Saturday, 17 March 2007

ബ്രോയിലറ്‍ ചിക്കന്‍

ഉണങ്ങിപ്പിടിച്ച കാഷ്ടത്തില്‍ ഉറങ്ങിയും
തമ്മില്‍ ഇണങ്ങിയും
ഇടയ്ക്ക്‌ കൊത്തിയും
തലയുയര്‍ത്തി കലമ്പിയും
പരസ്പരം തലപ്പൂവുകള്‍ മിനുക്കിയും
വാങ്ങുന്നവണ്റ്റെ ഇഷ്ടഭാരത്തിനൊത്ത്‌
കൂട്ടത്തിലൊരാള്‍ മറയുന്നതറിയാതെയും
കഴുത്തറക്കപ്പെടുമ്പോള്‍ ഉയരുന്ന
നിലവിളി കേള്‍ക്കാതെയും
കാഷ്ടം കലങ്ങിയ ഉമി
കൊത്തിപ്പെറുക്കിയും
ഊഴമറിയാതെ
കമ്പിവലക്കൂടില്‍
കോഴികള്‍ അങ്ങനെ...

2 comments:

G.manu said...

ഉണങ്ങിപ്പിടിച്ച കാഷ്ടത്തില്‍ ഉറങ്ങിയും
തമ്മില്‍ ഇണങ്ങിയും
ഇടയ്ക്ക്‌ കൊത്തിയും
തലയുയര്‍ത്തി കലമ്പിയും
പരസ്പരം തലപ്പൂവുകള്‍ മിനുക്കിയും

വിഷ്ണു പ്രസാദ് said...

ഏതു ലോകത്തുമുള്ള മനുഷ്യരുടെ സ്ഥിതി ഇതിലുണ്ട്.
നല്ല കവിത.