പ്രിയേ നിനക്കെന്തു നല്‍കുവാനീ സുഖദ
പ്രണയ ദിനത്തില്‍ നിന്നിഷ്ടം തിരഞ്ഞു ഞാന്‍
തരിമഞ്ഞ് പുണരുമാ പഴയ സായാഹ്നത്തില്‍
തരിവള കൊതിച്ചുനിന്‍ ചിരിമണികള്‍വീണതും
കരതലം കണ്ണൊടു ചേറ്‍ക്കവെ നിറഹരിത-
മൊരുമാഘമാസം കുളിറ്‍ പാകി നിന്നതും
മധുരമൊരുമൃദുപവനസ്പന്ദനത്താല്‍ നമ്മള്‍
മരുവും നിമിഷങ്ങളൊക്കെ മറന്നതും
തുടര്‍ചിരികളിഴയിടും നിന്‍ ശ്വാസതാളത്തി-
ലടറ്‍ജയം നേടിയെന്‍ താപങ്ങള്‍ കെട്ടതും
കൈവളകളൊ നിണ്റ്റെ കണ്ണിണയൊ എണ്റ്റെ
കൈവല്യമേറെ കവര്‍ന്നതെന്നോര്‍ത്തതും
കവിതകളൊരുനൂറു കോറി ഞാന്‍ നീട്ടവെ
കവിയില്ലയിവ നിണ്റ്റെ കരളൊപ്പമെന്നു നീ
കളിവാക്കു ചൊല്ലിച്ചിരിച്ചതും പുതുവരിക-
ളൊരുകോടി കൂടി ഞാനെഴുതിത്തളര്‍ന്നതും
വിരഹത്തിലാണെണ്റ്റെയിഷ്ടമേറുന്നതെ-
ന്നൊരുവാക്കു ചൊല്ലി നീയകലത്തു മാഞ്ഞതും
പുലറ്‍വേളയും ശ്യാമതമസ്സെന്നറിഞ്ഞു ഞാന്‍
പുനറ്‍ദറ്‍ശനത്തിന്നു കാതോര്‍ത്തിരുന്നതും
ശതകോടിസൌവറ്‍ണ്ണ സന്ധ്യയൊന്നിച്ചപോല്‍
ശലഭമിഴിതുള്ളിനീയരികിലണഞ്ഞതും
ഒരുയാത്രമൊഴിയായി മിഴിനീരിലൊരുതുള്ളി
കരളരികില്‍ വച്ചു നീ മഞ്ഞായ് മറഞ്ഞതും....
ഹിമമണികള്‍ പൊഴിയുന്ന ദൂരെയെങ്ങൊ നിന്നു
ഇമയിതളു വിടരുന്ന നിമിഷമൊന്നില്‍ എണ്റ്റെ
ഹൃദയമിടിയൊരുവേള കണ്ടുനിന്നാല്‍ പഴയപ
ടികളിലൊരുപിടിപ്പൂവു നല്‍കാം.. സ്മൃതികള്‍
പടിപൂജ ചെയ്തോരു പൂവു നല്‍കാം
Friday, 9 February 2007
Subscribe to:
Post Comments (Atom)
6 comments:
പ്രിയേ നിനക്കെന്തു നല്‍കുവാനീ സുഖദ പ്രണയ ദിനത്തില്‍ നിന്നിഷ്ടം തിരഞ്ഞു ഞാന്‍ തരിമഞ്ഞ് പുണരുമാ പഴയ സായാഹ്നത്തില്‍ തരിവള കൊതിച്ചുനിന്‍ ചിരിമണികള്‍വീണതും
ഒരു പ്രണയദിനക്കവിത
മനു...
പ്രണയദിനക്കവിത നന്നായിട്ടുണ്ട്.
കൃഷ് | krish
മനുവിനു,പ്രണയദിനത്തെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ രചന അഭിനന്ദനങ്ങള്‍!
തുടര്‍ചിരികളിഴയിടും നിന്‍ ശ്വാസതാളത്തി-
ലടറ്‍ജയം നേടിയെന്‍ താപങ്ങള്‍ കെട്ടതും
കൈവളകളൊ നിണ്റ്റെ കണ്ണിണയൊ എണ്റ്റെ
കൈവല്യമേറെ കവര്‍ന്നതെന്നോര്‍ത്തതും
മനു..പഴയ പ്രണയം ഓറ്‍ത്തുപോയി..അതേ ഫീലിംഗ് ..അതി മനോഹരം.. ഈ വാലണ്റ്റൈന്‍ സീസണിലെ മികച്ച കവിത
മനൂ..പ്രണയകവിത ഇഷ്ടമായി..
"ഒരുയാത്രമൊഴിയായി മിഴിനീരിലൊരുതുള്ളി
കരളരികില്‍ വച്ചു നീ മഞ്ഞായ് മറഞ്ഞതും....
ഹിമമണികള്‍ പൊഴിയുന്ന ദൂരെയെങ്ങൊ നിന്നു
ഇമയിതളു വിടരുന്ന നിമിഷമൊന്നില്‍ എണ്റ്റെ
ഹൃദയമിടിയൊരുവേള കണ്ടുനിന്നാല്‍ പഴയപ
ടികളിലൊരുപിടിപ്പൂവു നല്‍കാം.. സ്മൃതികള്‍
പടിപൂജ ചെയ്തോരു പൂവു നല്‍കാം "
വളരെ മനോഹരം
Manu... best valentine song...really great
reshma
Post a Comment