Tuesday, 6 March 2007

ഒരു ഗാനം... ഇടവ മഴത്തുള്ളി മുത്തുകള്‍ കോര്‍ത്തോരു ...

ഇടവ മഴത്തുള്ളി മുത്തുകള്‍ കോര്‍ത്തോരു
യവനികക്കപ്പുറം നിണ്റ്റെ മുഖം
ഇരുകരളൊന്നിക്കും സുഖദ നിമിഷത്തെ
തഴുകുന്ന കാറ്റിനു മുല്ല മണം

ഇതുവഴി പോകുന്ന പൂന്തിങ്കളേ നിണ്റ്റെ
ഇമകളിലും കുളിരാര്‍ന്ന കണം..

(ഇടവ മഴത്തുള്ളി... )

നിന്‍ മിഴിത്തുമ്പിലെ നീല വിഹായസില്‍
നിന്നൊരു തുള്ളി ഞാന്‍ തൊട്ടെടുത്തു
നീയറിയാതെണ്റ്റെ നെഞ്ചിലെ ചെപ്പിലെ
പൊന്‍മണിയോടതു ചേര്‍ത്തു വച്ചു കരള്‍-
പൂങ്കുലത്തുമ്പില്‍ കൊളുത്തിയിട്ടു...

(ഇടവ മഴത്തുള്ളി... )

പുഞ്ചിരിപ്പൂമെത്ത നിന്‍ സ്മൃതി പൂമൊട്ടാല്‍
മെല്ലെവിരിച്ചു മിഴിയടക്കും
കൈവളത്താളത്താല്‍ പൊന്‍ പുലര്‍ വേളയെന്‍
കണ്ണില്‍ പനിനീറ്‍ പൊഴിച്ചുണര്‍ത്തും
എന്നില്‍ നിറച്ചു നീ ഏതു മന്ത്രം കന-
വെല്ലാമുരുക്കിയതേതു തന്ത്രം.

(ഇടവ മഴത്തുള്ളി... )

(ബൂലോകത്തിലെ ഏതെങ്കിലും ഒരു സംഗീത പുലി ഇതിനു ഈണം നല്‍കുമോ???? പ്രതീക്ഷയോടെ കാത്തിരിക്കുന്നു)

3 comments:

G.manu said...

പുഞ്ചിരിപ്പൂമെത്ത നിന്‍ സ്മൃതി പൂമൊട്ടാല്‍
മെല്ലെവിരിച്ചു മിഴിയടക്കും
കൈവളത്താളത്താല്‍ പൊന്‍ പുലര്‍ വേളയെന്‍
കണ്ണില്‍ പനിനീറ്‍ പൊഴിച്ചുണര്‍ത്തും
എന്നില്‍ നിറച്ചു നീ ഏതു മന്ത്രം കന-
വെല്ലാമുരുക്കിയതേതു തന്ത്രം.

(ഇടവ മഴത്തുള്ളി... )

(ബൂലോകത്തിലെ ഏതെങ്കിലും ഒരു സംഗീത പുലി ഇതിനു ഈണം നല്‍കുമോ???? പ്രതീക്ഷയോടെ കാത്തിരിക്കുന്നു)

സാരംഗി said...

നല്ല വരികള്‍ മനൂ...അഭിനന്ദനങ്ങള്‍..ഈണമിട്ട്‌ പാടിയാല്‍ നന്നായിരിയ്ക്കും..

സുന്ദരന്‍ said...

മനുമാഷേ....

ഇതെനിക്ക്‌ ആല്‍ബം ഉണ്ടാക്കാന്‍ ഒരിക്കല്‍ തന്നതല്ലെ....

ആരു ട്യൂണ്‍ ചെയ്താലും വേണ്ടില്ല കോപ്പി റൈറ്റ്‌ എനിക്കുവേണം...