മിക്സി വാങ്ങിയപ്പൊള്‍ ആണു
അച്ഛന്‍ ഉരല്‍ ഉപേക്ഷിക്കുവാന്‍ പറഞ്ഞത്
വെട്ടിക്കീറി വിറകാക്കാന്‍
അമ്മ സമ്മതിച്ചില്ല
അതില്‍ പിന്നെ അമ്മ ഇടക്കൊക്കെ
മുറ്റത്ത് കിടക്കുന്ന ഉരലിനെ
കണ്ണെടുക്കാതെ നോക്കി നില്‍ക്കും
യൌവനം മുതല്‍ വാര്‍ദ്ധക്യം വരെ കൂട്ടായിരുന്ന....
പുസ്തകങ്ങള്‍ വായിക്കാത്ത അമ്മ ഒരിക്കല്‍ പറഞ്ഞു
പണ്ടേതോ കിളി ഉപേക്ഷിച്ച വിത്ത്
എതോ കാട്ടില്‍
ആരും നോക്കാനില്ലാതെ
മരമായി വളര്‍ന്ന്
ആരൊ ആര്‍ക്കോ വിറ്റു കാശാക്കി
ആരോ ഉരലാക്കി വിറ്റ്
പിന്നെയും കാശാക്കി
എനിക്ക് മാത്രം കൂട്ടായി
എണ്റ്റെ ഒരുപാട് കണ്ണീര്‍ പുരണ്ട ഇടി കൊണ്ട്
ഒന്നും മിണ്ടാതെ
എന്നൊടൊത്ത് അങ്ങനെ.....
വേണ്ട ഇതിവിടെ മഴകൊണ്ട്
നശിച്ചു പൊക്കോട്ടെ..വിറകാക്കേണ്ട...
Saturday, 24 February 2007
Subscribe to:
Post Comments (Atom)
16 comments:
മിക്സി വാങ്ങിയപ്പൊള്‍ ആണു
അച്ഛന്‍ ഉരല്‍ ഉപേക്ഷിക്കുവാന്‍ പറഞ്ഞത്
വെട്ടിക്കീറി വിറകാക്കാന്‍
അമ്മ സമ്മതിച്ചില്ല
പുതിയ കവിത
കൊള്ളാം മാഷേ...നല്ല ആശയം..
പക്ഷേ, മരം കൊണ്ടുള്ള ഉരല് ഞാനിതുവരെ കണ്ടിട്ടില്ല.
പാവടക്കാരി.. മരം കൊണ്ടുള്ള ഉരല്‍ പണ്ടുണ്ടായിരുന്നു
മനു, ഉരലില്‍ ഒരു കണ്ണു നീര്‍ പറ്റിയിരിക്കുന്നു.:)
വാക്കുകള്‍ കൊണ്ട് മനു എന്നെ കരയിപ്പിച്ചു. നല്ല കവിത
നന്നായിട്ടുണ്ട്.
ഗുഡ്
എഴുത്ത് നന്നായിട്ടുണ്ട് മനു...
ഇത് കൊള്ളാം. :-)
മനൂ,ഈ കവിത കൊള്ളാം.
കവിത ഇഷ്ടമായി മനു.
നല്ല കവിതയാണല്ലോ മനൂ.
എനിക്കിഷ്ടമായി.
ഉള്ളിലെവിടേയോ എന്തോ ഒരു.....
നല്ല കവിത.....
പിന്നെ വാക്കുകള്‍ കുറച്ച് എഴുതിയിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമാരുന്നു എന്നൊരു തോന്നല്‍....
മനു,
നന്നായിട്ടുണ്ട്
കാലത്തിന്റെ കൂത്തൊഴുക്കില്‍ കാലങ്ങളായി പ്രിയപ്പെട്ടതായി കൂടെ കൊണ്ടു നടന്നതൊക്കെ വൈമനസ്യത്തോടെ നിര്‍ബന്ധപൂര്‍വം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് നാമോരോരുത്തരും.
വ്യക്തിബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കാന്‍ സാധിക്കാത്ത ചില പുതുതലമുറക്കാരും ചിലപ്പോഴൊക്കെ മാതാപിതാക്കളെ ഈ ഉരലിനു സമമായിക്കരുതി ഉപേക്ഷിക്കുന്നതും കാണാം.
നല്ല വരികള്‍ മനൂ..ഇഷ്ടമായി.
മനൂ,
ഈ ഉപേക്ഷിക്കപ്പെട്ട ഉരലില്‍
ആരുമറിയാതെ
എത്ര കണ്ണീര്‍ത്തുള്ളികള്‍
വീണിരിക്കും...
വെറ്റിലച്ചെല്ലത്തില്‍,
പഴകി നിറം മങ്ങിപ്പോയ
രാമായണത്തിന്റെ താളുകള്‍ക്കിടയില്‍
എത്ര നിസ്സഹായതകളും
അമര്‍ത്തിയ രോഷങ്ങളും
ഉറങ്ങുന്നുണ്ടാവും...
നന്നായി
അല്ല
ഗംഭീരായി...!
Post a Comment