ഇരുട്ട് കൊതുകുതിരിപ്പുകച്ചുരുളുകള്‍
വിഴുങ്ങിയപ്പോള്‍ ആണു
നിന്റെ കണ്ണുകള്‍ രൌദ്രമായത്
"അറിയാനും ആഴമളക്കാനും ആവില്ല നിനക്ക്
പൊട്ടിയ തോളെല്ലില്‍ ചായുന്ന പെണ്ണിന്റെ
ചിതലിച്ച മനസ്സറിയില്ല നിനക്ക്
നിനക്കു പനിച്ചൂടുവന്നാല്‍ നുറുങ്ങുന്ന
എന്റെ കരള്‍ താങ്ങാന്‍
അറിയില്ല നിനക്ക് "
മുട്ടില്‍ മുഖം ചേര്‍ത്ത് പിടഞ്ഞിരുന്ന
എന്നെ തട്ടിയിട്ടു
ഭദ്രയായി.....
കണ്ണകിയായി..
മുടിയഴിച്ച ദ്രൌപതിയായി...
ഉറക്കം ചങ്ങലയ്ക്കിട്ടപ്പോള്‍
ഒടുവില്‍
ഒരു കുഞ്ഞായി
സ്വപ്നത്തില്‍ പുലമ്പി
അറിയാന്‍ ശ്രമിക്കാമോ
സര്‍വവും ഉപേക്ഷിക്കാമോ..
എനിക്കായി.
വിയര്‍പ്പാറിയില്ല എന്റെ
Saturday, 21 April 2007
Subscribe to:
Post Comments (Atom)
5 comments:
ഇരുട്ട് കൊതുകുതിരിപ്പുകച്ചുരുളുകള്‍
വിഴുങ്ങിയപ്പോള്‍ ആണു
നിന്റെ കണ്ണുകള്‍ രൌദ്രമായത്
"അറിയാനും ആഴമളക്കാനും ആവില്ല നിനക്ക്
പൊട്ടിയ തോളെല്ലില്‍ ചായുന്ന പെണ്ണിന്റെ
ചിതലിച്ച മനസ്സറിയില്ല നിനക്ക്
നിനക്കു പനിച്ചൂടുവന്നാല്‍ നുറുങ്ങുന്ന
എന്റെ കരള്‍ താങ്ങാന്‍
അറിയില്ല നിനക്ക് "
ഒടുവില്‍
ഒരു കുഞ്ഞായി
സ്വപ്നത്തില്‍ പുലമ്പി
അറിയാന്‍ ശ്രമിക്കാമോ
സര്‍വവും ഉപേക്ഷിക്കാമോ..
എനിക്കായി.
നല്ല ഫീലുള്ള വരികള്‍.
മനു നല്ല കവിതകള്‍തന്നെ....
പിന്നെ എന്നെപ്പോലുള്ളവര്‍ക്കായ് ആ കല്ലുപെന്‍സില്‍കൂടിയൊന്ന് മുനകൂര്‍പ്പിച്ച് വയ്ക്കണം
മനൂ കവിത നന്നാവുന്നുണ്ട്..
മനു... നന്നായിരിക്കുന്നു..
Post a Comment