Friday, 13 April 2007

ഭാഗ്യമായി ഞാന്‍ പണ്ടു പിറന്നത്‌

ഭാഗ്യമായി
ഞാന്‍ പണ്ടു പിറന്നത്‌
ജെറ്റിക്സും, ഹംഗാമയും,
കാര്‍ട്ടൂണ്‍ നെറ്റ്‌ വര്‍ക്കും കാണുന്നതിനിടയില്‍
മുത്തശ്ശിയുടെ ശബ്ദം അരോചകമായി
തോന്നിയില്ലല്ലോ
മണ്ണപ്പം ചുടുമ്പോള്‍ അമ്മ
കൊക്കൊപ്പുഴുവിനേയും
നാടവിരയേയും പറ്റിപ്പറഞ്ഞു വിലക്കിയില്ലല്ലോ
തലയില്‍ കയറാത്ത വിദേശവാക്കുകള്‍
പ്രാകിപ്പറയുമ്പോള്‍
പാല്‍ തട്ടിക്കളഞ്ഞില്ലല്ലോ
ജാം കൊണ്ട്‌ ബ്രെഡില്‍
വികൃതചിത്രങ്ങള്‍ കോറി
പല്ലുകറുമിയില്ലല്ലോ
മഴത്തുള്ളിക്കുള്ളില്‍ കയറുമ്പോള്‍
ജലദോഷവും സിലബസും
എന്നെ കൈപിടിച്ചു വലിച്ചില്ലല്ലോ

ഓലപ്പുരയിലെ ഓട്ടയിലൂടെ
സൂര്യന്‍ നീട്ടിയ
വട്ടവെട്ട നാണയക്കൈനീട്ടത്തില്‍
ആയിരം മറുലോകങ്ങള്‍ ഞാന്‍ കണ്ടുവല്ലോ
ഭാഗ്യമായി പണ്ടു പിറന്നത്‌
അമ്മയെ വൃദ്ധാലയത്തില്‍ അയക്കാന്‍
എനിക്കു മനസു വരുന്നില്ലല്ലോ

10 comments:

G.manu said...

ഭാഗ്യമായി
ഞാന്‍ പണ്ടു പിറന്നത്‌
ജെറ്റിക്സും, ഹംഗാമയും,
കാര്‍ട്ടൂണ്‍ നെറ്റ്‌ വര്‍ക്കും കാണുന്നതിനിടയില്‍
മുത്തശ്ശിയുടെ ശബ്ദം അരോചകമായി
തോന്നിയില്ലല്ലോ
മണ്ണപ്പം ചുടുമ്പോള്‍ അമ്മ
കൊക്കൊപ്പുഴുവിനേയും
നാടവിരയേയും പറ്റിപ്പറഞ്ഞു വിലക്കിയില്ലല്ലോ
തലയില്‍ കയറാത്ത വിദേശവാക്കുകള്‍

സാലിം said...

അതെ മനൂ ശരിക്കും ഭാഗ്യം തന്നെ.
നന്നായിരിക്കുന്നു....

Pramod.KM said...

കാലങ്ങളുടെ ഒഴുക്കില്‍ നഷ്ടമാകുന്ന കാരുണ്യം,മറ്റു പലതും...
പക്ഷെ വീണ്ടെടുക്കാന്‍പറ്റുമായിരിക്കുംഎല്ലാം,
ഇപ്പോളാണ്‍ പിറക്കാന്‍ സാധിച്ചതെങ്കിലും...
അല്ലേ...?

Manu said...

ഭാഗ്യമായി മനുച്ചേട്ടന്‍ പണ്ടു പിറന്നത്,
നഷ്ടമാകുന്ന നന്മകള്‍ ഓര്‍മിപ്പിക്കാന്‍
ഞങ്ങള്‍ക്കൊരാളുണ്ടായല്ലോ...

ശ്രീ said...

ശരിയാണ്‍ മനു ചേട്ടന്‍‌ പറഞ്ഞത്....
അതൊരു ഭാഗ്യം തന്നെയാണ്‍...
:)

വേണു venu said...

ഭാഗ്യമായി പണ്ടു പിറന്നത്‌
അമ്മയെ വൃദ്ധാലയത്തില്‍ അയക്കാന്‍
എനിക്കു മനസു വരുന്നില്ലല്ലോ

എന്താ മനു...
അപ്പോള്‍‍ നമ്മളൊക്കെ ശരിക്കും ഭാഗ്യം ചെയ്തവര്‍ തന്നെ. രസിച്ചാസ്വദിച്ചു.കേട്ടോ.:)

പാര്‍വതി said...

പേഴ്സിലെ അവസാന ചില്ലറ കുടഞ്ഞിട്ട് കൊടുക്കുമ്പോള്‍,സൈക്കിള്‍ റിക്ഷാക്കാരന്റെ പൊള്ളുന്ന മുഖം കാണാനാവതെ നടക്കുമ്പോള്‍ കണ്ണ് നിറയുന്നത് ഒക്കെ ആ പഴമ കാരണമാവും അല്ലേ മനൂ.

ചിലപ്പോള്‍ തോന്നും ഒത്തിരി ചിന്തിക്കുന്നത് കൊണ്ടാവും അധികം വിഷമമെന്ന്.

നല്ല ചിന്ത.

-പാര്‍വതി.

kaithamullu - കൈതമുള്ള് said...

ഭാഗ്യമായി
ഞാന്‍ പണ്ടു പിറന്നത്‌ .....

സത്യായിട്ടും അതെ!

yamini said...

നല്ല വരികള്, മനു....
qw_er_ty

lekhavijay said...

മനൂ,ഇങ്ങനെ ചിന്തിക്കുന്ന ഒരാളിന്റെ ചങ്ങാതി ആകാന്‍ കഴിഞ്ഞല്ലൊ. ഭാഗ്യം.