Tuesday, 24 April 2007

ചാറ്റ്‌ റൂം പ്രണയവും ചാറ്റല്‍മഴ സന്ധ്യയും....

ചാറ്റ്‌ റൂമിലെ ആറാം ദിവസമാണു
അവള്‍ അവനോട്‌ ആ സത്യം തുറന്നു പറഞ്ഞതു
"ഞാന്‍ ഇത്ര നാള്‍ തേടിയത്‌ നിന്നെപ്പോലൊരാളെ ആണു.. "
ഒട്ടും അത്ഭുതം തോന്നാതെ
അവനും പറഞ്ഞു
"ഞാനും"

"കൈ പിടിച്ചവന്‍ കൈയൊഴിഞ്ഞപ്പോള്‍
ഒടുങ്ങാതിരുന്നതു നീയുമായുള്ള മുജ്ജന്‍മബന്ധം കൊണ്ടാവാം... "

അവനും പറഞ്ഞു
"ഹൃദയം പകുക്കേണ്ടവള്‍ പടിയിറങ്ങിയപ്പോള്‍
നിന്റെ വിളി ഞാന്‍ കേട്ടിരിക്കാം.... "

"ഈ ഡേറ്റിംഗ്‌ സൈറ്റിന്റെ ഇലക്ട്രോണിക്‌ കാരുണ്യം
ഇത്ര വൈകിയതെന്തേ..... "

അവര്‍ രണ്ടും സമ്മതിച്ചു.. മുജ്ജന്‍മ ബന്ധം

ചാറ്റ്‌ റൂമില്‍ ഞാന്‍ ഇതുവരെ ആരോടും പത്തുമണിക്കൂറ്‍ നീണ്ടു സംസാരിച്ചിട്ടില്ല...

ആദ്യമായി കണ്ടുമുട്ടാന്‍ പിന്നെയവറ്‍ തീരുമാനിച്ചു..

അവന്‍ അവള്‍ക്കിഷ്ടപ്പെട്ട
ചാറ്റല്‍മഴ ദിവസം തിരഞ്ഞെടുത്തു
അവള്‍ അവനിഷ്ടപ്പെട്ട സായന്തനവും...

ചാറ്റല്‍ മഴയുള്ള സായന്തനത്തില്‍ അവന്‍ കാത്തുനിന്നു..

അവള്‍
വന്നു
കണ്ടപ്പോള്‍
ഞെട്ടലിണ്റ്റെ
ഞെട്ടടര്‍ന്നപ്പോള്‍
അവള്‍ പറഞ്ഞു
"നിങ്ങള്‍ക്ക്‌ സായന്തനം ഇഷ്ടമാണെന്നു പിരിയുന്നതിനു മുമ്പ്‌ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.. "
അവന്‍ പറഞ്ഞു
"നിനക്കു ചാറ്റല്‍മഴ ഇഷ്ടമാണെന്നു ഞാനും അറിഞ്ഞിരുന്നില്ലല്ലോ"

11 comments:

G.manu said...

ചാറ്റ്‌ റൂമിലെ ആറാം ദിവസമാണു
അവള്‍ അവനോട്‌ ആ സത്യം തുറന്നു പറഞ്ഞതു
"ഞാന്‍ ഇത്ര നാള്‍ തേടിയത്‌ നിന്നെപ്പോലൊരാളെ ആണു.. "
ഒട്ടും അത്ഭുതം തോന്നാതെ
അവനും പറഞ്ഞു
"ഞാനും"

വേണു venu said...

:)

മയൂര said...

മനൂ, അവതരണശൈലി നന്നായിട്ടുണ്ട്..ഇഷ്‌ടായി...

ittimalu said...

നല്ല അവതരണം ...മനു അടുത്തെങ്ങാനും മിത്ര്‌ കണ്ടോ .. ഡേറ്റിംഗ് സൈറ്റ്സിന്` ഇങ്ങനെയും ഗുണങ്ങള്‍ ഉണ്ടല്ലെ ..

തറവാടി said...

മനൂ ,

കുറെ അര്‍ത്ഥങ്ങളുള്ള ഒരു കഥ ,

മടുപ്പിക്കാത്ത, ഒതുക്കമുള്ള എഴുത്ത് :)

Jobish Pachat said...

Valare nannnayi Manu...:)
Palappozhum enthokke nam ariyathe pokunnu...!

മിന്നാമിനുങ്ങ്‌ said...

ഇഷ്ടമായി ഈ എഴുത്ത്

ആഷ | Asha said...

ചുണ്ടില്‍ പുഞ്ചിരി വിരിയിച്ച കഥ.
നന്നായി എഴുതിയിരിക്കുന്നു മനു.

മിത്ര് എന്ന സിനിമയിലും ഇതായിരുന്നു വിഷയം.

സതീശ് മാക്കോത്ത് | sathees makkoth said...

മനൂ,
ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍!

ആവനാഴി said...

മനു,

ഒരു കവിത പോലെ സുന്ദരം.ഒരു ഭാവഗാനം പോലെ..

സസ്നേഹം
ആവനാഴി

വാണി said...

ഒഴുക്കുള്ള എഴുത്ത്..
നന്നായിരിക്കുന്നു.