന്നു നാമീ മഹല്‍ മുന്നില്‍ സൌവര്‍ണ്ണ
രശ്മികള്‍ തൊട്ടു തഴുകും തൃസ്സന്ധ്യയില്‍
ഉത്തരേന്ത്യന്‍ കാറ്റു ചിക്കുന്ന പട്ടിന്റെ
ഉത്തരീയം തെല്ലൊതുക്കി നീയെന്‍ നെഞ്ചി-
ന്നിത്തിരിച്ചൂടു കവര്‍ന്നെടുത്താകാശ-
മൊത്ത മനസ്സുമായ് തോഴീ...
"ആരോ പണിഞ്ഞതാണീ മഹല്‍ തന്‍ പ്രാണ
നാരായപെണ്ണിന്‍ സ്മൃതിയമുനാനദീ
തീരത്തനുരാഗ വെണ്‍കല്ലിനാല്‍...
കാലം നമിക്കുന്നു വെണ്ണിലാവെത്തിയാ
കോലായില്‍ ചന്ദനമെന്നും മെഴുകുന്നു"
"എത്ര സ്നേഹിച്ചിരിക്കാമവള്‍ ഈ ശിലാ
ചിത്രകാവ്യത്തിനു തുല്യമായി മന്നനെ"
ചിത്രശലഭം പറക്കും മിഴിയട-
ച്ചത്രമേലാര്‍ദ്രം മൊഴിയുന്നു നീ സഖീ....
"അങ്കപ്പുറപ്പാടിന്‍ മുന്നവള്‍ മന്നനെ
പുല്‍കിപ്പുണര്‍ന്നതന്തരാത്മാവിലെ കറ
വീഴാത്ത രാഗം കുതിര്‍ന്ന പൂവര്‍പ്പിച്ചു
ചുംബനച്ചട്ട കൊടുത്തിരിക്കാം
അമ്പും ഖഗങ്ങളും കീറിമുറിക്കാത്ത
നെഞ്ചുമായ് അന്തിക്കണഞ്ഞിരിക്കാം
എന്നും പതിവു രണത്തിനായ് ജീവിത-
ത്തിന്‍ മരഭൂവിലിറങ്ങാനൊരുങ്ങവെ
ചാരത്തുവന്നനുരാഗസിന്ദൂരമെന്
മാറത്തു നീയണിയും പോലവേ.... "
നീ ചിരിക്കുന്നു പതിവിലും ധന്യയായ്
നീഹാര സന്ധ്യയെ സാക്ഷിയാക്കി എന്റെ
ഉള്ളിലുയരും മഹല്‍ കണ്ടു ഷാജഹാന്
തെല്ലും മുഖം കുനിക്കുന്നു.....
"എത്ര തരളമീ സ്നേഹം" തൃസ്സന്ധ്യയും
ഇറ്റു മിഴി നനയ്ക്കുന്നു....
Wednesday, 25 April 2007
Subscribe to:
Post Comments (Atom)
15 comments:
നീ ചിരിക്കുന്നു പതിവിലും ധന്യയായ്
നീഹാര സന്ധ്യയെ സാക്ഷിയാക്കി എന്റെ
ഉള്ളിലുയരും മഹല്‍ കണ്ടു ഷാജഹാന്
തെല്ലും മുഖം കുനിക്കുന്നു.....
"എത്ര തരളമീ സ്നേഹം" തൃസ്സന്ധ്യയും
ഇറ്റു മിഴി നനയ്ക്കുന്നു....
"വിവാഹിതര്‍ക്കൊരു പ്രണയകവിത "ടാജ് മഹലിന്റെ മുന്നില്‍
മനൂ ,
മനോഹരം
മനൂ നന്നായിരിക്കുന്നു.
എന്നുള്ളില്‍ ഉയരും മഹല്‍ കണ്ടു ഷാജഹാന്‍...
ഒത്തിരി ഇഷ്ടപ്പെട്ടു
മനു നന്നായിരിക്കുന്നു....
മനൂ...കവിത ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു.
മനുവേട്ടാ.
തരളമായ പ്രണയത്തിന്റെ ലളിതമായ ആവിഷ്കരണം ഹൃദ്യമായി.
മനസ്സിലൊരു സ്നേഹസൗധം പടുത്തുയര്‍ത്തിയ ഒരാളുടെ മുമ്പില്‍ ഞാന്‍ തല കുനിച്ച അതെ ദിവസം തന്നെ ഈ കവിത വായിക്കാന്‍ കഴിഞ്ഞതൊരു ഭാഗ്യമായ് കരുതട്ടെ.
കവിത വളരെ നന്നായി മനൂ.
