Wednesday, 31 January 2007

കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ-

കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ- " പ്രണയം
പുരളാത്തതെന്തു നിന്‍ കവിതയൊന്നില്‍
കരളിറ്റുമൊളി തൊട്ടു പുണരാഞ്ഞിട്ടോ കനവില്‍
തിരിയിട്ട വിരലൊട്ടു പൊള്ളിയിട്ടൊ
സ്മ്രിതികളില്‍ ഞാന്‍ നട്ട ചിരിമുത്തുകള്‍ നിണ്റ്റെ
മതിയറ്റ വെയിലേറ്റു വാടിയിട്ടോ
വഴിവക്കിലുലയുന്ന വാകയൊപ്പം മധുര
വിരഹം കൊറിച്ച നാളറിയാഞ്ഞിട്ടൊ?
പുലര്‍വെട്ടം പുണരുന്ന മുകിലെന്നു പലവട്ടം
പുകളേറ്റ മുടിതെല്ലുണങ്ങിയിട്ടൊ
പകലറ്റ പടിയൊന്നിലിന്നുമെന്‍ നെഞ്ചകം
പിടയുന്ന മിടിനിന്നിലെത്താഞ്ഞിട്ടോ"
കതിരൊത്ത മൊഴിമങ്ങി മാഴുന്നു നീ.. "ഹ്രിദയം
നിറയാത്തതെന്തു നിന്‍ കവിതയൊന്നില്‍"

"അറിയാത്തതല്ല സഖി അമ്രിതൊത്തു നീ പകരും
അഴിയാതൊരനുരാഗസുഖ ബന്ധനം
കേള്‍ക്കത്തതല്ലെണ്റ്റെ കരള്‍വാതിലില്‍ നിണ്റ്റെ
കാല്‍ത്തളക്കുളിരിണ്റ്റെ മ്രിദുമന്ത്രണം
വിളവേന്തി വിപണിയിയില്‍ പോയ്‌വന്നു വയറിണ്റ്റെ
വിളികേട്ടു മ്രിതി തിന്ന കര്‍ഷകനില്‍
ഇരതേടിയിരവിണ്റ്റെയിറയത്തു കെട്ട കണ്‍
തിരിയൂതി നില്‍ക്കുന്ന പെണ്‍കൊടിയില്‍
ഒരുനേരമുലകിനെ ഒരുമിച്ചൊന്നൂട്ടുവാന്‍
കഴിയാതെ കരിയുന്ന ദൈവങ്ങളില്‍
തലതല്ലി വീണെണ്റ്റെ പദ ദീപിക നിണ്റ്റെ
തണലോളമെത്താതണഞ്ഞതാകഅം"

12 comments:

G.manu said...

കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ-" പുതിയ കവിത...

വല്യമ്മായി said...

നല്ല വരികള്‍,കുട്ടികവിതകളും വായിചു നന്നായിട്ടുണ്ട്.സ്മൃ എന്നെഴുതാന്‍ smr^ എന്നോ smr~ എഴുതി നോക്കൂ.അക്ഷരതെറ്റുകളും ശ്രദ്ധിക്കൂ

കൃഷ്‌ | krish said...

മനു - കവിത നന്നായിട്ടുണ്ട്‌.
വല്യമ്മായി എഴുതിയതാണ്‌ എനിക്കും പറയാനുള്ളത്‌... അക്ഷരതെറ്റുകള്‍ നിറയെ ഉണ്ട്‌.. തിരുത്തുമല്ലോ..

കൃഷ്‌ | krish

സുന്ദരന്‍ said...

വല്യമ്മായീം കൃഷും എഴുതിയപോലെ ഞാന്‍ എഴുന്നില്ല...ഏതൊക്കെ അക്ഷരമാണു തെറ്റിയതെന്നു എനിക്കു പിടികിട്ടുന്നില്ലാഞ്ഞിട്ടാ....പഠിക്കാന്‍ വിട്ടകാലത്തു കശുമാവില്‍ കയറേണ്ടായിരുന്നു...അല്ലങ്കിലിപ്പം നന്നായിട്ടു ബ്ലോഗാമായിരുന്നു...

