ചൂളമരം മഴ കൊണ്ടു നിന്നൂ പുതു
ചൂരിലിളം മണ്ണുണര്‍ന്നു നിന്നു
അന്തിവരുമെന്നറിഞ്ഞു പകലൊരു
ചെന്തീപ്പുടവമെനഞ്ഞിരുന്നു
ഒന്നും പറയാതെ നമ്മള്‍ മനസിണ്റ്റെ
പൊന്നിതളോരോന്നുലച്ചിരുന്നു
നിണ്റ്റെമുടിയിലെ മണ്ണെണ്ണ ഗന്ധത്തി-
നെന്തുമധുരിമയായിരുന്നു
കണ്‍മഷിയില്ലാത്ത കോണില്‍ ഞാനുമ്മറ
ത്തിണ്ണയിലപ്പന്‍ തളര്‍ന്ന കണ്ടു
പൊട്ടുവീഴാത്ത നിന്‍ നെറ്റിയിലമ്മച്ചി
തട്ടിയുടച്ച മണ്‍ചട്ടികണ്ടു
തൈലം പുരളാത്ത മേനിയില്‍ നീ കൊയ്ത
പുല്ലും പശുവും നിറഞ്ഞുനിന്നു
കാടികലക്കിത്തളരാത്ത കൈകളി-
ലോടിത്തഴമ്പു ഞാന്‍ എണ്ണിനിന്നു
സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരിനിന്നിരുന്നു
രാധയും കണ്ണനുമല്ലാത്ത നമ്മുടെ
രാഗത്തെ പാടിനടന്നില്ലാരും
കാലംകഴിഞ്ഞിരുതോണിയില്‍ നാമെങ്ങൊ
കാണാതകന്നു മറഞ്ഞെന്നാലും
കണ്ണുനീരുപ്പു പുരട്ടി നീ തന്നൊരു
കപ്പ രുചി പിന്നെ കണ്ടില്ല ഞാന്‍
Wednesday, 21 February 2007
Subscribe to:
Post Comments (Atom)
9 comments:
ചൂളമരം മഴ കൊണ്ടു നിന്നൂ പുതു
ചൂരിലിളം മണ്ണുണര്‍ന്നു നിന്നു
അന്തിവരുമെന്നറിഞ്ഞു പകലൊരു
ചെന്തീപ്പുടവമെനഞ്ഞിരുന്നു
ഒന്നും പറയാതെ നമ്മള്‍ മനസിണ്റ്റെ
പൊന്നിതളോരോന്നുലച്ചിരുന്നു
അനുഭവം പൊതിഞ്ഞ ഒരു കവിത
മനു: ഒരു തേങ്ങ ഞാനും അടിച്ചോട്ടെ.
കവിത നന്നായിട്ടുണ്ട്, വായിച്ചാല്‍ മനസ്സിലാകുന്നത്.
കൃഷ് | krish
തൈലം പുരളാത്ത മേനിയില്‍ നീ കൊയ്ത
പുല്ലും പശുവും നിറഞ്ഞുനിന്നു
കാടികലക്കിത്തളരാത്ത കൈകളി-
ലോടിത്തഴമ്പു ഞാന്‍ എണ്ണിനിന്നു
wow...nalla lines....really enjoyed
കാലംകഴിഞ്ഞിരുതോണിയില്‍ നാമെങ്ങൊ
കാണാതകന്നു മറഞ്ഞെന്നാലും
കണ്ണുനീരുപ്പു പുരട്ടി നീ തന്നൊരു
കപ്പ രുചി പിന്നെ കണ്ടില്ല ഞാന്‍...
കവിത ഇഷ്ടമായി :)
--
യാഥാര്‍ത്ഥ്യം ഇതാണ്. വളരെ നന്നായിട്ടുണ്ട്. :)
വളരെ നല്ല വരികള്‍..മനൂ..കൊട്ടിഗ്ഘോഷിയ്ക്കപ്പെടുന്നവയേക്കാള്‍ എത്രയോ മധുരതരമാണു ആരോരുമറിയാതെ കാത്തുസൂക്ഷിയ്ക്കുന്ന പ്രണയം..
കവിത ഇഷ്ടമായി. കൃഷ് പറഞ്ഞതുപോലെ വായിച്ചാല്‍ മനസിലാവുന്ന കവിത.
കണ്‍മഷിയില്ലാത്ത കോണില്‍ ഞാനുമ്മറ
ത്തിണ്ണയിലപ്പന്‍ തളര്‍ന്ന കണ്ടു
പൊട്ടുവീഴാത്ത നിന്‍ നെറ്റിയിലമ്മച്ചി
തട്ടിയുടച്ച മണ്‍ചട്ടികണ്ടു
entha manu ee varikalku njan parayendathe
സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരിനിന്നിരുന്നു
രാധയും കണ്ണനുമല്ലാത്ത നമ്മുടെ
രാഗത്തെ പാടിനടന്നില്ലാരും ..
Ithaanu highlight..!
Great lines..! Good poem !
Post a Comment