എല്ലാവര്‍ക്കും നന്ദി...
വല്യമ്മായി..ബൂലോകത്തെ ചില അദൃശ്യ കിരണങ്ങളുടെ സ്പര്‍ശം കൊണ്ടാവം ഈ കോയിന്‍സിഡന്‍സ്... വിവാഹവാര്‍ഷിക ദിനം തന്നെ ഇതെങ്ങനെ പോസ്റ്റായി.അതും അറിയാതെ..എന്തെല്ലം മായ അല്ലെ..
അമ്മായിയുടെ ഷാജഹാനെയും ആശംസ അറിയുക്കുക..നീണാള്‍ വാഴട്ടെ...
അമ്മായിയുടെ ഷാജഹാനാണ് ആദ്യത്തെ കമന്റിട്ടത് മനു.
“കാലം നമിക്കുന്നു വെണ്ണിലാവെത്തിയാ
കോലായില്‍ ചന്ദനമെന്നും മെഴുകുന്നു"
മനു,കവിതയുടെ ആദ്യം തൊട്ട് അവസാനം വരെ എല്ലാ വരികളും നന്നായിയെങ്കിലും എനിക്കേറെയിഷ്ടപ്പെട്ടത് ഈ വരികളാണ്.
മനു ജി,
വിവാഹം അഗര്‍ക്കര്‍ നഹീം സഖാ ത്തോ.
കാമുകി കീ കൂടെ താജ്മഹല്‍ കണ്ടാലും അനുഭൂതി സഹീര്‍ ഖാന്‍ ഹെ.
ശ്രീശാന്തമായ ഈ മഹലിനുമുന്നില്‍ ഏത് ദ്രാവിടനും, മുഗളനും
പട്ടേലും,സച്ദാനന്ദമയമായ അനുഭൂതി അറിയുന്നു.
സൗരവ പ്രഭയില്‍ യമുനയും രാജാ കി ഭിണ്ഡിയിലെ ചുവന്ന കൊട്ടാരവും
കുതിരാലയവും കാരാഗൃഹവും നമ്മെ പൗരാണിക കാലത്തേക്ക് നയിക്കുന്നു. വീരേന്ദ്രന്മാരായ പടനായകരുടെ ഓര്‍മ തരുന്നു.
ദല്ലാളികള്‍, പടം പിടുത്തക്കാര്‍, കരകൗശലക്കാര്‍, ദേശി ദാരു വില്‍ക്കുന്ന
ഭയ്യാനും, ഒരു കയ്യില്‍ വലിയ റൊട്ടി ചവക്കവെ, മറുകയ്യാല്‍ അടിവസ്ത്രമുയര്‍ത്തി
കസ്റ്റമറെ സേവിക്കുന്ന വലിയ തോടകളണിഞ്ഞ ഭയ്യാത്തികളും(നിത്യജീവിതത്തിന്റെ ഭാഗമത്രെ ഇത്-ചേരികളില്‍ ഓടിക്കളീക്കുന്ന കുട്ടികള്‍), വലിയ കോട്ട വാതിലും
ഉയര്‍ന്ന വീക്ഷണ കേന്ദ്രവും കിടങ്ങും....
പതിനേഴാം നൂറ്റാണ്ടിലേക്ക് പോകണൊ - താജ് കാണൂക.
മനുവിന്റെ കവിത എന്തൊക്കേയൊ അനുഭൂതികളേകുന്നു.
'Yeh chaman zar yeh jamna ka kinara yeh mahal
Yeh munaqqash dar-o-deevar yeh mehrab yeh taaq
Aik shahanshah nay daulat ka sahara lay ker
Hum ghareebon kee mohabbat ka uraya hai mazaaq...'
Sahir Ludhiyanvi
:)
എന്റെ
ഉള്ളിലുയരും മഹല്‍ കണ്ടു ഷാജഹാന്
തെല്ലും മുഖം കുനിക്കുന്നു.....
ഉള്ളിലൊരുമഹലുപണിയുമ്പോള്‍
വെണ്ണക്കല്ലെന്തിനുകുറയ്ക്കണം
താഴികക്കുടങ്ങളില്‍ കമ്പ്ലീറ്റ് മരതകം
മുറ്റത്തു വൈഡ്യൂര്യം...
കാണാന്‍ വരുന്നവര്‍ക്കെല്ലാം വജ്രംപതിച്ച മോതിരം
ഇതൊക്കെയാണെന്റെ പ്ലാന്‍...
ഷാജഹാനല്ല അക്ബര്‍ വന്നാലും തലകുനിഞ്ഞുതന്നെയിരിക്കണം
മനൂ..കവിത ഇഷ്ടായി
Post a Comment