അച്ഛന്റെ കത്തിലെ അക്ഷരങ്ങള്‍ക്കു
അംഗഭംഗം ഭവിച്ചെന്നും
പഴയപോലെ അവ ഹൃദയത്തെ
മാടിവിളിക്കുന്നില്ലെന്നും
അച്ഛനോടു തന്നെ പറഞ്ഞു.
അച്ഛനു പറഞ്ഞാല്‍ മനസിലാവില്ല
നഗരത്തിരക്ക്
ടാര്‍ജറ്റ്
യന്ത്രഹുങ്കാരം
പിടിച്ചുപറിക്കാര്‍ക്കിടയിലൂടെയുള്ള പ്രയാണം
ആശങ്ക
മക്കളുടെ ടൈംടേബിള്‍
അച്ഛന്‍ പറഞ്ഞു
മൂന്നക്ക മാസപ്പടിയില്‍
മുന്നൂറു നാഴിക നടത്തം
മറയില്ലാ കക്കൂസ്
ഒലിയ്ക്കുന്ന ഓലപ്പുരമേല്‍ നിന്നു
കഞ്ഞിയിലേക്കു പൊഴിഞ്ഞു വീഴുന്ന ചെള്ള്
പശുവിനെ കുളിപ്പിച്ചും
കുത്തിവപ്പിച്ചും തീര്‍ത്ത അവധിദിനങ്ങള്‍
പറ എന്റെ പഴയദിനങ്ങള്‍ക്കു പകരം വക്കുവാന്
നിന്റെഎത്ര ദിനങ്ങള്‍ വേണം..
ചിരിക്കാമോ ഒരുതവണപഴയ
എന്നെപ്പോലെ..
ഒരുമിച്ച്...
Thursday, 19 April 2007
Subscribe to:
Post Comments (Atom)
12 comments:
അച്ഛന്റെ കത്തിലെ അക്ഷരങ്ങള്‍ക്കു
അംഗഭംഗം ഭവിച്ചെന്നും
പഴയപോലെ അവ ഹൃദയത്തെ
മാടിവിളിക്കുന്നില്ലെന്നും
അച്ഛനോടു തന്നെ പറഞ്ഞു.
മനു .. പറഞ്ഞതിനേക്കളേറെ ചിന്തിക്കാനായി ബാക്കിവെച്ചല്ലെ?... അതിനു പകരം വെക്കാന്‍ ഒരു ജന്മം മുഴുവനും കൊടുത്താലുമാവില്ല... എത്ര ചിരിച്ചാലും അതില്‍ കരച്ചിലിന്റെ വെള്ളി വീഴും .. നന്നായിരിക്കുന്നു.. ഒരല്പം വേദന തന്നെങ്കിലും
എന്റെ പഴയദിനങ്ങള്‍ക്കു പകരം വക്കുവാന്
നിന്റെഎത്ര ദിനങ്ങള്‍ വേണം...
കണക്കുകള്‍ക്കും കരുതലുകള്‍ക്കും അടിപതറുന്ന വേദന.. നന്ദി
ഒരു ജന്മം മുഴുവന്‍....
വേണൂ, ഒരു ജന്മം മതിയാവുമെന്ന് തോനുന്നില്ല!
അച്ഛന്റെ ചോദ്യത്തിന് ഉത്തരമില്ല.
അന്ന അഛന്‍ അതിന്റെയൊക്കെ ഇടയിലും ചിരിച്ചു. ഇന്ന് നമ്മള്‍ ചിരിക്കുന്നില്ല എന്ന്.
കൊള്ളാം. എന്നോടൊക്കെ ചിരി നിര്‍ത്തി സ്വന്തം കാര്യം നോക്കി നടന്നൂഡേടാ എന്നാണ് ചോദ്യം. ഒക്കെ ഏ പ്ലസ് ബി ഹോള്‍സ്ക്വയര്‍ തന്നെ. :)
മനൂ....നന്നായി....
[ഇന്നലേം കൂടി അഛന്‍ എന്റടുത്ത് പറഞ്ഞു...പണിക്ക് പോടാന്ന്....]
ഇങ്ങനെ ഡിങ്കനെ കരയിക്കല്ലേടാ, പ്ലീസ്.
എന്റെ പഴയദിനങ്ങള്‍ക്കു പകരം വക്കുവാന്
നിന്റെഎത്ര ദിനങ്ങള്‍ വേണം...
നല്ലകവിത
ചിരിക്കാം.ഒരുമിച്ച്,പഴയ പോലെ.;)
മനൂ, സ്നേഹബന്ധങ്ങളില്‍ കണക്കുപറച്ചിലില്ല, എന്നാലും ഈ വരികള്‍ എന്തോ വിഷമിപ്പിയ്ക്കുന്നു.
Post a Comment