ഒരു കവലയില്‍ ഒരു ഭ്രാന്തന്‍ ഉണ്ടാകും
കുട്ടികള്‍ പേടിച്ച് ഒരുരുള ചോറുകൂടി കഴിക്കുവാന്‍
ഒരു കവലയില്‍ ഒരു പൊട്ടനുണ്ടാകും
പുസ്തകഭാരം ചുമന്ന് തളരുമ്പോള്‍
അവര്‍ക്കു ചിരിച്ചയയാന്‍
നല്ലപോലെ പടിച്ചില്ലെങ്കില്‍
ഇങ്ങനെയാവും എന്നു ചൂണ്ടിക്കാണിക്കപ്പെടാന്‍
ഒരു കവലയില്‍ ഒരു കള്ളനോ
കൊലപാതകിയോ ഉണ്ടാവും
പണക്കൊഴുപ്പഹങ്കാരത്തിണ്റ്റെ മുനയൊടിക്കാന്‍
ഒരു കവലയില്‍ ഒരു വേശ്യയുണ്ടാവും
കള്ളുകുടിയന്‍മാറ്‍ക്ക്
ചുടുവാര്‍ത്തയുടെ അരച്ച മുളകു തൊട്ടുനക്കാന്‍
ഒരു കവലയില്‍ ഒരു പട്ടിണിക്കോലമുണ്ടാകും
കരുണയുടെ ഉറവ വറ്റാതിരിക്കുവാന്‍
എല്ലാം സന്തുലിതമാക്കുവാന്‍
എത്ര അമ്മമാരുടെ
കണ്ണീര്‍ക്കല്ലു വേണം ദൈവത്തിനു..
Subscribe to:
Post Comments (Atom)
3 comments:
ഒരു കവലയില്‍ ഒരു ഭ്രാന്തന്‍ ഉണ്ടാകും
കുട്ടികള്‍ പേടിച്ച് ഒരുരുള ചോറുകൂടി കഴിക്കുവാന്‍
ഒരു കവലയില്‍ ഒരു പൊട്ടനുണ്ടാകും
പുസ്തകഭാരം ചുമന്ന് തളരുമ്പോള്‍
പുതിയ കവിത
എന്റെ നാട്ടുകവലയെപ്പറ്റി ആണോ പറഞ്ഞത്...അവിടെ ഇപ്പോള്‍ പൊട്ടന്മാരില്ല...(ഞാനിങ്ങുപോന്നില്ലെ)
കവിത ഇഷ്ടപ്പെട്ടു....
ഇഷ്ടപ്പെട്ടു....
Post a Comment