Thursday, 22 March 2007

കൈരളി ടി.വി.യില്‍ വരാനിരിക്കുന്ന ആദ്യ ത്രീ.ഡി. സീരിയയല്‍

"കൈരളി ടി.വി.യില്‍ വരാനിരിക്കുന്ന
ആദ്യ ത്രീ.ഡി. സീരിയയല്‍ കാണാനായി പ്രത്യേക കണ്ണടകള്‍
സി.പി. എം പാര്‍ട്ടി ഓഫീസുകള്‍ വഴി പത്തുരൂപ നിരക്കില്‍
വിതരണം ചെയ്യുന്നു എന്ന് പത്രവാര്‍ത്ത "

അവശ കര്‍ഷകന്‍ കണ്ണട വാങ്ങുമ്പോള്‍
മകന്‍ പാടി
"മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം"
അര്‍ത്ഥമറിയില്ലെങ്കിലും അനിയത്തിയും അടുത്ത വരി ചൊല്ലി
"വേറൊരാളൊരിക്കല്‍ കണ്ണടവച്ചു ചെകിടടി വെടിയുണ്ട"

(ശ്രീ മുരുകന്‍ കാട്ടാക്കടയുടെ "കണ്ണട" എന്ന കവിതയോട്‌ കടപ്പാട്‌)

11 comments:

G.manu said...

കൈരളി ടി.വി.യില്‍ വരാനിരിക്കുന്ന
ആദ്യ ത്രീ.ഡി. സീരിയയല്‍ കാണാനായി പ്രത്യേക കണ്ണടകള്‍
സി.പി. എം പാര്‍ട്ടി ഓഫീസുകള്‍ വഴി പത്തുരൂപ നിരക്കില്‍
വിതരണം ചെയ്യുന്നു എന്ന് പത്രവാര്‍ത്ത "

അവശ കര്‍ഷകന്‍ കണ്ണട വാങ്ങുമ്പോള്‍
മകന്‍ പാടി
"മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം"

marks said...

manu..kotu kai...ravile thanne

Sul | സുല്‍ said...

ദുബായില്‍ എവിടെയാ കണ്ണട വിതരണം?

മലയാളം 4 U said...

ജയാ റ്റീവിയില്‍ നേരത്തെ തന്നെ 3ഡി സീരിയല്‍ ഉണ്ടായിരുന്നു. നൈല്‍ സാറ്റില്‍ നിന്നും ഒരു ഫുള്‍റ്റൈം 3ഡി ചാനല്‍ സൌദിയില്‍ നിന്നും ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലുള്ളവറ്ക്ക് ലഭ്യമാകുന്നുണ്ട്. "സെലിവിഷന്‍"‍‍ എന്ന പേരില്‍ 10 രൂപായുടെ ഈ കണ്ണട വച്ചാല്‍ അത് നന്നായി കാണുവാനാകുമോ എന്തോ?

കൃഷ്‌ | krish said...

"മൈ ഡിയര്‍ കുട്ടിസഖാവ്‌" എന്നാണോ ഈ സീരിയലിന്റെ പേര്‌?
ഈ പറഞ്ഞ കണ്ണട ധരിച്ചു ടി.വി.യില്‍ നോക്കിയാല്‍ കാണുന്നതു മുഴുവന്‍ ചുവപ്പായിരിക്കുമോ.
ഒരിക്കല്‍ ധരിച്ചാല്‍ പിന്നെ ഇതു ധരിക്കാതെ ടി.വി. കാണാന്‍ പറ്റുകയില്ലേ.. (ചുമ്മാതെയാ..)

G.manu said...

krishjiyute comment kantu chiri atakkaan vayya...kai avide vare neelilla. enkilum oru shake.....

പയ്യന്‍‌ said...

മനൂ...

മുരുകന്‍ കാട്ടാക്കടയാണ് "കണ്ണട" എഴുതിയത്

G.manu said...

Payyan..thanks. Sorry for the mistkae

നന്ദു said...

കണ്ണടയുടെ നിറം കടും ചുവപ്പ്!!,
കാണുന്നതൊക്കെ ചുവപ്പായിരിക്കണമല്ലോ!!.

Appu said...

ഇന്നു മന്ത്രി സുധാകരന്‍ പറഞ്ഞതുപോലെ, കമ്മ്യൂണിസ്റ്റാണെന്നു വെച്ചു പുരോഗതിക്കു പുറംതിരിഞ്ഞ്‌ നില്‍ക്കണോ ? ;-) ഏതായാലും ദേശാഭിമാനിയ്ക്കു subscription കൂട്ടുന്നതുപോലെ ഒരു പ്രയോഗത്തിലൂടെ കണ്ണട വില്‍പ്പന ഊര്‍ജ്ജിതമാക്കാം.
വിപ്ലവം വരുമ്പോള്‍ കാഴ്ചകള്‍ തെളിഞ്ഞു കാണുമായിരിക്കും.

ദില്‍ബാസുരന്‍ said...

അല്ലെങ്കിലും കാര്യങ്ങളെ ഏതെങ്കിലും നിറമുള്ള കണ്ണട വെച്ച് കാണുന്നത് കൈരളിക്കാര്‍ക്ക് പുതുമയല്ല. :-)

ഓടോ: ‘കാടാമ്പുഴ ഭഗവതി’ആവുമോ ടി സീരിയല്‍? :-)