പിന്നെ പുതിയ പോസ്റ്റ്‌ എന്നാണു റിലീസാകുന്നത്‌...എല്ലാ മംഗളങ്ങളും....എന്റെ പേരുപോലെ ആയിരിക്കട്ടെ

സാലിം said...

സ്മൃതികളില്‍ ഞാന്‍ നട്ടചിരിമുത്തുകള്‍ നിന്റെ
മതിയറ്റ വെയിലേറ്റു വാടിയിട്ടോ
വഴിവക്കിലുലയുന്ന വാകയൊപ്പം മധുര
വിരഹം കൊറിച്ചനാളരിയാഞ്ഞിട്ടോ?
പുലര്‍ വെട്ടം പുണരുന്നമുകിലൊന്നുപലവട്ടം
പുകളേറ്റ മുടിതെല്ലുണങ്ങിയിട്ടോ...
വാ! ക്യാബാത്ത്‌ ഹെ? മനോഹരമായിട്ടുണ്ട്‌ മനുവേ അക്ഷരത്തെറ്റും കൂടി തീര്‍ത്തിരുന്നെങ്കില്‍...

ഇന്ദു | Indu said...

മനൂ, മനോഹരം!

Deepa said...

Manuuuuuuuuuuuuuuuuuuuuuuu

this is a wonderful poem......waaah

സാരംഗി said...

വളരെ നല്ല കവിത കവിത മനൂ..അഭിനന്ദനങ്ങള്‍!

G.manu said...

കവിത വായിച്ച എല്ലാവര്‍ക്കും നന്ദി..


ഇതുകൂടി വായിക്കനപേക്ഷ
http://kallupencil.blogspot.com/2007/02/blog-post.html

പൊതുവാളന്‍ said...

‘വിളവേന്തി വിപണിയിയില്‍ പോയ്‌വന്നു വയറിണ്റ്റെ
വിളികേട്ടു മ്രിതി തിന്ന കര്‍ഷകനില്‍
ഇരതേടിയിരവിണ്റ്റെയിറയത്തു കെട്ട കണ്‍
തിരിയൂതി നില്‍ക്കുന്ന പെണ്‍കൊടിയില്‍
ഒരുനേരമുലകിനെ ഒരുമിച്ചൊന്നൂട്ടുവാന്‍
കഴിയാതെ കരിയുന്ന ദൈവങ്ങളില്‍
തലതല്ലി വീണെണ്റ്റെ പദ ദീപിക നിണ്റ്റെ
തണലോളമെത്താതണഞ്ഞതാകഅം" ‘

മനൂ,
നന്നായിട്ടുണ്ട്,യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്തുന്ന രചനാശൈലി വളരെയിഷ്ടമായി.
മലയാളത്തിന്റെ ഒരു വ്യത്യസ്ത മുഖം കാണാന്‍ ഇവിടം സന്ദര്‍ശിക്കുക.:http://kaanhirodankadhakal.blogspot.com/2007/01/2.html

Anishkumar said...

വളരെ നാളിനു ശേഷമാണു മനസില്‍ തട്ടുന്ന ഒരു കവിത വായിച്ചതു.. മനുവിനു അഭിനന്ദനങ്ങള്‍

KPSukumaran said...

പ്രിയ മനു, ഇന്നലെ ഞങ്ങള്‍ വീട്ടില്‍ എല്ലാവരും ഈ കവിത ഉറക്കെ ചൊല്ലി ആസ്വദിച്ചു....ഇനിയും ചൊല്ലും... തുടര്‍ന്നും എഴുതുക....
എന്റെഓര്‍ക്കുട്ട് : http://www.orkut.com/Community.aspx?cmm=27142716
സ്നേഹപൂര്‍വം,