ചൂടാറും മണ്ണിന്‍ മടിയില്‍ മഴത്തുള്ളി
കൂടൊരുക്കും ചുവപ്പാര്‍ന്ന സന്ധ്യ
നുള്ളിയെടുക്കാന്‍ കഴിഞ്ഞില്ല നിന്‍മിഴി
ത്തുള്ളിയിലന്നു ഞാന്‍ കണ്ട പൂക്കള്‍
"വാടിനീയേറെ"യെന്നോതി ഞാനും "കരള്‍
വാടിയില്‍ വാടിയില്ലെ"ന്നു നീയും
വെള്ളിയുദിച്ച മുടിയില്‍ തിരഞ്ഞു ഞാന്‍
വെള്ളം, കനവു പകുത്ത വെള്ളം
കള്ളച്ചിരിയുടെ വര്‍ണ്ണക്കടലാസില്‍
ഉള്ളം പൊതിഞ്ഞു നീ തന്ന നാളും
"കണ്‍മഷിവേണ്ടെന്‍ കരള്‍മഷിച്ചെപ്പിലെ
കന്‍മഷംവീഴാക്കുളിരുള്ളപ്പോള്‍"
കൌമാരമുല്ല വിടര്‍ത്തിയ പൂ കണ്ടു
കൈപൊത്തിയന്നു ചിരിച്ച രാവും..
കാലമടര്‍ത്തിയോ നിണ്റ്റെയാപുഞ്ചിരി
ത്താലവും ആടുമളകങ്ങളും
ആരാദ്യമിട്ടു നെടുവീര്‍പ്പിരുള്‍ വീണൊ-
രാകാശമപ്പോള്‍ തിരക്കിയെന്നോ.....
Friday, 30 March 2007
Subscribe to:
Post Comments (Atom)
2 comments:
കാലമടര്‍ത്തിയോ നിണ്റ്റെയാപുഞ്ചിരി
ത്താലവും ആടുമളകങ്ങളും
ആരാദ്യമിട്ടു നെടുവീര്‍പ്പിരുള്‍ വീണൊ-
രാകാശമപ്പോള്‍ തിരക്കിയെന്നോ.....
ലാളിത്യമുള്ള എഴുത്ത്.
നല്ല കവിത.
തലക്കെട്ടും ഒത്തിരി ഇഷ്ട്മായി.
-കലുപെന്‍സിലിന്റെ സ്ഥിരം വായനക്കാരി
Post a Comment