അസ്വസ്ഥതകളെ
തിരിച്ചും മറിച്ചും
വഴിയരികില്‍ ഉണക്കാനിട്ടിരിക്കുന്ന
മുഷിഞ്ഞ പെണ്ണെ
എന്തായിരിക്കും ഇപ്പോള്‍
നിണ്റ്റെ മനസില്‍?
അച്ഛണ്റ്റെ ക്ഷയച്ചുമ?
അമ്മയുടെ തളര്‍വാതം?
കുഞ്ഞിണ്റ്റെ വിശപ്പിനെ
പ്രാകി ആറ്റിയതിലുള്ള പശ്ചാത്താപം?
കൊങ്ങയിലുള്ള
കെട്ടിയവണ്റ്റെ ലഹരിപുരണ്ട കൈപ്പാട്?
വഴിയരികിലെ മുഷിഞ്ഞ പെണ്ണെ
ഒന്നു മാത്രം എനിക്കറിയാം
നിണ്റ്റെ മനസില്‍ ഇപ്പോള്‍
കിഴുത്ത അടഞ്ഞ കാതറ്റത്തെ ജിമുക്ക അല്ല
Wednesday, 7 March 2007
Subscribe to:
Post Comments (Atom)
5 comments:
അസ്വസ്ഥതകളെ
തിരിച്ചും മറിച്ചും
വഴിയരികില്‍ ഉണക്കാനിട്ടിരിക്കുന്ന
മുഷിഞ്ഞ പെണ്ണെ
എന്തായിരിക്കും ഇപ്പോള്‍
നിണ്റ്റെ മനസില്‍?
വഴിയരുകിലെ മുഷിഞ്ഞപെണ്ണിനു ഒരു നാരിയല്‍ ....
നിന്‍ മിഴിത്തുമ്പിലെ നീല വിഹായസില്‍
നിന്നൊരു തുള്ളി ഞാന്‍ തൊട്ടെടുത്തു
നീയറിയാതെണ്റ്റെ നെഞ്ചിലെ ചെപ്പിലെ
പൊന്‍മണിയോടതു ചേര്‍ത്തു വച്ചു കരള്‍-
പൂങ്കുലത്തുമ്പില്‍ കൊളുത്തിയിട്ടു...
is good mr. G.Manu
മുഷിഞ്ഞ പെണ്ണിന്റെ മനസ്സില്‍ തീര്‍ച്ചയായും അടുത്ത നേരത്തേക്കുള്ള ആഹാരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും.
നന്നായി മനു.
(അതോ ഇനി ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ അടുത്ത രണ്ടു മാച്ചും ജയിക്കുമോ എന്ന ചിന്തയാണോ.. ചുമ്മാതാട്ടോ)
"വഴിയരികിലെ മുഷിഞ്ഞ പെണ്ണെ"
കൊള്ളാം നന്നായിട്ടുന്‍ഡ്
Post a Comment